'ഒറ്റക്കെട്ടാണെങ്കിലും...'; അതിശക്തമായ ജലപ്രവാഹത്തിൽ ഒലിച്ച് പോകും മുമ്പ് രക്ഷപ്പെടാനുള്ള അവസാന ശ്രമം
അഗ്നിശമന സേനാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തി മൂന്നവര്‍ക്കും നേരെ ഒരു കയര്‍ വലിച്ചെറിഞ്ഞെങ്കിലും ഇതിനിടെ ശക്തമായ ജലപ്രവാഹത്തില്‍ മൂവരെയും കാണാതായി.
വടക്കന്‍ ഇറ്റലിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത അതിശക്തമഴയില്‍ കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിനിടെ കുത്തിയൊഴുകി വരുന്ന മലവെള്ളത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മൂന്ന് സുഹൃത്തുക്കളുടെ അവസാനത്തെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിങ്ങലുണ്ടാക്കി. വെള്ളപ്പൊക്കത്തില്‍ പെട്ട് പോകും മുമ്പ് ശക്തമായ ഒഴുക്കിനെ പ്രതിരോധിക്കാനായിരുന്നു അവര്‍ മൂന്ന് പേരും ഒന്നിച്ച് ആലിംഗനം ചെയ്ത് നിന്നത്. പക്ഷേ. ശക്തമായ ഒഴുക്കില്‍പ്പെട്ട് അവരെ പിന്നീട് കാണാതാവുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇരുപത് വയസുള്ള രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. നദിയാല്‍ ചുറ്റപ്പെട്ട ഒരു ദ്വീപില്‍ നിന്നും രക്ഷപ്പെടുന്നതിനായി മൂന്ന് പേരും നദി മുറിച്ച് കടക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഇതിനിടെ നദിയിലെ നീരൊഴുക്ക് കൂടി ജലപ്രവാഹം ശക്തമാവുകയായിരുന്നു. ഇതോടെ രക്ഷപ്പെടാനായി മൂന്നവരും ഒന്നിച്ച് നീങ്ങി. രക്ഷപ്പെടുന്നതിന് മുമ്പ് ഇവര്‍ അഗ്നിശമന സേനാംഗങ്ങളെ വിളിച്ചിരുന്നു. ഇവര്‍ സംഭവ സ്ഥലത്തെത്തി മൂന്നവര്‍ക്കും നേരെ ഒരു കയര്‍ വലിച്ചെറിഞ്ഞെങ്കിലും മൂവരും ശക്തമായ ജലപ്രവാഹത്തില്‍ ഒലിച്ച് പോവുകയായിരുന്നു. അഗ്നിശമന സേന പകര്‍ത്തിയ വീഡിയോയാണ് സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.
സോഷ്യല്‍ മീഡിയയെ അതിശയപ്പെടുത്തി പരുന്തുകളുടെ ആകാശ പോരാട്ടം; വീഡിയോ വൈറല്‍
'ചുമ്മാ തമാശയ്ക്ക്...'; മുത്തശ്ശിയുടെ ചിതാഭസ്മം പാസ്ത സോസിൽ കലർത്തി കുടുംബാംഗങ്ങൾക്ക് നൽകി യുവതി
വടക്കന്‍ ഇറ്റലിയിലെ പട്രീസിയ കോർമോസ്, ബിയാൻക ഡോറോസ്, അവളുടെ പങ്കാളി ക്രിസ്റ്റ്യൻ മോൾനാർ എന്നിവരെയാണ് ശക്തമായ ജലപ്രവാഹത്തില്‍ കാണാതായത്. അപകടത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഒരു കിലോമീറ്റര്‍ അകലെ നിന്ന് കോർമോസിന്‍റെയും ഡോറോസിന്‍റെയും മൃതദേഹങ്ങൾ കണ്ടെത്തി. എന്നാല്‍, ക്രിസ്റ്റ്യൻ മോൾനാറിനെ ഇതുവരെ കണ്ടത്താന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തെ കണ്ടെത്തുന്നത് വരെ അന്വേഷണം തുടരുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ഇറ്റലിയിലെ തന്‍റെ കുടുംബത്തെ കാണാൻ എത്തിയ ഡോറോസ് റൊമാനിയക്കാരിയാണെന്ന് പ്രാദേശിക വാർത്താ ഏജൻസിയായ കൊറിയർ ഡെല്ല സെറ റിപ്പോർട്ട് ചെയ്യുന്നു. ഡിൻ അക്കാദമി ഓഫ് ഫൈൻ ആർട്‌സിലാണ് കോർമോസ് പഠിച്ചത്. നദി മുറിച്ച് കടന്ന് ദ്വീപിന്‍റെ ചിത്രമെടുക്കാനുള്ള ശ്രമത്തിലായിരുന്നു മൂവരും. പക്ഷേ അപ്രതീക്ഷിതമായെത്തിയ മലവെള്ളത്തില്‍ മൂവരും അകപ്പെട്ട്പോവുകയായിരുന്നു. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ ഡെയ്ലി മെയില്‍ തങ്ങളുടെ ഇന്‍സ്റ്റാഗ്രാം ഹാന്‍റിലിലൂടെ പങ്കുവച്ചു.