Asianet News MalayalamAsianet News Malayalam

ഇങ്ങനെയുമുണ്ടോ ഒരു രാജവെമ്പാല, പൂച്ചക്കുഞ്ഞിനെപ്പോലെയുണ്ടെന്ന് നെറ്റിസൺസ്, കുളിപ്പിക്കുന്നത് ആസ്വദിച്ച് പാമ്പ്

രാജവെമ്പാലയെ കുളിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കാനാവുമോ? എന്നാൽ, അങ്ങനെ കുളിപ്പിക്കുന്നൊരു വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. 

this king cobra getting bathed video went viral
Author
First Published Jul 5, 2024, 10:43 AM IST

ശരിക്കും പറഞ്ഞാൽ ലോകം ഒരു അത്ഭുതമായിത്തോന്നിയത് സോഷ്യൽ മീഡിയ സജീവമായതിനു ശേഷമായിരിക്കണം. അത്തരം കാര്യങ്ങളാണ് ഓരോ ദിവസവും നാം സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ കാണുന്നത്. അതിൽ തന്നെ നാം അന്തം വിട്ടിരിക്കുന്ന അനേകം വീഡിയോകളും ചിത്രങ്ങളുമുണ്ടാവും. ഹോ, ഇതൊക്കെ എന്തുതരം മനുഷ്യന്മാരാണ് എന്ന് നമ്മൾ ചിന്തിക്കുന്ന തരത്തിലുള്ളതാവും അവ. 

അതുപോലെ, നമ്മുടെ കണ്ണുതള്ളിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നമുക്കറിയാം, ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ് രാജവെമ്പാല. ഒരുവിധം മനുഷ്യർക്കെല്ലാം അതിനെ പേടിയായിരിക്കും. സാധാരണ നിലയ്ക്ക് മനുഷ്യരെ അങ്ങനെ ഉപദ്രവിക്കാത്ത രാജവെമ്പാല പക്ഷേ പ്രകോപിതരായാൽ കാര്യം മാറും. മാത്രമല്ല, നല്ല വിഷമുള്ള പാമ്പുകളുമാണ് ഇവ. ആ രാജവെമ്പാലയെ കുളിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കാനാവുമോ? എന്നാൽ, അങ്ങനെ കുളിപ്പിക്കുന്നൊരു വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. 

വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് 'Invention' എന്ന അക്കൗണ്ടാണ്. വീഡിയോയിൽ കാണുന്നത് ഒരാൾ രാജവെമ്പാലയെ കുളിപ്പിക്കുന്നതാണ്. ഷവറിൽ നിന്നും അതിന്റെ മുകളിലേക്ക് വെള്ളം ചീറ്റിക്കുന്നത് വീഡിയോയിൽ കാണാം. രാജവെമ്പാലയാവട്ടെ ഒരു പൂച്ചക്കുഞ്ഞ് നിൽക്കുന്നത് പോലെയാണ് നിൽപ്പ്. വീഡിയോയുടെ കൂടെ രാജവെമ്പാലയെ കുറിച്ചുള്ള വലിയൊരു വിവരണം തന്നെ നൽകിയിട്ടുണ്ട്. അതിൽ, ഇന്തോനേഷ്യയിലെ ഇടതൂർന്ന വനങ്ങളിലും സമൃദ്ധമായ കാടുകളിലും കാണുന്നൊരു ഉഗ്രവിഷമുള്ള പാമ്പാണ് ഇന്തോനേഷ്യൻ രാജവെമ്പാല (ഒഫിയോഫാഗസ് ഹന്ന). അത് ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ്, ചിലതിന് 5.5 മീറ്റർ (18 അടി) വരെ നീളമുണ്ട് എന്നെല്ലാം എഴുതിയിരിക്കുന്നത് കാണാം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Invention (@invention)

എന്തായാലും, വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിത്തീർന്നു. നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. പാമ്പ് ഒരു പൂച്ചയെ പോലെയാണ് നിൽക്കുന്നതെന്നായിരുന്നു ഒരാളുടെ അഭിപ്രായം. കാണുന്ന എന്തിനെയും നമ്മൾ മനുഷ്യർ താലോലിച്ച് കളയും എന്നായിരുന്നു അതേസമയം മറ്റൊരാളുടെ അഭിപ്രായം. 

Latest Videos
Follow Us:
Download App:
  • android
  • ios