'ഇത് പോലെ കുറച്ച് അങ്കിളുമാര്‍ വേണം; തെരുവില്‍ റീല്‍ ചെയ്ത യുവാവിനെ കൈകാര്യം ചെയ്ത അങ്കിളിന് അഭിനന്ദന പ്രവാഹം
പാട്ടിന്‍റെ ആദ്യത്തെ വരിയുടെ അല്പം ഉറക്കെ കേള്‍പ്പിക്കും. പിന്നെ അതിന്‍റെ ബാക്കി ഭാഗം യുവാവ് തന്‍റെ കര്‍ണ്ണകടോരമായ ശബ്ദത്തില്‍ ഉറക്കെ പാടും. പിന്നാലെ പാട്ടിലെ വരികള്‍ അല്പം കേള്‍പ്പിക്കും തുടര്‍ന്ന് യുവാവ് ബാക്കി പാടും. ഇയൊരു രീതിയിലാണ് വീഡിയോ മുന്നോട്ട് പോയത്.
സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ് പുതിയ തലമുറയുടെ ലക്ഷ്യം. അതിനായി എന്ത് ചെയ്യാനും അവര്‍ തയ്യാറാണ്. റോഡില്‍, ട്രെയിനില്‍, മെട്രോയില്‍ എന്ന് വേണ്ട നാല് ആള് കൂടുന്ന സ്ഥലത്ത് ആളുടെ ശ്രദ്ധ നേടി എങ്ങനെയെങ്കിലും വൈറലാകണം. ഇങ്ങനെ ചിത്രീകരിക്കപ്പെട്ടുന്ന നിരവധി വീഡിയോകള്‍ ഇന്ന് സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരം പങ്കുവയ്ക്കപ്പെട്ടുന്നു. എന്നാല്‍, ഇത്തരം വൈറല്‍ വീഡിയോകള്‍ക്കായി പരിശ്രമിച്ച് ഒടുവില്‍ നാട്ടുകാരുടെ കൈയിലിരിക്കുന്നത് വാങ്ങുന്നവരും കുറവല്ല. ഇത്തരത്തില്‍ തിരക്കേറിയ ഒരു തെരുവില്‍ ഒരു ഹിന്ദി ഗാനത്തിന് ചുവട് വച്ച ഒരു കൌമാരക്കാരനെ ഒരു പ്രദേശവാസി കൈകാര്യം ചെയ്യുന്നതായിരുന്നു വീഡിയോ.
kaif_prank2670 എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. തിരക്കേറിയ ഒരു തെരുവില്‍ 'കരണ്‍ അര്‍ജ്ജുന്‍' എന്ന ഹിന്ദി സിനിമയിലെ 'ഗുപ് ചുപ് ഗുപ് ചുപ്......' ഗാനത്തിന് ഒരു യുവാവ് ചുവട് വയ്ക്കുന്ന വീഡിയോയായിരുന്നു അത്. എന്നാല്‍, ആളുകളുടെ ശ്രദ്ധ നേടാനായി ഇതില്‍ ചെറിയൊരു വിരുത് യുവാവ് ഒപ്പിച്ചു. പാട്ടിന്‍റെ ആദ്യത്തെ വരിയുടെ അല്പം ഉറക്കെ കേള്‍പ്പിക്കും. പിന്നെ അതിന്‍റെ ബാക്കി ഭാഗം യുവാവ് തന്‍റെ കര്‍ണ്ണകടോരമായ ശബ്ദത്തില്‍ ഉറക്കെ പാടും. പിന്നാലെ പാട്ടിലെ വരികള്‍ അല്പം കേള്‍പ്പിക്കും തുടര്‍ന്ന് യുവാവ് ബാക്കി പാടും. ഇയൊരു രീതിയിലാണ് വീഡിയോ മുന്നോട്ട് പോയത്. ചിലര്‍ യുവാവിന്‍റെ കളികണ്ട് ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
ഇതിനിടെ യുവാവിന്‍റെ ഈ കലാപരിപാടി സഹിക്കാന്‍ വയ്യാതെ ഒരു പ്രായം ചെന്ന മനുഷ്യന്‍ യുവാവിനെ ഇടിക്കാനായി വരുന്നു. അവന്‍ റീല്‍സിന്‍റെ കാര്യം പറഞ്ഞെങ്കിലും അദ്ദേഹത്തിന് അതൊന്നും വീഷയമല്ലായിരുന്നു. യുവാവിന്‍റെ കൈപിടിച്ച് തിരിച്ച് അയാള്‍ അവനെ അവിടെ നിന്നും പറഞ്ഞ് വിടുന്നതും വീഡിയോയില്‍ കാണാം. പൊതു ഇടത്തില്‍ വച്ചുള്ള ഇത്തരം റീല്‍സ് ചിത്രീകരണങ്ങള്‍ പലപ്പോഴും യാത്രക്കാര്‍ക്ക് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. പലരും പ്രതികരിക്കാന്‍ മടിക്കുമ്പോള്‍ ഇതുപോലെ ചിലരുടെ പ്രതികരണങ്ങള്‍ വളരെ പെട്ടെന്ന് ആളുകള്‍ ഏറ്റെടുക്കുന്നു. മൂന്ന് ദിവസം കൊണ്ട് ഏഴ് ലക്ഷം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. 'ഇത് പോലുള്ള പിള്ളേരെ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ അങ്കിളുകളെ നമ്മുക്ക് ആവശ്യമുണ്ട്.' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'ഇത് വലിയ തമാശ തന്നെ. ചിരിച്ച് ചാകാറായി.' എന്നായിരുന്നു മറ്റൊരാള്‍ എഴുതിയ കുറിപ്പ്. 'അങ്കിള്‍ എന്‍റെ ആദരവ് നേടിയിരിക്കുന്നു' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. കഴിഞ്ഞ ദിവസം സീമ കനോജിയ എന്ന യുവതി റീല്‍സിന് വേണ്ടി റെയില്‍വേ സ്റ്റേഷനില്‍ നൃത്തം ചെയ്ത് വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ റെയില്‍വേ പോലീസ് ഇവരെ പിടികൂടി മാപ്പ് പറയിക്കുന്ന വീഡിയോ ചെയ്തു. രണ്ട് വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത് വേറെ കാര്യം.