ഇവിടെ കളി വേണ്ട! വെള്ളം കുടിക്കാനെത്തിയ സിംഹത്തെ വിരട്ടിയോടിച്ച് ആമ; രസകരമായ വീഡിയോ 

ഒടുവിൽ സഹികെട്ട് അവിടെനിന്ന് അല്പം മാറി നിന്ന് വെള്ളം കുടിക്കാനായി സിംഹം പിൻവാങ്ങുമ്പോൾ ആമ കരയ്ക്ക് കയറി സിംഹത്തെ പിന്തുടർന്ന് ശല്യം ചെയ്യുന്നതും വീഡിയോയിൽ കാണാം.

Turtle chasing lion in waterhole rlp

കാട്ടിലെ രാജാവാണ് എന്നൊക്കെ പേരുണ്ടെങ്കിലും ഈ സിംഹം ഇത്ര പാവത്താനാണോ എന്ന് തോന്നിപ്പിക്കുന്നതായിരുന്നു കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ. പുഴക്കരയിൽ വെള്ളം കുടിക്കാൻ എത്തിയ  സിംഹത്തെ ഒരു ആമ വെള്ളം കുടിക്കാൻ സമ്മതിക്കാതെ ശല്യം ചെയ്യുന്നതാണ് വീഡിയോയിൽ. വെള്ളം കുടിക്കുന്നതിനിടയിൽ ആമ നിരന്തരം സിംഹത്തെ ശല്യം ചെയ്യുന്നുണ്ടെങ്കിലും ഒരു തവണ പോലും സിംഹം ആമയെ വിരട്ടിയോടിക്കാൻ ശ്രമിക്കുന്നില്ല എന്നതാണ് രസകരമായ വസ്തുത.

latestkurger എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആമ തന്റെ ജലാശയത്തിൽ നിന്നും സിംഹത്തെ ഓടിക്കുന്നുവെന്ന രസകരമായ ക്യാപ്ഷനോട് കൂടിയാണ് സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടത്.

ഒരു പുഴക്കരയിൽ നിന്ന് വെള്ളം കുടിക്കുന്ന സിംഹത്തിന് അരികിൽ നിൽക്കുന്ന ആമയെയാണ് ദൃശ്യങ്ങളുടെ ആദ്യ ഭാഗത്ത് കാണുന്നത്. സിംഹം വെള്ളം കുടിക്കുന്നതിനിടയിൽ അതിനു സമ്മതിക്കാതെ വായുടെ അരികിൽ വന്നു നിന്ന് ആമ തല പുറത്തേക്കിട്ട് സിംഹത്തെ തുടരെത്തുടരെ ശല്യം ചെയ്യുന്നതാണ് തുടർന്ന് വീഡിയോയിൽ കാണാൻ കഴിയുന്നത്. ആമയുടെ ശല്യം സഹിക്കാൻ വയ്യാതെ പലതവണ വെള്ളം കൂടി നിർത്തി സിംഹം മുഖം തിരിക്കുന്നുണ്ടെങ്കിലും ആമ ശല്യം ചെയ്യുന്നത് വീണ്ടും തുടരുന്നു. 

ഒടുവിൽ സഹികെട്ട് അവിടെനിന്ന് അല്പം മാറി നിന്ന് വെള്ളം കുടിക്കാനായി സിംഹം പിൻവാങ്ങുമ്പോൾ ആമ കരയ്ക്ക് കയറി സിംഹത്തെ പിന്തുടർന്ന് ശല്യം ചെയ്യുന്നതും വീഡിയോയിൽ കാണാം. എന്തായാലും ഇത്രയേറെ ശല്യം ചെയ്തിട്ടും സിംഹം ഒരിക്കൽപോലും ആമയെ ആക്രമിക്കാൻ മുതിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. വേട്ടക്കാരനെ ഇര വേട്ടയാടുന്ന കാഴ്ച എന്നാണ് വീഡിയോ കണ്ട ചിലർ കുറിച്ചത്.

ഏതാനും ആഴ്ചകൾക്ക് മുൻപ് തെരുവിലൂടെ നടന്നു പോകുന്ന ഒരു സിംഹത്തെ ഒരുകൂട്ടം നായ്ക്കൾ ചേർന്ന് വിരട്ടി ഓടിക്കുന്നതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗുജറാത്തിൽ നിന്നുള്ളതായിരുന്നു ഈ വീഡിയോ ക്ലിപ്പ്.

Latest Videos
Follow Us:
Download App:
  • android
  • ios