'ഇനി സമാധാനമായി മരിക്കാം, ആ കഥ സത്യമാണ് മക്കളേ'; കുപ്പിയിൽ കല്ലിട്ട് വെള്ളം കുടിക്കുന്ന കാക്ക
കാക്കയുടെ ബുദ്ധിയെ പ്രശംസിച്ചു കൊണ്ട് ഒരുപാടുപേരാണ് കമന്റ് നൽകിയിരിക്കുന്നത്. ഒരാൾ അതുപോലെ കമന്റ് നൽകിയിരിക്കുന്നത്, 'കാക്കയും കുടവും' എന്ന കെട്ടുകഥയുടെ ശരിക്കുള്ള തെളിവാണിത് എന്നാണ്.
ദാഹിച്ചു വലഞ്ഞ കാക്കയുടെ കഥ കേൾക്കാത്തവർ കുറവായിരിക്കും. നമ്മുടെ കുട്ടിക്കാലത്ത് ആ കഥ കേൾക്കുകയോ വായിക്കുകയോ ഒക്കെ ചെയ്തവരായിരിക്കും നമ്മിൽ പലരും. സ്വതവേ നല്ല ബുദ്ധിയുള്ള ജീവികളായിട്ടാണ് കാക്ക അറിയപ്പെടുന്നത്. എന്തിരുന്നാലും, ദാഹിച്ചു വലഞ്ഞപ്പോൾ കുടത്തിൽ കല്ലിട്ട് വെള്ളം കുടിക്കുന്ന കാക്കയെ കഥയിലല്ലാതെ നമ്മൾ കണ്ടുകാണില്ല. എന്നാൽ, ആ കാക്കയുടെ കഥ സത്യമാണ് എന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
ദാഹിച്ചുവലഞ്ഞ കാക്കയുടെ കഥ ഇങ്ങനെയാണ്. കാക്ക വെള്ളം തേടി അലഞ്ഞു. ഒടുവിൽ ഒരു കുടത്തിൽ വെള്ളം കണ്ടെത്തി. എന്നാൽ, കുടത്തിന്റെ അടിഭാഗത്ത് മാത്രമായിരുന്നു ഇത്തിരി വെള്ളം ഉണ്ടായിരുന്നത്. ഒടുവിൽ ബുദ്ധിയുള്ള കാക്ക സമീപത്തുണ്ടായിരുന്ന കല്ലുകൾ കൊത്തിക്കൊത്തിയെടുത്ത് കുടത്തിലിട്ട് തുടങ്ങി. അങ്ങനെ വെള്ളം പൊങ്ങി വന്നു. അപ്പോൾ കാക്ക വെള്ളം കുടിച്ചു എന്നതാണ് കഥ. എന്തായാലും, അതുപോലെ ഒരു ദൃശ്യമാണ് ഇതും.
ദൃശ്യങ്ങളിൽ കാണുന്നത്, ഒരു കാക്ക ഒരു കുപ്പിക്കരികിലായി ഇരിക്കുന്നതാണ്. കുപ്പിയിൽ നിന്നും വെള്ളം കുടിക്കാനും ശ്രമിക്കുന്നുണ്ട്. എന്നാൽ, അതിന് സാധിക്കുന്നില്ല. അപ്പോൾ കാക്ക കുപ്പിയിലേക്ക് കല്ലെടുത്ത് ഇടുന്നത് കാണാം. ഒടുവിൽ, വെള്ളം പൊങ്ങി വരുമ്പോൾ കുടിക്കാൻ ശ്രമിക്കുന്നുണ്ട്. ആദ്യത്തെ തവണ സാധിക്കുന്നില്ല. പിന്നെയും കല്ലുകൾ കൊത്തിയെടുത്ത് കുപ്പിയിലിടുന്നത് കാണാം. ഒടുവിൽ കാക്ക കുപ്പിയിൽ നിന്നും വെള്ളം കുടിക്കുന്നതാണ് കാണുന്നത്.
കാക്കയുടെ ബുദ്ധിയെ പ്രശംസിച്ചു കൊണ്ട് ഒരുപാടുപേരാണ് കമന്റ് നൽകിയിരിക്കുന്നത്. ഒരാൾ അതുപോലെ കമന്റ് നൽകിയിരിക്കുന്നത്, 'കാക്കയും കുടവും' എന്ന കെട്ടുകഥയുടെ ശരിക്കുള്ള തെളിവാണിത് എന്നാണ്. വീഡിയോയുടെ മുകളിൽ എഴുതിയിരിക്കുന്നത്, 'എനിക്കിനി സമാധാനമായി മരിക്കാം, ഒടുവിൽ ഞാനാ കഥ കണ്ടെത്തി' എന്നാണ്.
'അവൾ അമ്മയാണ്, ഹീറോയും'; ദൃശ്യങ്ങള്‍ വൈറലായി മാറുന്നു, ബൈക്കില്‍ കുഞ്ഞുമായി സൊമാറ്റോ ഡെലിവറി ഏജന്‍റ്