'ഇതിഹാസങ്ങള്‍ തെറ്റില്ല'; അതൊരു വെറും കഥയായിരുന്നില്ല. ജയിച്ചത് ആമ തന്നെ; വീഡിയോ വൈറല്‍

തങ്ങള്‍ കുട്ടിക്കാലത്ത് കേട്ട ആ സാരോപദേശ കഥയിലെ യഥാര്‍ത്ഥ വിജയി ആരാണെന്നറിയാന്‍ വീഡിയോ കണ്ടത് മൂന്ന് കോടി നാല്പത്തിനാല് ലക്ഷം പേര്‍. വീഡിയോ 14 ലക്ഷം പേര്‍ ലൈക്ക് ചെയ്തു.

turtle wins a race between a turtle and a rabbit video goes viral


ചെറുപ്പത്തില്‍ കുട്ടികള്‍ ഏറെ വാശി കാണിക്കുമ്പോള്‍ അമ്മമാരോ അച്ഛന്മാരോ മുത്തശ്ശനോ മുത്തശ്ശിയോ കഥകള്‍ പറഞ്ഞ് കൊടുത്ത് അവരുടെ ശ്രദ്ധനേടാന്‍ ശ്രമിക്കാറുണ്ട്. ഇത്തരത്തില്‍ കുട്ടികളുടെ ശ്രദ്ധമാറ്റാനായിട്ടാണ് പലപ്പോഴും കഥകള്‍ പറഞ്ഞ് കൊടുക്കുന്നതെങ്കിലും അവയിലെല്ലാം ചില സാരോപദേശങ്ങള്‍ അടങ്ങിയിരിക്കും. ഇത്തരം കുട്ടിക്കാല കഥകളിലെ സാരോപദേശങ്ങള്‍ ആ കുട്ടികളുടെ വളര്‍ച്ചയെയും സമൂഹികമായ ഇടപെടലിനെയും ഏറെ സ്വാധീനിക്കുന്നു. അതേസമയം മുതിര്‍ന്ന് കഴിഞ്ഞാല്‍ കുട്ടിക്കാലത്ത് കേട്ട ആ കഥകളുടെ യാഥാര്‍ത്ഥ്യം തേടി ആരും പോകാറുമില്ല. എന്നാല്‍, ചൈനയിലെ കുറച്ച് കുട്ടികള്‍ ചേര്‍ന്ന് തങ്ങള്‍ കേട്ട ആ കുട്ടിക്കഥകള്‍ യാഥാര്‍ത്ഥ്യമാണോയെന്ന് പരീക്ഷിച്ചു. അവരെ ഞെട്ടിച്ച് കൊണ്ട് ആ കുട്ടിക്കഥ സത്യം തന്നെ എന്ന് തെളിഞ്ഞു. 

കുട്ടികള്‍ പരീക്ഷിച്ച ആ കഥ ആമയുടെയും മുയലിന്‍റെതുമായിരുന്നു. ഇരുവരും തമ്മിലുള്ള ഓട്ട മത്സരത്തില്‍ സ്ഥിരോത്സാഹിയായ ആമ ജയിച്ച അതേ കഥ. കുട്ടികള്‍ പ്രത്യേകമായി തിരിച്ച രണ്ട് വഴികളിലൂടെ ആമയെയും മുയലിനെയും തുറന്ന് വിട്ടു. മുയൽ അല്പനേരം ഓടി പിന്നെ അവിടെ കുറച്ച് നേരം നിന്നു. ആമയാണെങ്കില്‍ ഒരിടത്തും തങ്ങാതെ നേരെ നടന്നു കൊണ്ടേയിരുന്നു. കാഴ്ചക്കാരായ ചില കുട്ടികളും മുതിർന്നവരും മുയലിനെ കാര്യമായി പ്രോത്സാഹിപ്പിച്ചെങ്കിലും മുയല്‍ പതിവ് പോലെ അല്പ ദൂരം ഓടി കുറച്ച് നേരം നിന്ന് പിന്നെയും ഓടി ഫിനിഷിംഗ് പോയന്‍റിലെത്തിയപ്പോഴേക്കും ആമ അത് കടന്ന് പോയിരുന്നു. 

കൈകുഞ്ഞുമായി മുന്നിലൊരാൾ, ഭാര്യയെ ചുമന്ന് ഭർത്താവ്; കവിഞ്ഞൊഴുകുന്ന ചെക്ക് ഡാം മുറിച്ച് കടക്കുന്ന വീഡിയോ വൈറൽ

'ഇത് ഭയാനകം'; കാനഡയില്‍ ഇന്ത്യക്കാരെ തട്ടാതെ നടക്കാന്‍ വയ്യെന്ന ചൈനക്കാരിയുടെ വീഡിയോയ്ക്ക് പൊങ്കാല

വിജയിച്ചതും ആമയുടെ പക്ഷത്തുണ്ടായിരുന്ന കുട്ടികള്‍ ആര്‍പ്പുവിളികളുമായി ആഘോഷം തുടങ്ങിയതും വീഡിയോയില്‍ കാണാം. സ്ഥിരോത്സാഹം വിജയത്തിലേക്ക് നയിക്കും എന്ന തങ്ങള്‍ കേട്ട 'വിജയമന്ത്രം'  അങ്ങനെ യഥാര്‍ത്ഥ്യ ജീവിതത്തിലും സത്യമെന്ന് കുട്ടികള്‍ തെളിയിച്ചു. കുട്ടികള്‍ തങ്ങളുടെ പരീക്ഷണത്തിന്‍റെ വീഡിയോ പകര്‍ത്തുകയും അത് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തപ്പോള്‍ കണ്ടത് മൂന്ന് കോടി നാല്പത്തിനാല് ലക്ഷം പേര്‍.  14 ലക്ഷം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. നിരവധി പേരാണ് വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തിയത്. "അപ്പോൾ ഐതിഹ്യങ്ങൾ സത്യമാണ്. ആഹ് ഓട്ടമത്സരം' ഒരു കാഴ്ചക്കാരന്‍ എഴുതി. 'പ്രവചനം പോലെ ഒരു റീൽ ' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 'ഇപ്പോൾ അത് സത്യമാണെന്ന് അറിഞ്ഞുകൊണ്ട് എനിക്ക് സമാധാനത്തോടെ മരിക്കാൻ കഴിയും' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 'ആ മുയൽ ഇപ്പോഴും അവരുടെ പൂർവ്വികനിൽ നിന്ന് പാഠം പഠിച്ചല്ല ' ഒരു കാഴ്ചക്കാരന്‍ മുയലിനെ കുറ്റപ്പെടുത്തി. 

വഴിയേ പോയ വാഹനങ്ങളിൽ 'അമേധ്യ വർഷം, സീവേജ് പൈപ്പ് പൊട്ടിത്തെറിച്ചത് രണ്ട് കെട്ടിടത്തോളം ഉയരത്തിൽ; വീഡിയോ വൈറൽ

Latest Videos
Follow Us:
Download App:
  • android
  • ios