മെസീന കടലിടുക്കിന് മൂകളിലൂടെ 3.6 കിലോമീറ്റര്‍ നടത്തം; എന്നിട്ടും റെക്കോർഡ് നഷ്ടം, വീഡിയോ കാണാം
തെക്കൻ ഇറ്റലിക്കും കിഴക്കൻ സിസിലിക്കും ഇടയിലൂടെ കടന്നുപോകുന്ന ഇടുങ്ങിയ കടലിടുക്കായ മെസീന കടലിടുക്കിന് മുകളിലൂടെയാണ് ജാൻ റൂസും സംഘവും സ്ലാക്ക്ലൈൻ യാത്രയ്ക്കായി തയ്യാറെടുത്തത്.
ആകാശത്തിലേക്ക് വലിച്ച് കെട്ടിയ നീണ്ട ചരടുകളിലൂടെ മറ്റ് സഹായങ്ങളൊന്നുമില്ലാതെ നടന്ന് നീങ്ങാന്‍ കഴിയുമോ നിങ്ങള്‍ക്ക്? എങ്കില്‍ അത്തരം സാഹസിക വിനോദങ്ങളില്‍ ഏർപ്പെടുന്നവര്‍ ലോകത്തുണ്ട്. സ്ലാക്ക്ലൈന്‍ എന്ന് അറിയപ്പെടുന്ന ഈ സാഹസിക വിനോദത്തില്‍, വെറും 80 മീറ്ററിലെ ചെറിയൊരു പിഴവ് മൂലം ഒരു റെക്കോർഡ് നഷ്ടം അടുത്തകാലത്ത് രേഖപ്പെടുത്തി. മൂന്ന് തവണ ലോക സ്ലാക്ക്ലൈനിംഗ് ചാമ്പ്യൻ പട്ടം നേടിയ ജാൻ റൂസായിരുന്നു ആ അനുഭവം. സാഹസികതയുടെ വീഡിയോ റെഡ്ബുള്‍ പങ്കുവച്ചപ്പോള്‍ നിരവധി പേരാണ് തങ്ങളുടെ ചാമ്പ്യനെ അഭിനന്ദിക്കാനെത്തിയത്.
തെക്കൻ ഇറ്റലിക്കും കിഴക്കൻ സിസിലിക്കും ഇടയിലൂടെ കടന്നുപോകുന്ന ഇടുങ്ങിയ കടലിടുക്കായ മെസീന കടലിടുക്കിന് മുകളിലൂടെയാണ് ജാൻ റൂസും സംഘവും സ്ലാക്ക്ലൈൻ യാത്രയ്ക്കായി തയ്യാറെടുത്തത്. ഇരുകരകളിലുമായി നിന്നിരുന്ന പഴയ രണ്ട് വൈദ്യുതി തൂണുകൾക്ക് കുറുകെയാണ് സ്ലാക്ക് ലൈൻ കെട്ടിയത്. റൂസ് ഉൾപ്പെടെ എട്ട് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. 2 മണിക്കൂറും 57 മിനിറ്റും കൊണ്ട് ജാന്‍ റൂസ് തന്‍റെ ഏറ്റവും ദൈര്‍ഘ്യമേറിയ സാഹസിക നടത്തം പൂര്‍ത്തിയാക്കി. മൊത്തം 15,660 അടികള്‍ വച്ച് 3.6 കിലോമീറ്റര്‍ ദൂരം അദ്ദേഹം ആകാശത്ത് കൂടി മറ്റ് സഹായങ്ങളൊന്നുമില്ലാതെ എത്തി. കാലാബ്രിയയിലെ സാന്താ ട്രാഡയിൽ ആരംഭിച്ച് സിസിലിയിലെ ടോറെ ഫാരോയിൽ അവസാനിക്കുന്നതായിരുന്നു സ്ലാക്ക്ലൈൻ.
അസമില്‍ പ്രളയജലത്തില്‍പ്പെട്ടു പോയ ആനക്കുട്ടിയെ രക്ഷിക്കുന്ന വീഡിയോ വൈറല്‍
ഹിപ്പോയുടെ വായിലേക്ക് പ്ലാസ്റ്റിക് ബാഗ് എറിഞ്ഞ് സന്ദർശകൻ; തെമ്മാടിത്തരം കാണിക്കരുതെന്ന് സോഷ്യൽ മീഡിയ
ഇറ്റലിയിലെ മെസീന കടലിടുക്ക് വിജയകരമായി അവസാനിപ്പിച്ച ആദ്യ വ്യക്തിയായി റൂസ് മാറിയെങ്കിലും വെറും 80 മീറ്ററിന് മുമ്പ് റോപ്പില്‍ നിന്നും ഒരു സെക്കൻഡ് വഴുതിവീണതിനാല്‍ അദ്ദേഹത്തിന് റെക്കോർഡ് തകർക്കാന്‍ കഴിഞ്ഞില്ല. റെക്കോർഡ് തകർക്കുന്നയാൾ വീഴാതെ സ്ലാക്ക്‌ലൈൻ നടത്തം പൂർത്തിയാക്കണമെന്നാണ് നിയമം. വീഡിയോ ഏറെപേരുടെ ശ്രദ്ധനേടി. നിരവധി ആരാധകര്‍ റൂസിനെ അഭിനന്ദിക്കാന്‍ വീഡിയോയ്ക്ക് താഴെ എത്തി. റെഡ്ബുളിന്‍റെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ഉപയോഗിച്ച് ഉപേക്ഷിച്ച വസ്ത്രങ്ങൾ ഓൺലൈനിൽ വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ച് ഒരു യുകെക്കാരി