ബെംഗളൂരുവിൽ അപ്രതീക്ഷിതമായി ഒഴുകിയെത്തിയ മഴ വെള്ളത്തില്‍ അടിതെറ്റി വീണ് ബൈക്ക് യാത്രക്കാരന്‍; വീഡിയോ വൈറൽ
ഇന്നലെ പുലർച്ചെ തുടങ്ങിയ മഴ ബെംഗളൂരു നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ മുക്കി. റോഡുകളെല്ലാം വെള്ളത്തിനടിയിലായി. ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും തടസപ്പെട്ടു.
ബെംഗളൂരു നഗരത്തില്‍ ഇന്നലെ പെയ്ത അതിശക്തമായ മഴയില്‍ നഗരത്തിലുടനീളം ഗതാഗതക്കുരുക്ക് രൂക്ഷമായി. പല സ്ഥലങ്ങളിലും വെള്ളം കുത്തിയൊഴുകി വന്നതിനെ തുടര്‍ന്ന് ഗതാഗതം സതംഭിച്ചു. പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ മഴ തീര്‍ത്ത ദുരിതത്തിന്‍റെ നിരവധി വീഡിയോകളാണ് പങ്കുവയ്ക്കപ്പെട്ടത്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഏതാണ്ട് മുട്ടോളം വെള്ളം കയറിയത് ദുരിതം ഏറ്റി. ഇതോടെ നഗരാസൂത്രണത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ ചൂട് പിടിച്ചു.
പാണത്തൂർ റെയിൽവേ അണ്ടർപാസിലൂടെ പോവുകയായിരുന്ന ഒരു മോട്ടോര്‍ ബൈക്ക് യാത്രികന്‍, ശക്തമായി കുത്തിയൊഴുകിയെത്തിയ മഴവെള്ളത്തില്‍പ്പെട്ട് താഴെ വീഴുന്ന വീഡിയോ ഏറെ പേരുടെ ശ്രദ്ധ നേടി. വീഡിയോയില്‍ വെള്ളത്തിന്‍റെ കുത്തൊഴുക്കിന്‍റെ ഭീകരത കാണാം. അപ്രതീക്ഷിതമായി, അതിശക്തമായി ഒഴുകിയെത്തിയ വെള്ളത്തില്‍ ബൈക്ക് യാത്രികന് ബാലന്‍സ് നഷ്ടപ്പെട്ട് താഴെ വീഴുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയങ്ങളിലൊന്നായ മന്യത ടെക് പാർക്കിന്‍റെ കോംമ്പൌണ്ട് മുഴുവനും വെള്ളത്തിനടിയിലായിരുന്നു. പുലർച്ചെ 3 മണി മുതൽ നിർത്താതെ പെയ്ത മഴയാണ് പ്രദേശത്തെ വെള്ളത്തിനടിയിലാക്കിയത്.
എയര്‍പോട്ടില്‍ വച്ച് യുവതിക്ക് അപരിചിതനില്‍ നിന്ന് 'വിചിത്രമായ' സന്ദേശം ലഭിച്ചു, പിന്നീട് സംഭവിച്ചത്
ദില്ലിയിൽ നിന്നും മോഷ്ടിച്ച എസ്‍യുവി കണ്ടെത്തിയത് രാജസ്ഥാനില്‍; ഒപ്പം വിചിത്രമായ മൂന്ന് കത്തുകളും
'ഐ മിസ് യു', യുവതിക്ക് ഗര്‍ഭനിരോധന ഗുളികയുടെ പരസ്യ സന്ദേശം; വിമർശനം, ഒടുവില്‍ ക്ഷമാപണവുമായി കമ്പനി
കനത്ത മഴയെ തുടർന്ന് ബെംഗളൂരു നഗരത്തില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. സ്കൂളുകള്‍ക്കും നേരത്തെ അവധി നല്‍കിയിരുന്നു. ടെക് കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോമിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. വർത്തൂർ, ഹെബ്ബാൾ, തുടങ്ങി കടുബീസനഹള്ളി വരെയുള്ള പ്രദേശങ്ങളിലെ നിരവധി റോഡുകളിൽ വെള്ളം കയറിയതിനാൽ നഗര ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും തടസപ്പെട്ടു. ഒആർആർ, തുമകുരു റോഡ്, എയർപോർട്ട് റോഡ് എന്നീ പ്രദേശങ്ങളിലും വെള്ളം കയറി. ഹുൻസമാരനഹള്ളിയിലെ ബെല്ലാരി റോഡിലും കനത്ത വെള്ളക്കെട്ടാണ് റിപ്പോർട്ട് ചെയ്തത്. തീരദേശ കർണാടകയ്ക്ക് പുറമേ തുമകുരു, മൈസൂരു, കുടക്, ചിക്കമംഗളൂരു, ഹസ്സൻ, കോലാർ, ശിവമോഗ, ചിക്കബല്ലാപുര എന്നീ കിഴക്കന്‍ ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. നാളെ വരെ ഇരുണ്ട ആകാശവും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ബെംഗളൂരുവിലെ മാരത്തള്ളി വെതർ യൂണിയൻ ഗേജിൽ അർദ്ധരാത്രി മുതൽ 42.6 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ബെംഗളൂരുവിൽ ഈ മാസം ഇതുവരെയായി മാത്രം 72 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.