കിണറ്റിൽ വീണതോടെ കടുവ തന്റെ ഇരയെ പിടികൂടുന്നത് ഉപേക്ഷിച്ചു. പകരം രണ്ടും എങ്ങനെയെങ്കിലും അവിടെ നിന്നും രക്ഷപ്പെടാനാവുമോ എന്ന ശ്രമങ്ങളിലായി.

അപൂർവവും അതിനാടകീയവുമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ സിയോനി ജില്ലയിലുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. ഒരു കടുവക്കുട്ടിയും ഒരു കാട്ടുപന്നിയും ഒരുമിച്ച് ഒരു കിണറ്റിൽ വീണതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. 

സംഭവത്തിന് സാക്ഷികളായ പ്രദേശവാസികൾ വലിയ അമ്പരപ്പോടെയാണ് ഒരേ കിണറ്റിൽ വേട്ടക്കാരനും ഇരയും വീണതിന്റെയും രക്ഷിക്കാൻ കാത്തിരിക്കുന്നതുമായ രം​ഗങ്ങൾ വീക്ഷിച്ചത്. കടുവക്കുട്ടി ഒരു കാട്ടുപന്നിയെ വേട്ടയാടാൻ വേണ്ടി ഓടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. കടുവ കാട്ടുപന്നിയെ ഓടിച്ചു. കടുവയിൽ നിന്നും രക്ഷപ്പെടാനായി കാട്ടുപന്നി കുതിച്ചു. പിന്നാലെ കടുവയും. എന്നാൽ, പ്രദേശത്തെ മൂടിയിട്ടില്ലാത്ത ഒരു കിണറ്റിലേക്ക് രണ്ടും ചെന്ന് വീഴുകയായിരുന്നത്രെ. 

എന്നാൽ, കിണറ്റിൽ വീണതോടെ കടുവ തന്റെ ഇരയെ പിടികൂടുന്നത് ഉപേക്ഷിച്ചു. പകരം രണ്ടും എങ്ങനെയെങ്കിലും അവിടെ നിന്നും രക്ഷപ്പെടാനാവുമോ എന്ന ശ്രമങ്ങളിലായി. കടുവയും കാട്ടുപന്നിയും ഒരുപോലെ രക്ഷപ്പെടാൻ ശ്രമിക്കുന്ന കാഴ്ച നാട്ടുകാരെയാണ് അമ്പരപ്പിച്ചത്. 

പിന്നീട്, അധികൃതരെത്തിയാണ് ഇവയെ കിണറ്റിൽ നിന്നും രക്ഷിച്ചത്. പെഞ്ച് ടൈഗർ റിസർവ് കടുവയും കാട്ടുപന്നിയും കിണറ്റിൽ വീണതിന്റെ ദൃശ്യങ്ങൾ എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിട്ടുണ്ട്. 

Scroll to load tweet…

റിസർവിനടുത്തുള്ള പിപാരിയ ഗ്രാമത്തിലെ കിണറ്റിൽ യാദൃച്ഛികമായി ഒരു കടുവയും പന്നിയും വീണു. പെഞ്ച് ടൈഗർ റിസർവ് റെസ്ക്യൂ ടീമിൻ്റെ പെട്ടെന്നുള്ള രക്ഷാപ്രവർത്തനത്തിന് നന്ദി, കടുവയേയും പന്നിയെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. രണ്ട് മൃഗങ്ങളെയും പരിക്കേൽക്കാതെയാണ് പുറത്തെടുത്ത് കാട്ടിലേക്ക് തിരികെ വിട്ടത് എന്നും വീഡിയോയുടെ കാപ്ഷനിൽ പറയുന്നുണ്ട്. 

വീഡിയോയിൽ കിണറ്റിൽ ആകെ വെപ്രാളപ്പെട്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന കടുവയേയും പന്നിയേയും കാണാം. 

ലക്സ് സോപ്പ്, ക്ലോസപ്പ്, ആണുങ്ങളിത്ര സിംപിളാണോ; 45 ലക്ഷം വരുമാനമുള്ള കൂട്ടുകാരന്റെ പൗച്ച്, ചിത്രവുമായി യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം