ട്രംപിന്‍റെ വധശ്രമം പുനഃസൃഷ്ടിച്ച് ഉഗാണ്ടയിലെ കുട്ടികൾ; വീഡിയോയെ അഭിനന്ദിച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയ
വീഡിയോ കണ്ടവരിൽ ഭൂരിഭാഗവും ഉള്ളടക്കത്തിൽ ആശങ്ക പ്രകടിപ്പിച്ചു. അതേസമയം കുട്ടികളുടെ പുനരാവിഷ്ക്കരണം മികച്ചതായിരുന്നെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.
യുഎസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലോകത്തെ ഞെട്ടിച്ച വാർത്തകളിൽ ഒന്നായിരുന്നു മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ നടന്ന വധശ്രമം. ഇപ്പോഴിതാ ആ വധശ്രമം വീണ്ടും പുനസൃഷ്ടിച്ച് ലോകത്തെ ഞെട്ടിക്കുകയാണ് ഉഗാണ്ടയിലെ ഒരു കൂട്ടം കുട്ടികൾ. സമൂഹ മാധ്യമങ്ങളില്‍ ഇവർ പങ്കുവെച്ച വീഡിയോ വൈറലായി എന്ന് മാത്രമല്ല സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയിൽ വലിയ ആശങ്ക ഉയർത്തുകയും ചെയ്തു.
ടിക്ടോക്കർ ബ്ലുഡ് യുജി (TikToker Blud Ug) എന്ന ഉഗാണ്ടയിലെ കുട്ടികളുടെ ടിക് ടോക് സംഘത്തിന്‍റെ നേതൃത്വത്തിൽ, തടികൊണ്ടുള്ള റൈഫിളുകളും പ്ലാസ്റ്റിക് ക്രേറ്റുകളും പോലെയുള്ള താൽക്കാലിക വസ്തുക്കൾ ഉപയോഗിച്ചാണ് കുട്ടികൾ ആ സംഭവം പുനഃസൃഷ്ടിച്ചത്. ആക്ഷേപഹാസ്യം എന്ന നിലയിലാണ് കുട്ടികളുടെ സംഘം ഇത് അവതരിപ്പിച്ചതെങ്കിലും വീഡിയോയുടെ ഉള്ളടക്കത്തെ കുറിച്ച് കാഴ്ചക്കാർക്ക് ഇടയിൽ വിഭിന്ന അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. വീഡിയോ കണ്ടവരിൽ ഭൂരിഭാഗവും ഉള്ളടക്കത്തിൽ ആശങ്ക പ്രകടിപ്പിച്ചു. അതേസമയം കുട്ടികളുടെ പുനരാവിഷ്ക്കരണം മികച്ചതായിരുന്നെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.
പാമ്പിനെക്കാൾ അപകടകാരി; ബ്ലാക്ക് വിഡോ സ്പൈഡറിന്‍ കടിയേറ്റ് രണ്ട് മാസത്തിനിടെ ചത്തത് 90 ഒട്ടകങ്ങള്‍
'ഭയം അരിച്ച് കയറും...'; 12 നീളമുള്ള പടുകൂറ്റന്‍ രാജവെമ്പാലയെ പിടികൂടുന്ന വീഡിയോ
വീഡിയോയിൽ ഒരു കുട്ടി ട്രംപായി അഭിനയിക്കുന്നത് കാണാം. ഈ കുട്ടിക്ക് ചുറ്റും തടികൊണ്ട് നിർമ്മിച്ച തോക്കുകളുമായി നിൽക്കുന്ന സുരക്ഷാഭടന്മാരായ ഏതാനും കുട്ടികളും ഉണ്ട്. കൂടാതെ വേദിക്ക് താഴെ പ്രസംഗം കേൾക്കാനായി നിൽക്കുന്ന മറ്റൊരു കൂട്ടം കുട്ടികളെയും വീഡിയോയില്‍ കാണാം. പെട്ടെന്ന് വെടിയേറ്റ് കുട്ടി ട്രംപ് നിലത്ത് വീഴുന്നു. ഈ സമയം സുരക്ഷാ ഉദ്യോഗസ്ഥരായ കുട്ടികൾ അദ്ദേഹത്തെ പിടിച്ച് എഴുന്നേൽപ്പിക്കുകയും വേദിയിൽ നിന്നും പുറത്തേക്ക് കൊണ്ട് പോവുകയും ചെയ്യുന്നു.
പെൻസിൽവാനിയയിലെ ബട്ട്‌ലറിലെ റിപ്പബ്ലിക്ക് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ നടന്ന യഥാർത്ഥ സംഭവത്തിന്‍റെ ഓഡിയോ ഉപയോഗിച്ചാണ് കുട്ടികള്‍ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ഉടനീളം വീഡിയോ ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം കണ്ടത്. വെടിയേറ്റ് ട്രംപ് എഴുന്നേറ്റ് നിന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം ഉയർത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വളരെ കൃത്യതയോടെ കുട്ടികൾ തങ്ങളുടെ സ്കിറ്റിലും ഉൾപ്പെടുത്തിയിരുന്നു.
അന്ന് മാലിന്യം, ഇന്ന് മുന്നൂറ് കോടി; ദിനോസര്‍ അസ്ഥികൂടത്തിന് ലേലത്തില്‍ ലഭിച്ചത് 373 കോടി രൂപ