'അല്ലേലും മാനുവൽ കാറാണ് നല്ലത്...'; ട്രക്ക് ഡ്രൈവറുടെ 'ഭീഷണി'യില്‍ സോഷ്യല്‍ മീഡിയ
ട്രക്ക് ഡ്രൈവറുടെ വീര്യത്തെ കുറിച്ചായിരുന്നു വീഡിയോ എങ്കിലും കാഴ്ചക്കാര്‍ തങ്ങളുടെ ജീവനെ കുറിച്ചാണ് ആലോചിച്ചതെന്ന് വീഡിയോയ്ക്ക് ലഭിച്ച മറുപടികള്‍ വ്യക്താമാക്കുന്നു. മാന്വല്‍ കാര്‍ വാങ്ങുന്നതിന്‍റെ ഗുണങ്ങളെ കുറിച്ചായിരുന്നു പിന്നെ സംസാരം.
'കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍' എന്ന ചൊല്ല്, സാമൂഹിക ജീവിതം തുടങ്ങുന്നത് മുമ്പ് തന്നെ മനുഷ്യനിലുണ്ടായുരുന്ന ഒരു സ്വഭാവ സവിശേഷതയാണ്. അത്രയേറെ പഴക്കമുള്ള ആ സ്വഭാവ സവിശേഷത മറ്റ് മൃഗങ്ങളെ പോലെ ഇന്നും മനുഷ്യന്‍റെ ജീനില്‍ അവശേഷിക്കുന്നു. കഴിഞ്ഞ ദിവസം അത്തരമൊരു വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ വലിയ വിമർശനത്തിന് വഴിയൊരുക്കി. ഒരു കാറിന്‍റെ ഡാഷ് ബോര്‍ഡില്‍ നിന്നുള്ള വീഡിയോ പങ്കുവച്ച് കൊണ്ട് imma_bhaiii എന്ന സാമൂഹിക മാധ്യമ ഉപയോക്താവ് 'അവൻ ഡ്രൈവർ ആണ്.' എന്ന് കുറിച്ചു. ഒപ്പം വീഡിയോയില്‍ 'ഹെവീ ഡ്രൈവര്‍' എന്നും കുറിച്ചു. വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. ട്രക്ക് ഡ്രൈവറുടെ വീര്യത്തെ കുറിച്ചായിരുന്നു വീഡിയോ എങ്കിലും കാഴ്ചക്കാര്‍ തങ്ങളുടെ ജീവനെ കുറിച്ചാണ് ആലോചിച്ചതെന്ന് വീഡിയോയ്ക്ക് ലഭിച്ച മറുപടികള്‍ വ്യക്താമാക്കുന്നു. മാന്വല്‍ കാര്‍ വാങ്ങുന്നതിന്‍റെ ഗുണങ്ങളെ കുറിച്ചായിരുന്നു പിന്നെ സംസാരം.
തീരെ ഇടുങ്ങിയ ഒരു ചുരം റോഡിന് ഒരു വശത്ത് ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ദൂരെ നിന്ന് ഒരു വലിയ ട്രക്ക് വരുന്നത് കാറിന്‍റെ മുന്‍വശത്തുള്ള ക്യാമറാ ദൃശ്യങ്ങളില്‍ കാണാം. കാര്‍, നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിന്‍റെ മറുവശത്തുകൂടി മുന്നോട്ട് പോകാന്‍ ശ്രമിക്കുമ്പോള്‍ ട്രക്ക് അമിതവേഗതയില്‍ ഹെഡ്ലൈറ്റുകളിട്ട് വലിയ ശബ്ദത്തില്‍ ഹോള്‍ അടിച്ച് മുന്നോട്ട് വരുന്നു. ഒരു നിമിഷത്തിനുള്ളില്‍ കാര്‍ റിവേഴ്സ് ഗിയറില്‍ പുറകിലേക്ക് നീങ്ങുന്നു. ഇടിച്ചു ഇടിച്ചില്ലെന്ന തരത്തില്‍ ഇരുവാഹനങ്ങളും നീങ്ങുന്നതും വീഡിയോയില്‍ കാണാം. വീഡിയോയ്ക്ക് ആദ്യമെത്തിയ കുറിപ്പ് 'മാനുവൽ ഡ്രൈവ് ചെയ്യാനുള്ള ഒരു കാരണം കൂടി' എന്നായിരുന്നു.
ലേഡീസ് കോച്ചിലെ ഏക പുരുഷന്‍, ഇറങ്ങാൻ പറഞ്ഞപ്പോൾ തർക്കവും; വൈറൽ വീഡിയോ കാണാം
ട്രക്കിന്‍റെ വരവ് കണ്ട സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ മിക്കയാളുകളും മാനുവല്‍ വാഹനങ്ങളെ കുറിച്ചാണ് സംസാരിച്ചത്. മറ്റ് ചിലര്‍ ട്രക്ക് ഡ്രൈവറുടെ അഹങ്കാരത്തെ കുറിച്ചും മറ്റേയാള്‍ക്ക് കാര്‍ പുറകോട്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്ത് സംഭവിച്ചേനെ എന്നും ആലോചിച്ചു. 'പ്രതികരണം, പരിഭ്രമമില്ല, സമയം പാഴാക്കരുത്, തന്‍റെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരാകുക' ഒരു കാഴ്ചക്കാരനെഴുതി. 'നിങ്ങളുടെ ഭാഗ്യം. നിങ്ങൾക്ക് മാനുവൽ കാർ ഉണ്ട്.' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ കുറിപ്പ്. 'അവന്‍റെ പിന്നിൽ ആരോ ഉണ്ടെന്ന് സങ്കൽപ്പിക്കുക.' കാറുകാരന് റിവേഴ്സ് എടുക്കാന്‍ കഴിയാത്ത അവസ്ഥയെ കുറിച്ച് വേറൊരാള്‍ ചിന്തിച്ചു. 'ട്രക്ക് ഡ്രൈവര്‍ക്ക് ഒരു റേസിംഗ് കറിയര്‍ ഉണ്ട്' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ എഴുത്ത്. 'ട്രക്ക് ഡ്രൈവർമാർ മനഃപൂർവ്വം ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുന്നുവെന്ന് ചിലപ്പോൾ ഞാൻ കരുതുന്നു' ദീര്‍ഘാദൂര യാത്രാനുഭവത്തില്‍ നിന്നും മറ്റൊരു കാഴ്ചക്കാരനെഴുതി. വീഡിയോ ഇതിനകം ഒരു കോടി പതിനാല് ലക്ഷം പേരാണ് കണ്ടത്. എന്നാല്‍ വീഡിയോ എവിടെ നിന്ന് എപ്പോള്‍ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല.
സ്കേറ്റ്ബോർഡില്‍ 90 ദിവസം കൊണ്ട് മണാലിയില്‍ നിന്ന് കന്യാകുമാരി വരെ; ഇത് ചരിത്രമെന്ന് സോഷ്യൽ മീഡിയ