പശുവാണെന്ന് കരുതി പത്ത് കിലോയുടെ സ്വർണ ചെയിൻ സമ്മാനിച്ചത് എരുമയ്ക്ക്; വീഡിയോ വൈറല്‍
വീഡിയോയിൽ ഒരു മനുഷ്യൻ തന്‍റെ പ്രിയപ്പെട്ട മൃഗത്തിനായി വാങ്ങിയ 10 കിലോ തൂക്കമുള്ള സ്വർണ്ണത്തിന്‍റെ ചെയിൻ അതിനെ അണിയിക്കുന്ന ദൃശ്യങ്ങളാണുള്ളത്.
സമൂഹ മാധ്യമത്തില്‍ വൈറലാവുകയും കാഴ്ചക്കാർക്ക് ഇടയിൽ ചിരി പടർത്തുകയും ചെയ്യുന്ന നിരവധി വീഡിയോകളാണ് ഓരോ ദിവസവും വിവിധ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. എന്നാൽ ഇത്തരത്തിൽ ഒന്ന് ഇതാദ്യമായിരിക്കും. ഒരു മനുഷ്യൻ പശുവാണെന്ന് കരുതി എരുമയ്ക്ക് 10 കിലോ വരുന്ന സ്വർണ ചെയിൻ സമ്മാനിക്കുന്നതിന്‍റെ വീഡിയോയാണിത്. വീഡിയോയുടെ അടിക്കുറിപ്പാണ് ഈ വീഡിയോയെ സമൂഹ മാധ്യമങ്ങളില്‍ തരംഗമാക്കാൻ കാരണമായത്. വീഡിയോ ദൃശ്യങ്ങളിൽ സ്വർണ ചെയിൻ സമ്മാനിക്കുന്നത് ഒരു എരുമയ്ക്ക് ആണെങ്കിലും ക്യാപ്ഷനിൽ പറയുന്നത് തന്‍റെ പശുവിന് പത്ത് കിലോയുടെ സ്വർണ്ണ ചെയിൻ സമ്മാനിച്ചു എന്നാണ്.
വീഡിയോയിൽ ഒരു മനുഷ്യൻ തന്‍റെ പ്രിയപ്പെട്ട മൃഗത്തിനായി വാങ്ങിയ 10 കിലോ തൂക്കമുള്ള സ്വർണ്ണത്തിന്‍റെ ചെയിൻ അതിനെ അണിയിക്കുന്ന ദൃശ്യങ്ങളാണുള്ളത്. ഒരു സഹായിയെയും വീഡിയോയിൽ കാണാം. ഇരുവരും ചേർന്ന് ഒരു എരുമയെയാണ് ആഭരണം അണിയിക്കുന്നത്. അതിൽ അസ്വഭാവികമായി ഒന്നുമില്ല. പക്ഷേ, വീഡിയോയുടെ ക്യാപ്ഷൻ കൂടിച്ചേരുമ്പോഴാണ് വീഡിയോ കാഴ്ചക്കാരിൽ ചിരി പടർത്തിയത്. പശുവിനുള്ള 10 കിലോയുടെ സ്വർണ ചെയിൻ എന്നായിരുന്നു ക്യാപ്ഷൻ.
മനുഷ്യനിര്‍മ്മിതം എന്നതിന് തെളിവില്ല; രാമസേതുവിന്‍റെ കടലിന് അടിയിലെ ഭൂപടം നിര്‍മ്മിച്ച് ഐഎസ്ആര്‍ഒ
എരുമയ്ക്ക് പകരം പശു എന്ന വാക്ക് ഉപയോഗിച്ചതാണ് ഈ വീഡിയോ വൈറലാകാൻ കാരണമായത്. ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടും ഉപയോക്താവ് ഏതായാലും തെറ്റ് തിരുത്തിയിട്ടില്ല. ഇത് എവിടെ നിന്നുള്ള വീഡിയോ ആണ് എന്ന കാര്യം വ്യക്തമല്ല. സമാനമായ മറ്റൊരു സംഭവം 2021 -ൽ ഉത്തര കന്നഡ ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ശ്രീകാന്ത് ഹെഗ്‌ഡെ എന്ന വ്യക്തി പശുക്കിടാവിന്‍റെ കഴുത്തിൽ 20 ഗ്രാം തൂക്കമുള്ള സ്വർണ്ണ ചെയിൻ കെട്ടി. ഒരു മതപരമായ ചടങ്ങിനിടെയാണ് അവർ അത് ചെയ്തത്. എന്നാൽ, ഏതാനും മിനിറ്റുകൾക്ക് ശേഷം ആ സ്വര്‍ണ്ണ ചെയിന്‍ അപ്രത്യക്ഷമായി. വീട്ടുകാർ ചെയിൻ തിരയാൻ തുടങ്ങിയെങ്കിലും പിന്നീടാണ് മനസ്സിലായത് ആ സമയം കൊണ്ട് പശു തന്നെ സ്വര്‍ണ്ണ ചെയിന്‍ വിഴുങ്ങിയിരുന്നെന്ന്.