റീൽസ് ഷൂട്ടിന് ദേശീയപാതയിൽ തീയിട്ട് യുപിക്കാരൻ; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്

റീല്‍ ഷൂട്ടിനായിട്ടാണ് ഇയാള്‍ ദേശീയപാത 2 -ലാണ് തീ ഇട്ടത്. 

UP man sets fire to national highway for reels shoot Arrested after video went viral


പുതു വര്‍ഷത്തേക്ക് കടക്കുമ്പോള്‍ പുതിയ റീലുകള്‍ വേണം എങ്കിലെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുകയുള്ളൂ. ഇത്തരമൊരു റീലിനായി റോഡിന് തീയിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് ഉത്തർപ്രദേശിലെ ഫത്തേപൂരിലാണ്. ഷെയ്ഖ് ബിലാൽ എന്ന യുവാവാണ് ഫ്ലൈ ഓവറിന് മുകളിലെ റോഡില്‍ 2024 എന്ന് പൊട്രോള്‍ കൊണ്ട് എഴുതി തീയിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുവാവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് നിരവധി പേര്‍ പോലീസിനോട് നടപടി ആവശ്യപ്പെട്ടു.

ഷെയ്ഖ് ബിലാൽ എന്നയാൾ ദേശീയപാത 2 -ൽ ഒരു ഥാർ മുന്നില്‍ നില്‍ക്കുന്നത് കാണാം. ഇയാളാണ് റോഡിന് തീ കൊടുത്തത് എന്ന കുറിപ്പോടെയാണ് ദിഗംബർ സത്യവ്രത് എന്ന എക്സ് ഹാന്‍റിലില്‍ നിന്നും വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചത്. വീഡിയോ വൈറലായതോടെ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തുവെന്ന് ഫത്തേപൂര്‍ പോലീസ് കുറിച്ചു. 

തണുപ്പ് കനത്തപ്പോൾ, പെട്രോള്‍ പമ്പിൽ തീകാഞ്ഞ് യുവാക്കൾ, സമീപത്ത് ടാങ്കർ ലോറി; ഭയപ്പെടുത്തുന്ന വീഡിയോ വൈറൽ

വീട്ടിലുണ്ടാക്കിയ കേക്കിന് 'കുരുമുളകിന്‍റെ രുചി'; പിന്നാലെ അസ്വസ്ഥത തോന്നിയ മൂന്ന് പേര്‍ മരിച്ചു

വീഡിയോയില്‍ ഒരു യുവാവ് ഥാറിന്‍റെ മുന്നില്‍ നില്‍ക്കുന്നത് കാണാം. ഇയാളെ മുന്നിലായി റോഡില്‍ 2024 എന്ന് എഴുതിയിരിക്കുന്നു. ഒരു തീപ്പെട്ടി കത്തിച്ച് യുവാവ് എഴുത്തിയതിന് നേര്‍ക്ക് എറിയുമ്പോള്‍ പെട്ടെന്ന് തീ പടരുന്നത്. കാണാം. എന്നാല്‍ ആ വെളിച്ചത്തില്‍ പോലും യുവാവിന്‍റെ മുഖം വ്യക്തമല്ല. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ത്തി. 

വധുവിന് മാല ചാര്‍ത്തുന്നതിനിടെ 'ഒറ്റ ചവിട്ടിന്' വരനെ താഴെയിട്ട് മുന്‍ കാമുകി; വീഡിയോ വൈറല്‍

സ്കൂളിൽ വച്ച് ഫേഷ്യൽ മസാജ് ചെയ്യുന്ന വീഡിയോ എടുത്തതിന് ടീച്ചറെ കടിച്ച് പരിക്കേൽപ്പിച്ച് ഹെഡ്മിസ്ട്രസ്; വിവാദം

നേരത്തെ ഉത്തർപ്രദേശിലെ മീററ്റിലെ മുണ്ടാലി ഗ്രാമവാസിയായ ഇന്തസാർ അലി തന്‍റെ ഥാറിന്‍റെ മുകളില്‍ പൊടിമണ്ണ് വാരിയിട്ട് വേഗതയില്‍ ഓടിച്ച് പോകുന്ന വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇയാള്‍ വണ്ടിയുടെ വേഗത കൂട്ടുന്നതിന് അനുസരിച്ച് മുകളിലെ പൊടി മഞ്ഞ് പുറകില്‍ വരുന്ന വാഹനത്തിന്‍റെ കാഴ്ച മറയ്ക്കുകയും അപകടങ്ങള്‍ക്ക് സാധ്യത കൂട്ടുകയും ചെയ്തിരുന്നു. ഇയാളെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

അധ്യാപകൻ ക്ലാസിലിരുന്ന് അശ്ലീല ദൃശ്യങ്ങൾ കാണുന്നത് കണ്ട് ചിരിച്ച 8 വയസുകാരന് ക്രൂരമർദ്ദനം; കേസ്

Latest Videos
Follow Us:
Download App:
  • android
  • ios