'നിർത്തൂ, നിർത്തൂ' എന്ന് എയർ ട്രാഫിക് കൺട്രോളർ, ഞെട്ടിക്കും ദൃശ്യങ്ങൾ, ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

വിമാനങ്ങൾ പരസ്പരം കൂട്ടിയിടിക്കുന്നത് തടയാൻവേണ്ടി എയർ ട്രാഫിക് കൺട്രോളർ സ്റ്റോപ്പ്, 'സ്റ്റോപ്പ്, സ്റ്റോപ്പ്' എന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം.

Two planes narrowly escaped a collision at Los Angeles Airport video went viral

ലോസ് ഏഞ്ചൽസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പകർത്തിയിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ നടന്ന വിമാനാപകടങ്ങളുടെ പശ്ചാത്തലത്തിൽ വലിയ ഞെട്ടലാണ് ഈ വീഡിയോ സൃഷ്ടിച്ചിരിക്കുന്നത്. രണ്ട് വിമാനങ്ങൾ അപകടകരമാം വിധം പരസ്‌പരം അടുത്തെത്തുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുക. 

വിമാനങ്ങൾ പരസ്പരം കൂട്ടിയിടിക്കുന്നത് തടയാൻവേണ്ടി എയർ ട്രാഫിക് കൺട്രോളർ സ്റ്റോപ്പ്, 'സ്റ്റോപ്പ്, സ്റ്റോപ്പ്' എന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഡെൽറ്റ എയർലൈൻസ് വിമാനവും ഗോൺസാഗ യൂണിവേഴ്‌സിറ്റി ബാസ്‌ക്കറ്റ്‌ബോൾ ടീം സഞ്ചരിച്ചിരുന്ന പ്രൈവറ്റ് വിമാനവുമാണ് വീഡിയോയിൽ ഉള്ളത്.

പ്രാദേശിക സമയം ഏകദേശം 4:30 ഓടെയാണ് സംഭവം എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗോൺസാഗയുടെ ചാർട്ടേഡ് കീ ലൈം എയർ ഫ്ലൈറ്റ് 563 റൺവേക്ക് കുറുകെ നീങ്ങുകയായിരുന്നു. ആ സമയത്താണ് എയർ ട്രാഫിക് കൺട്രോളർമാർ നിർത്താൻ പറയുന്നത്. 

അറ്റ്ലാൻ്റയിലേക്ക് പോകുന്ന എയർബസ് എ 321 ഡെൽറ്റ ഫ്ലൈറ്റ് 471 ടേക്ക്ഓഫ് ചെയ്യുമ്പോഴാണ് ചാർട്ടേഡ് കീ ലൈം എയർ ഫ്ലൈറ്റ് 563 ഉം റൺവേയിലേക്ക് നീങ്ങിയത്. സംഭവത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. എയർ ട്രാഫിക് കൺട്രോളർമാർ ഗോൺസാഗ വിമാനത്തിന് റൺവേയിലേക്കിറങ്ങാൻ നിർദ്ദേശം നൽകിയതായി അധികൃതർ സ്ഥിരീകരിച്ചു. 

ജെറ്റ് മുന്നോട്ട് നീങ്ങിയപ്പോഴാണ്, ഡെൽറ്റയുടെ വിമാനം അടുത്തെത്തിയത്. അപ്പോൾ തന്നെ കൺട്രോളർമാർ പൈലറ്റിനോട് നിർത്താൻ പറഞ്ഞു എന്നും എഫ്‍എഎ വക്താവ് പറയുന്നു. 

'ചിലപ്പോൾ ഇത് വേണ്ടി വരും'; പുഴ ​ഗതി മാറി ഒഴുകിയപ്പോൾ നിർമ്മിച്ച പാലം, വീഡിയോ പങ്കുവച്ച് ഐഎഫ്‍എസ് ഓഫീസർ‌

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios