'സാറേ... എന്‍റെ കോഴിയെ കട്ടോണ്ട് പോയി'; പോലീസുകാരനോട് കോഴി മോഷണം പോയ പരാതി പറയുന്ന കുട്ടി; വീഡിയോ വൈറൽ
ആരെയെങ്കിലും സംശയമുണ്ടോയെന്ന് പോലീസുകാരന്‍ ചോദിക്കുമ്പോള്‍ തന്‍റെ കോഴിയെ സ്ഥിരമായ പിന്തുടരാറുള്ള അയല്‍വാസിയുടെ മകനെ തനിക്ക് സംശയമുണ്ടെന്ന് കുട്ടി പറയുന്നു.
വളരെ ആത്മവിശ്വാസത്തോടെ കുട്ടികള്‍ ചില കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോകള്‍ ഏറെ രസകരമാണ്. അത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഒരു പാകിസ്ഥാന്‍ പഞ്ചാബി ബാലന്‍ വഴിയരികില്‍ കണ്ട പോലീസുകാരനോടാണ് തന്‍റെ കോഴി മോഷണം പോയ കാര്യം വിവരിക്കുന്നത്. യൂണിഫോമില്‍ ടൈയൊക്കെ കെട്ടി നില്‍ക്കുന്ന കുട്ടി വളരെ സീരസായാണ് പോലീസുകാരനോട് കാര്യങ്ങള്‍ വിശദീകരിക്കുന്നത്. കുട്ടിയോട് കൂടുതല്‍ വിശദീകരണം തേടിയും എല്ലാം മൂളി കേട്ടും പോലീസുകാരന്‍ അവനെ പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല,മോഷ്ടാവിനെതിരെ ഒരു എഫ്ഐആര്‍ ഫയൽ ചെയ്യാൻ പോലീസുകാരന്‍ കുട്ടിയെ ഉപദേശിക്കുന്നു.
എന്നാല്‍ പരാതി നല്‍കാന്‍ പോലീസുകാരന്‍ ഉപദേശിച്ചപ്പോള്‍ കുട്ടി അല്പം ആശങ്കാകുലനാകുന്നു. അതിന് എത്ര പണം ചെലവാകുമെന്നതാണ് അവന്‍റെ ആശങ്കയുടെ കാരണം. എന്നാല്‍ എഫ്ഐആര്‍ നല്‍കുന്നത് സൌജന്യമാണെന്ന് പോലീസുകാരന്‍ മറുപടി പറയുന്നു. ഇരുവരുടെയും സംഭാഷണം സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേരാണ് കണ്ടത്. കുട്ടിയുടെ ധൈര്യത്തെയും നിഷ്കളങ്കതയെയും നിരവധി പേര്‍ പ്രശംസിച്ചു. ഏതാണ്ട് അമ്പതിനായിരത്തിന് അടുത്ത് ആളുകള്‍ ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞു.
'ഒരു കാട് സഞ്ചരിക്കുന്നത് പോലെ'; ചെടികളുടെ ഇലകള്‍ കൊണ്ട് പൊതിഞ്ഞ വിവാഹ വണ്ടിയുടെ വീഡിയോ വൈറൽ
എക്സില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയുടെ യഥാര്‍ത്ഥ വീഡിയോ യൂട്യൂബിലും പങ്കുവയ്ക്കപ്പെട്ടു. തന്‍റെ കോഴിയെ ആരോ മോഷ്ടിച്ചു. തന്‍റെ കോഴികളുടെ ഇറച്ചി മിനുസമാർന്നതും വെളുത്തതും ലോകത്തിലെ ഏറ്റവും മികച്ചതുമാണെന്നും കുട്ടി പോലീസുകാരനോട് പറയുന്നു. പോലീസുകാരന്‍ മോഷ്ടാവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കുട്ടിയോട് ചോദിച്ചു. എന്നാല്‍ മോഷ്ടാവിനെ കണ്ടില്ലെന്നും അതേസമയം അവന്‍ കറുത്ത ഹൂഡി ധരിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായും അവന്‍ ഉദ്യോഗസ്ഥനോട് വിശദീകരിച്ചു. കോഴിയെ വീട്ടുമുറ്റത്ത് അവസാനമായി കണ്ടെന്നും എന്നാല്‍ ഒരു തവണ വീട്ടിനകത്ത കയറി തിരിച്ച് വന്നപ്പോള്‍ അതിനെ മുറ്റത്ത് കണ്ടില്ലെന്നും കുട്ടി പറയുന്നു.
വാർഷിക വരുമാനം വെറും രണ്ട് രൂപ; ഇന്‍കം ടാക്സ് സര്‍ട്ടിഫിക്കറ്റിലെ വരുമാനം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ
ഒടുവില്‍ കോഴിയെ കണ്ടെത്താന്‍ എല്ലാ സഹായവും ചെയ്യാമെന്ന് പോലീസുകാരന്‍ കുട്ടിക്ക് വാക്ക് നല്‍കുന്നു. ഒപ്പം ആരെയെങ്കിലും സംശയമുണ്ടോയെന്നും ചോദിക്കുന്നു. ഈ സമയം തന്‍റെ കോഴിയെ സ്ഥിരമായ പിന്തുടരാറുള്ള അയല്‍വാസിയുടെ മകനെ തനിക്ക് സംശയമുണ്ടെന്നും കുട്ടി പറയുന്നു. ഒടുവില്‍ അവന്‍ പോലീസ് ഉദ്യോഗസ്ഥന് നന്ദി പറഞ്ഞ് പോകുന്നു. 'അവന്‍ ജന്മമാ ഒരു നോതാവാണെന്ന് തോന്നുന്നു' കുട്ടിയുടെ സംസാരി രീതി കണ്ട ഒരു കാഴ്ചക്കാരന്‍ കുറിച്ചു. അവന് വയസ് 7. പക്ഷേ 47 ന്‍റെ പക്വത. ചെറിയൊരു ബോസാണ് അവന്‍' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 'അവൻ വളരെ തമാശക്കാരനും സുന്ദരനുമാണ്,' മറ്റൊരാള്‍ എഴുതി.
ഉറങ്ങി ഉറങ്ങി ബെംഗളൂരു സ്വദേശിനി സ്വന്തമാക്കിയത് 9 ലക്ഷം രൂപ, ഒപ്പം 'സ്ലീപ്പ് ചാമ്പ്യൻ' പദവിയും