Asianet News MalayalamAsianet News Malayalam

യുഎസിൽ യൂട്യൂബ് വീഡിയോയ്‌ക്കായി 17 -കാരൻ ട്രെയിൻ പാളം തെറ്റിച്ചു; വീഡിയോ വൈറല്‍, പക്ഷേ, പിന്നാലെ ട്വിസ്റ്റ്

താൻ ഒരു ട്രെയിൻ പ്രേമിയാണെന്ന് അവകാശപ്പെട്ടുകൊണ്ട് കൗമാരക്കാരൻ ട്രെയിൻ പാളം തെറ്റാൻ കാരണം തീർച്ചയായും സ്വിച്ച് തെറ്റായി ക്രമീകരിച്ചത് ആകാമെന്ന് 17 -കാരന്‍ അധികൃതരോട് സൂചിപ്പിച്ചു. 

Video of 17 year old boy derailing train for YouTube video goes viral
Author
First Published Jul 27, 2024, 1:20 PM IST | Last Updated Jul 27, 2024, 1:20 PM IST


യൂട്യൂബ് വീഡിയോ ചിത്രീകരിക്കുന്നതിനായി ബോധപൂർവ്വം ട്രെയിൻ പാളം തെറ്റിച്ച 17കാരനെതിരെ പോലീസ് കേസെടുത്തു. അമേരിക്കയിലെ നെബ്രാസ്കയിൽ നിന്നുള്ള 17 -കാരനാണ് ബോധപൂർവ്വം ട്രെയിൻ പാളം തെറ്റിച്ച് അത് റെക്കോർഡ് ചെയ്ത് യൂട്യൂബിൽ പങ്കുവച്ചത്.  സംഭവം നടന്നത് കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണെന്ന് ദി മെട്രോ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വീഡിയ യൂട്യൂബില്‍ പങ്കുവയ്ക്കപ്പെട്ടത് മെയ് മാസത്തിലാണ്. ഇതിനകം നാല് ലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. 

കൗമാരക്കാരനായ യൂട്യൂബര്‍ റെയിൽവേയുടെ സ്വിച്ചിൽ കൃത്രിമം കാണിക്കുകയും ഇതേ തുടർന്ന് രണ്ട് ലോക്കോമോട്ടീവുകളും അഞ്ച് കൽക്കരി തീവണ്ടികളും ട്രാക്കിൽ നിന്ന് തെന്നിമാറി ആളൊഴിഞ്ഞ കൽക്കരി കാറിൽ ഇടിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടർന്ന് 17 കാരൻ തന്നെ പാളം തെറ്റിയതിനെ കുറിച്ച് അധികൃതരെ വിവരം അറിയിക്കുകയും അവിടെയെത്തിയ  ഉദ്യോഗസ്ഥരോട്  അപകട കാരണം എന്താണെന്ന് ചോദിക്കുകയും ചെയ്യുന്നു. പാളം തെറ്റിയതിന്‍റെ കാരണം അറിയില്ലെന്ന് അധികൃതർ പറഞ്ഞപ്പോൾ താൻ ഒരു ട്രെയിൻ പ്രേമിയാണെന്ന് അവകാശപ്പെട്ടുകൊണ്ട് കൗമാരക്കാരൻ ട്രെയിൻ പാളം തെറ്റാൻ കാരണം തീർച്ചയായും സ്വിച്ച് തെറ്റായി ക്രമീകരിച്ചത് ആകാമെന്ന് അവരോട് സൂചിപ്പിച്ചു. തുടർന്ന് ഇയാള്‍ ട്രെയിൻ പാളം തെറ്റുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥരെ കാണിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ജയിലിൽ മോചിതനായ ഗുണ്ടാത്തലവനെ സ്വീകരിക്കാൻ റാലി നടത്തി ഗുണ്ടാ സംഘം; പിന്നാലെ ട്വിസ്റ്റ്

ബെംഗളൂരുവില്‍ 6 കിലോമീറ്റര്‍ കാര്‍ ഡ്രൈവിനേക്കാള്‍ വേഗം എത്തുക 'നടന്നാ'ലെന്ന് ഗൂഗിള്‍ മാപ്പ്; കുറിപ്പ് വൈറല്‍

റെയിൽവേ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തില്‍, സിസിടിവി ദൃശ്യങ്ങളിൽ ഇതേ കൗമാരക്കാരൻ ട്രാക്കിന്‍റെ തെക്കേ അറ്റത്തുള്ള സ്വിച്ചിലേക്ക് നടക്കുന്നതും അല്പസമയത്തിന് ശേഷം മടങ്ങിയെത്തി തന്‍റെ വാഹനത്തിൽ കയറി പോകുന്നതും കണ്ടെത്തി. വിശദമായ പരിശോധനയിൽ ട്രെയിൻ പാളം തെറ്റുന്നതിന്‍റെ വീഡിയോ കൗമാരക്കാരനുമായി ബന്ധമുള്ള ഒരു യൂട്യൂബ് അക്കൗണ്ടിൽ പങ്കുവയ്ക്കപ്പെട്ടതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. 'ലോഡുചെയ്ത ബിഎന്‍എസ്എഫ് ആർബർ ബെന്നറ്റിൽ കൂട്ടിയിടിച്ച് പാളം തെറ്റുന്നു! ഞാൻ ഇതുവരെ എടുത്തതിൽ വച്ച് ഏറ്റവും ഭ്രാന്തമായ വീഡിയോ!' എന്ന പേരിലാണ് വീഡിയ യൂട്യൂബില്‍ പങ്കുവയ്ക്കപ്പെട്ടത്.

ട്രെയിൻ പാളം തെറ്റുന്നതിന് നാല് മിനിറ്റ് മുമ്പ് അപകടസ്ഥലത്തിന് സമീപം ട്രൈപോഡ് സ്ഥാപിച്ചിരുന്നതായും അധികൃതർ കണ്ടെത്തി. എൻബിസി ന്യൂസ് പ്രകാരം ബിഎൻഎസ്എഫ് റെയിൽവേയ്ക്കും ഒമാഹ പബ്ലിക് പവർ ഡിസ്ട്രിക്റ്റിനും ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തിൽ 3,50,000 ഡോളറിന്‍റെ (2,92,96,050 രൂപ) നാശനഷ്ടമാണ് ഉണ്ടായത്. സംഭവത്തിൽ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ 17 -കാരനെ പോലീസ് അറസ്റ്റ് ചെയ്യുകയും ലങ്കാസ്റ്റർ കൗണ്ടി ജുവനൈൽ കോടതിയിൽ ഹാജരാക്കുകയും ചെയ്തെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

മുംബൈ ലോക്കൽ ട്രെയിനിൽ നിന്നും താഴേക്ക് വീഴുന്ന യുവാവിന്‍റെ വീഡിയോ; ട്രെയിൻ സുരക്ഷാ ചര്‍ച്ചയില്‍ വീണ്ടും വൈറൽ

Latest Videos
Follow Us:
Download App:
  • android
  • ios