ഒന്ന് പൊട്ടിയാൽ തീരാവുന്നതേയുള്ളൂ; പെട്ടി തുറന്നപ്പോള്‍ കണ്ടത് 10 ബോംബുകള്‍, ഭയന്ന് സോഷ്യൽ മീഡിയ

ലോകത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ യുദ്ധം നടക്കുകയാണ്. മറ്റ് ചില പ്രദേശങ്ങളില്‍ യുദ്ധസമാനമായ സാഹചര്യങ്ങളും. അതിനിടെയാണ് രണ്ടാം ലോകമഹായുദ്ധ കാലത്ത് ഉപയോഗിച്ച 10 ബോംബുകള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. 

video of 10 bombs buried during the world war has gone viral on social media


പുരാതനമായതോ വിലപിടിപ്പുള്ളതോ ആയ വസ്തുക്കള്‍ കണ്ടെടുക്കുന്ന നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലുണ്ട്. നിധികളും മറ്റും കണ്ടെടുക്കുന്ന വീഡിയോകൾക്കൊപ്പം തന്നെ യുദ്ധങ്ങളില്‍, പ്രത്യേകിച്ചും രണ്ടാം ലോകമഹായുദ്ധകാലത്ത് യൂറോപ്പിലെങ്ങും വിതറിയതും അതേസമയം ഇതുവരെ പൊട്ടാതെ സജീവമായിരിക്കുന്നതുമായ ബോംബുകള്‍ കണ്ടെടുക്കുന്ന വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. യൂറോപ്പിലെ ചില വീട്ടുമുറ്റത്തും പറമ്പിലും റോഡില്‍ നിന്ന് പോലും ഇത്തരത്തില്‍ സജീവമായ ബോംബുകള്‍ കണ്ടെടുത്തിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് മറ്റൊന്നു കൂടി ചേര്‍ക്കപ്പെടുകയാണ്.  

ഇന്‍സെയ്ന്‍ റിയാലിറ്റി ലീക്ക്സ് എന്ന എക്സ് ഹാന്‍റലില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു 17 സെക്കന്‍റ് വീഡിയോ ക്ലിപ്പില്‍ അത്തരമൊരു കാഴ്ചയാണ് കാണിക്കുന്നത്. മണ്ണിൽ നിന്നും കുഴിച്ചെടുത്ത ഒരു ബോക്സ് തുറക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഏറെ ശ്രമത്തിന് ശേഷം ആകാംഷയോടെ ബോക്സ് തുറക്കുമ്പോള്‍ അതിനുള്ളില്‍ കൃത്യമായി ക്രമീകരിച്ച നിലയില്‍ രണ്ട് വശങ്ങളിലായി പത്ത് കൈബോംബുകളായിരുന്നു ഉണ്ടായിരുന്നത്. 'അത്ര വേഗത്തിലല്ല' എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇസ്രയേല്‍ ഹമാസ്, ഹിസ്ബുള്ള യുദ്ധങ്ങളും റഷ്യ - യുക്രൈന്‍ യുദ്ധവും സജീവമായ ലോകത്ത് ഇത്തരമൊരു വീഡിയോ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ആളുകള്‍ വലിയ ആശങ്കാണ് പങ്കുവച്ചത്. അതേസമയം വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. 

കൂട്ടുകാരിയുടെ ആണ്‍സുഹൃത്തിന്‍റെ മൂത്ത സഹോദരിയാണ് അവന്‍റെ യഥാര്‍ത്ഥ അമ്മയെന്ന് ഇന്‍സ്റ്റാഗ്രാം സ്റ്റോറി; വൈറൽ

മരിച്ച് പോയ മകന്‍റെ ബീജം ഉപയോഗിച്ച് പേരക്കുട്ടിയെ പ്രസവിക്കാൻ അനുമതി; കേസ് നടന്നത് നാല് വർഷം

"ഇത് രണ്ടാം ലോകമഹായുദ്ധത്തിലെ ജർമ്മൻ 5 സെന്‍റർമീറ്റർ ഉയർന്ന സ്ഫോടകവസ്തു മോർട്ടാർ റൗണ്ടുകൾ പോലെ കാണപ്പെടുന്നു." ഒരു കാഴ്ചക്കാരന്‍ ബോംബിനെ കുറിച്ച് എഴുതി.  "ഞാനാണെങ്കില്‍ അത് കൈകാര്യം ചെയ്യാന്‍ മറ്റൊരാളെ വിളിക്കും." മറ്റൊരാള്‍ തന്‍റെ ഭയം പുറത്തെടുത്തു. "യുദ്ധം രസകരമായ ചില കരകൗശല വസ്തുക്കൾ അവശേഷിപ്പിക്കുന്നു." എന്നായിരുന്നു ഒരു കുറിപ്പ്. 'കിട്ടിയേടത്ത് ഇട്ടിട്ട് പോകും.' നിധികളൊന്നുമല്ലാത്തില്‍ ഒരു കാഴ്ചക്കാരന്‍ നിരാശ പ്രകടിപ്പിച്ചു. നിരവധി പേരാണ് അത് അവിടെ ഉപേക്ഷിച്ച് പോകൂ എന്ന് കുറിച്ചത്. പലരും ബോംബ് പൊട്ടുന്നതാണോയെന്ന് ആശങ്ക പ്രകടിപ്പിച്ചു. ഒരു കോടി മുപ്പത്തിയെട്ട് ലക്ഷം പേരാണ് വീഡിയോ കണ്ടത്. 

സമാധാന ഉടമ്പടി; നസ്റള്ളയ്ക്ക് സമ്മതം പക്ഷേ കീഴ്മേൽ മറിച്ചത് നെതന്യാഹു, ഒടുവില്‍
 

Latest Videos
Follow Us:
Download App:
  • android
  • ios