Asianet News MalayalamAsianet News Malayalam

'യമരാജന്‍ നിങ്ങളെ ലോക്കേഷനില്‍ കാത്ത് നില്‍ക്കുന്നു'; ഡ്രൈവറുടെ പേര് കണ്ടതോടെ യൂബർ ബുക്കിംഗ് റദ്ദാക്കി

വീഡിയോ പങ്കുവച്ച് കൊണ്ട് ടൈംപാസ് സ്ട്രഗ്ലർ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് ഇങ്ങനെ എഴുതി. 'യമരാജ് എത്തി, നരകത്തിലേക്ക് പോകാൻ തയ്യാറാകൂ.'

Uber cancels booking after seeing driver s name social media can't stop laughing
Author
First Published Jul 4, 2024, 10:54 AM IST

സിനും ഓട്ടോയ്ക്കും വേണ്ടി കാത്ത് നില്‍ക്കുന്ന കാലം കഴിഞ്ഞു. വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ബുക്ക് ചെയ്താല്‍ റോഡിലേക്ക് എത്തുമ്പോഴേക്കും നിങ്ങളെ പിക്കപ്പ് ചെയ്യാന്‍ വാഹനം നിങ്ങളെ കാത്ത് നില്‍ക്കുന്നിടത്തേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. , ഓല, യൂബർ തുടങ്ങിയ ഓണ്‍ലൈന്‍ കമ്പനികലാണ് ഇത്തരം സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ യാത്ര വേണ്ടെന്ന് വയ്ക്കുകയാണെങ്കില്‍ അതിനുള്ള സൌകര്യവും കമ്പനി വാഗ്ദാനം ചെയ്യുന്നു. നിരവധി പേരാണ് ഇന്ന് ഇത്തരം ഓണ്‍ലൈന്‍ ടാക്സികളിലൂടെ ജീവിത മാര്‍ഗ്ഗം കണ്ടെത്തുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കാഴ്ചക്കാരില്‍ ചിരിയുണർത്തി. 

ടൈംപാസ് സ്ട്രഗ്ലർ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി. 'യമരാജ് എത്തി, നരകത്തിലേക്ക് പോകാൻ തയ്യാറാകൂ.'   മൂന്നോ നാലോ സെക്കന്‍റ് മാത്രമുള്ള വീഡിയോയില്‍ ഓല ക്യാബിന്‍റെ ഒരു മെസേജിന്‍റെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, 'യമരാജന്‍ (KA07A5045) എത്തി നിങ്ങളെ ലോക്കേഷനില്‍ കാത്തു നില്‍ക്കുന്നു.' സ്ക്രീന്‍ ഷോട്ടിനോടൊപ്പം വീഡിയോയില്‍ 'കർണാടകയിൽ ആരോ ഓല ക്യാബ് ബുക്ക് ചെയ്തെങ്കിലും ഡ്രൈവറുടെ പേര് കണ്ടതിനെ തുടർന്ന് റദ്ദാക്കി.'  നാല്പത്തിയൊന്ന് ലക്ഷം പേരാണ് വീഡിയോ കണ്ടത്. ഏഴര ലക്ഷത്തിന് മേലെ ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. 

'വെറുതെയല്ല വിമാനങ്ങള്‍ വൈകുന്നത്'; വിമാനത്തില്‍ വച്ച് റീല്‍സ് ഷൂട്ട് , പൊങ്കാലയിട്ട് കാഴ്ചക്കാര്‍

'എന്‍റെ മാസ ശമ്പളം'; ടിൻഡർ സുഹൃത്തുമായി ഡേറ്റംഗിന് പോയി 44,000 രൂപയായെന്ന് യുവാവ്, കണ്ണുതള്ളി സോഷ്യൽ മീഡിയ

ഹിന്ദുമത വിശ്വാസ പ്രകാരം യമരാജന്‍ മരണത്തിന്‍റെ ദേവനാണ്. സ്വാഭാവികമായും പേര് കണ്ട ഓല ഉപയോക്താവ് പെട്ടെന്ന് തന്നെ തന്‍റെ ബുക്കിംഗ് ക്യാന്‍സല്‍ ചെയ്തു. ആയിരക്കണക്കിന് ആളുകളാണ് വീഡിയോ പങ്കുവച്ചത്. നൂറുകണക്കിന് ആളുകള്‍ വീഡിയോയ്ക്ക് താഴെ കുറിപ്പെഴുതാനെത്തി. 'ചിലപ്പോള്‍ വൈ അമര്‍ രാജ' എന്നാകും പേരെന്ന് ഒരു ഉപയോക്താവ് എഴുതി.  "നിങ്ങള്‍ക്ക് കുറച്ച് സമയത്തേക്ക് മാത്രമേ ഒഴിവാക്കാൻ കഴിയൂ. എന്നാൽ നിങ്ങള്‍ക്ക് യമരാജനിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം." എന്നായിരുന്നു ഒരു കുറിപ്പ്. "റദ്ദാക്കുന്നതിനുള്ള ശരിയായ കാരണം." എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. 

'നോട്ട് വേണോ നോട്ട്...'; ബംഗ്ലാദേശ് പച്ചക്കറി മാർക്കറ്റിൽ എല്ലാ നോട്ടും കിട്ടുമെന്ന് ട്രവൽ ബ്ലോഗർ; വീഡിയോ വൈറൽ


 

Latest Videos
Follow Us:
Download App:
  • android
  • ios