'പണത്തെക്കാളേറെ ജീവിതം'; ജീവിക്കാനായി യുഎസ് ഉപേക്ഷിച്ച് ഇന്ത്യ തെരഞ്ഞെടുത്ത മൂന്ന് മക്കളുടെ അമ്മ പറയുന്നു
'യുഎസിനെ, വ്യക്തിപരവും സമൂഹികമായി ഒറ്റപ്പെട്ടതുമായ' ഒരു രാജ്യമായിയാണ് ക്രിസ്റ്റന്‍ വിശേഷിപ്പിക്കുന്നത്.
യുഎസ് ഉപേക്ഷിച്ച് എന്തുകൊണ്ട് ജീവിക്കാനായി ഇന്ത്യ തെരഞ്ഞെടുത്തൂ എന്ന മൂന്ന് കുട്ടികളുടെ അമ്മയുടെ വെളിപ്പെടുത്തല്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അമേരിക്കന്‍ പൌരയായ ക്രിസ്റ്റന്‍ ഫിഷർ 2017 ലാണ് ആദ്യമായി ഭര്‍ത്താവിനൊപ്പം ഇന്ത്യ സന്ദര്‍ശിക്കുന്നത്. പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം അവര്‍ യുഎസ് ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് സ്ഥിര താമസത്തിനെത്തി. തന്‍റെ മൂന്ന് കുട്ടികളോടൊപ്പം യുഎസ് പോലൊരു സമ്പന്ന രാജ്യം ഉപേക്ഷിച്ച് ഇന്ത്യയെ പോലൊരു രാജ്യം ജീവിക്കാനായി അവര്‍ എന്തിന് തെരഞ്ഞെടുത്തൂവെന്ന ചോദ്യത്തിനുള്ള ക്രിസ്റ്റന്‍ ഫിഷറിന്‍റെ ഉത്തരമായിരുന്ന ആ വീഡിയോ.
വീഡിയോയില്‍, 'യുഎസിനെ, വ്യക്തിപരവും സമൂഹികമായി ഒറ്റപ്പെട്ടതുമായ' ഒരു രാജ്യമായിയാണ് ക്രിസ്റ്റന്‍ വിശേഷിപ്പിക്കുന്നത്. അതേസമയം സാമൂഹികവും സംസ്കാരവുമായ ജീവിതവും ഇന്ത്യയില്‍ ആഴത്തിലാണെന്നും 'പണത്തേക്കാൾ ജീവിതമാണ് ഇന്ത്യയില്‍ കൂടുതലുള്ളതെന്നും' ക്രിസ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. യുഎസില്‍ വച്ച് ഒരിക്കല്‍ പോലും അനുഭവിക്കാന്‍ കഴിയാത്ത സന്തോഷം ഇന്ത്യയിലെ തന്‍റെ നിമിഷങ്ങള്‍ തനിക്ക് സമ്മാനിച്ചെന്നും അവര്‍ അവകാശപ്പെട്ടു.
'കുഴികളിൽ നിന്ന് കുഴികളിലേക്ക്...' ഇന്ത്യന്‍ റോഡുകളിലെ ലംബോര്‍ഗിനിയുടെ അവസ്ഥ; വീഡിയോ വൈറൽ
'ഓ ഭാഗ്യം കൊണ്ട് മാത്രം ഒരു രക്ഷപ്പെടൽ'; പാമ്പ് കടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നയാളുടെ വീഡിയോ വൈറൽഎന്തുകൊണ്ടാണ് ഞാൻ അമേരിക്ക വിട്ട് ഇന്ത്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്നത്? എന്ന ചോദ്യം താന്‍ എല്ലായിപ്പോഴും കേള്‍ക്കുന്ന ഒരു ചോദ്യമാണെന്നും അവര്‍ കൂട്ടിചേര്‍ത്തു. ഈ ചോദ്യം രണ്ട് ആശയമാണ് ഉയര്‍ത്തുന്നത്. ഒന്ന് ഇന്ത്യ ജീവിക്കാന്‍ കൊള്ളാത്ത സ്ഥലമാണ്. അവിടം ജീവിക്കാന്‍ തെരഞ്ഞെടുത്ത ഞാന്‍ മോശമാണ്. രണ്ട് അമേരിക്ക ജീവിക്കാന്‍ മികച്ച സ്ഥലമാണ്. അവിടെ വിടുന്ന എനിക്ക് ഭ്രാന്താണ്. അവര്‍ വീഡിയോയ്ക്കൊപ്പം കുറിച്ചു. 'ഞാന്‍ അമേരിക്കയെ സ്നേഹിക്കുന്നു. ഞാന്‍ അവിടെയാണ് വളര്‍ന്നത്. എന്‍റെ കുടുംബം അവിടെയുണ്ട്. അത് ഒരു മികച്ച സ്ഥലമാണ്, പക്ഷേ ഒരു തരത്തിലും അനുയോജ്യമായ സ്ഥലമല്ല. അമേരിക്ക പോലുള്ള സ്ഥലങ്ങളിലും നിരവധി പ്രശ്നങ്ങളുണ്ട്, 'അമേരിക്ക വളരെ വ്യക്തിഗതമായ ഒരു സമൂഹമാണ്. സാമൂഹികമായി ഏറെ ഒറ്റപ്പെട്ട സ്ഥലം. ഓരോ മനുഷ്യനും അവരുടേതായ മാനസികാവസ്ഥയിലാണ്. തങ്ങൾക്ക് അപരിചിതരായ ആളുകളെ സഹായിക്കാൻ അവര്‍ തയ്യാറാല്ല.' ക്രിസ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ത്യ ജീവിതവും നിറവും സംസ്കാരവും സമൂഹവും എല്ലാം കൂടിയുള്ള ഐക്യബോധം നിറഞ്ഞ പ്രദേശമാണ്. ആളുകൾ വളരെ ആതിഥ്യമര്യാദയുള്ളവരാണ്, ആളുകളെ സഹായിക്കാൻ അവർ അവരുടെ വഴിക്ക് പോകുന്നു, ക്രിസ്റ്റന്‍ വിശദീകരിച്ചു. എന്‍റെ കുട്ടികൾ ഇന്ത്യയിൽ കൂടുതൽ വിജയകരമായ ജീവിതത്തിനും ഭാവിക്കും വേണ്ടിയാണ് സജ്ജീകരിക്കപ്പെടുന്നതെന്ന് കരുതുന്നു. ഇന്ത്യയിൽ നിങ്ങൾ ഒരിക്കലും ഒറ്റയ്ക്കല്ല. നിങ്ങൾ എവിടെ പോയാലും, ടൺ കണക്കിന് ആളുകളുണ്ട്. അമേരിക്കയിൽ ജീവിക്കുന്ന നിരവധി ഇന്ത്യക്കാരെ ഞാന് കണ്ടിട്ടുണ്ട്.' അവർ കൂട്ടിച്ചേർത്തു. നിരവധി പേരാണ് ക്രിസ്റ്റന്‍ ഫിഷറിന്‍റെ ആശയങ്ങളെ പിന്തുണച്ച് രംഗത്തെത്തിയത്. രണ്ട് സമൂഹങ്ങള്‍ തമ്മിലുള്ള ഒരു താരതമ്യം പഠനം തന്നെ വീഡിയോയ്ക്ക് താഴെ നടന്നു.
ലോകത്തിലെ ഏറ്റവും വലിയ നദിയും വരളുന്നുവോ? ആമസോണിന് സംഭവിക്കുന്നതെന്ത്?