ആ പണം വേണ്ട, കുട്ടിക്ക് കളിപ്പാട്ടം വാങ്ങിക്കോളൂ; കുഞ്ഞുമായി ആശുപത്രിയിലേക്ക്, ടാക്സി ചാർജ്ജ് വാങ്ങാതെ യുവാവ്
അതുകൊണ്ടും തീർന്നില്ല. പിന്നീട് ടാക്സി ഡ്രൈവറായ യുവാവ് തന്റെ കാർഡ് കുടുംബത്തിന് നൽകുന്നതും ആവശ്യമുണ്ടെങ്കിൽ വിളിച്ചോളൂ എന്നും പറയുന്നതും കാണാം.
ലണ്ടനിൽ നിന്നുള്ള ഒരു ടാക്സി ഡ്രൈവറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരുടേയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നത്. മിക്കവാറും വലിയ കൂലി വാങ്ങിക്കൊണ്ട് ശത്രുസ്ഥാനത്ത് നിൽക്കുന്നവരായി മാറാറുണ്ട് മിക്ക ടാക്സി ഡ്രൈവർമാരും. എന്നാൽ, അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തനാണ് ഈ യുവാവ്.
വീഡിയോയിലുള്ള ഈ ഡ്രൈവർ ഒരു കുടുംബത്തിൽ നിന്നും യാത്രാക്കൂലിയേ വാങ്ങാതിരുന്നതാണ് ഇപ്പോൾ അഭിനന്ദനങ്ങൾക്ക് കാരണമായിത്തീരുന്നത്. കുടുംബം തങ്ങളുടെ കുട്ടിയുമായി ആശുപത്രിയിലേക്ക് പോകാനായിട്ടാണ് യുവാവ് ഓടിച്ചിരുന്ന ഈ ടാക്സി വിളിച്ചത്. പണം കൊടുക്കാൻ നേരം കുട്ടികളുമായി ആശുപത്രിയിലെത്തുന്നവരോട് കാശ് വാങ്ങാറില്ല എന്നും അതിനാൽ അത് വേണ്ട എന്നുമാണ് യുവാവ് പറയുന്നത്.
വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് Idiots Caught On Camera എന്ന യൂസറാണ്. വീഡിയോയിൽ കാണുന്നത് ടാക്സിയുടെ ഡ്രൈവറെയാണ്. പിന്നീട്, അതിൽ നിന്നും യാത്രക്കാർ ഇറങ്ങുന്നതും കാണാം. ഇറങ്ങിക്കഴിഞ്ഞ് യാത്രാക്കൂലി നൽകുമ്പോൾ വേണ്ട എന്നാണ് ഡ്രൈവർ പറയുന്നത്. അവർ നിർബന്ധിച്ച് നൽകാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിന്റെ ആവശ്യമില്ല ഗ്രേറ്റ് ഒർമണ്ട് സ്ട്രീറ്റിലേക്കുള്ള ഓട്ടത്തിന് പണം വാങ്ങാറില്ല എന്നും യുവാവ് പറയുന്നു. ലണ്ടനിലെ പ്രശസ്തമായ കുട്ടികളുടെ ആശുപത്രിയാണ് ഗ്രേറ്റ് ഒർമണ്ട് സ്ട്രീറ്റ്. ഒപ്പം ആ പൈസക്ക് കുട്ടിക്ക് എന്തെങ്കിലും കളിപ്പാട്ടം വാങ്ങി നൽകിക്കോളൂ എന്നും യുവാവ് പറയുന്നുണ്ട്.
അതുകൊണ്ടും തീർന്നില്ല. പിന്നീട് ടാക്സി ഡ്രൈവറായ യുവാവ് തന്റെ കാർഡ് കുടുംബത്തിന് നൽകുന്നതും ആവശ്യമുണ്ടെങ്കിൽ വിളിച്ചോളൂ എന്നും പറയുന്നതും കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ തന്നെ നേടി. നിരവധിപ്പേരാണ് യുവാവിന്റെ നല്ല മനസിനെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ട് വന്നത്. ഇത്തരം യുവാക്കളെയാണ് നമുക്ക് ആവശ്യം എന്ന് നിരവധിപ്പേർ പറഞ്ഞു.
വായിക്കാം: ഓരോ പുരുഷന്റെയും ആദ്യ പ്രണയം; ബൈക്കിന്റെ പിറന്നാളാഘോഷിച്ച് യുവാവ്, വീഡിയോ കാണാം