കൂറ്റൻ ചിലന്തിയെ വായിലിട്ട് മൃഗശാല ജീവനക്കാരൻ, വൈറലായി വീഡിയോ, ഞെട്ടി ആളുകള്‍
'ഹാലോവീൻ ഏതാണ്ട് അടുത്ത് എത്തിയതിനാൽ ഇവിടെ കാര്യങ്ങൾ അൽപ്പം വിചിത്രമാണ്' എന്ന് പോസ്റ്റിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നതായും കാണാം.
ചിലന്തികളെ കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ നമ്മില്‍ അസ്വസ്ഥത തോന്നുന്നവരുണ്ടാകും. എന്നാല്‍, ഈ മനുഷ്യന് അങ്ങനെ യാതൊരു പ്രശ്‍നവുമില്ല എന്ന് കാണിക്കുന്നതാണ് ഈ വീഡിയോ(video). അതിനി ടറന്‍റുല(Tarantula)(തെരാഫോസിഡേ കുടുംബത്തിലെ വലുതും രോമമുള്ളതുമായ ചിലന്തികളുടെ ഒരു കൂട്ടമാണ് ടറന്റുല) തന്നെ ആയാലും.
കണ്ടാല്‍ പേടി തോന്നുന്ന അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. മൃഗശാലാ സൂക്ഷിപ്പുകാരൻ ജെയ് ബ്രൂവർ, തന്റെ വായിൽ നിന്ന് ഒരു ടറന്റുല പുറത്തേക്ക് വരുന്നതായി കാണിക്കുന്ന ഒരു ക്ലിപ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. ചിലന്തിയെക്കുറിച്ചുള്ള ചില വസ്‌തുതകൾ അദ്ദേഹം തുടർന്നും വിശദീകരിക്കുന്നുണ്ട്. എന്നിരുന്നാലും വീഡിയോ കാണുന്നവര്‍ അതൊന്നും ശ്രദ്ധിക്കുമെന്ന് തോന്നുന്നില്ല. കാരണം, അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇയാള്‍ പങ്കുവച്ചിരിക്കുന്നത്.
'ഹാലോവീൻ ഏതാണ്ട് അടുത്ത് എത്തിയതിനാൽ ഇവിടെ കാര്യങ്ങൾ അൽപ്പം വിചിത്രമാണ്' എന്ന് പോസ്റ്റിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നതായും കാണാം. വളരെ എളുപ്പത്തില്‍ തന്നെ വീഡിയോ വൈറലായി. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റും ലൈക്കും ഒക്കെയായി എത്തിയിരിക്കുന്നത്. 'അയ്യോ, എന്‍റെ ദൈവമേ, അരുത് അരുത്' എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്. 'ഹോ, ഇയാള്‍ ചിലന്തിയെ വായിലിട്ടു എന്നോ, എന്തൊരു മനുഷ്യന്‍' എന്ന് മറ്റൊരാള്‍ കമന്‍റ് ചെയ്തു.
ഈയിനം ചിലന്തി, ചിലന്തികളില്‍ തന്നെ വിഷമേറിയ ഇനമാണ്. ഈ റെഡ്ബാക്ക് സ്പൈഡർ, ഓസ്ട്രേലിയൻ ബ്ലാക്ക് വിഡോ എന്നും അറിയപ്പെടുന്നു. ഓസ്‌ട്രേലിയ, തെക്കുകിഴക്കൻ ഏഷ്യ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ വസിക്കുന്ന ഉഗ്രവിഷമുള്ള ചിലന്തിയാണിത്. എന്നിരുന്നാലും, ഇവയിലെ പെണ്‍ചിലന്തിയെ മാത്രമേ അപകടകാരിയായി കണക്കാക്കൂ.