Asianet News MalayalamAsianet News Malayalam

ഇതെന്ത് കല്യാണക്കുറിയോ അതോ...; വിദ്യാര്‍ത്ഥിയുടെ ഉത്തര കടലാസ് കണ്ട് ഞെട്ടിയത് സോഷ്യല്‍ മീഡിയ, വീഡിയോ വൈറൽ

ഓരോ ചോദ്യത്തിന്‍റെയും നമ്പരും പിന്നെ പ്രധാന വാചകവും കാലിഗ്രാഫിയിലായിരുന്നു എഴുതിയിരുന്നത്. പിന്നാലെ ചോദ്യത്തിന്‍റെ ഉത്തരത്തിലേക്ക് കടക്കുന്നു. അതും വളരെ മനോഹരമായാണ് കുട്ടി എഴുതിയിരിക്കുന്നത്. 

Student s answer sheet shocked on social media  video goes viral
Author
First Published Oct 11, 2024, 12:48 PM IST | Last Updated Oct 11, 2024, 12:51 PM IST

രീക്ഷകള്‍ ഇന്നും വിദ്യാർത്ഥികളുടെ പേടി സ്വപ്നമാണ്. അതിനാല്‍ തന്നെ പലരും പരീക്ഷാ ഹാളിലെത്തുമ്പോള്‍ ഉത്തരങ്ങൾ മറന്ന് പോകുന്നു. അസ്വസ്ഥതയോടെ ഉത്തര കടലാസില്‍ എന്തെങ്കിലുമൊക്കെ എഴുതി വച്ച് പുറത്തിറങ്ങുമ്പോള്‍ ആശങ്കയാണ്. പരീക്ഷ പാസാകുമോയെന്ന്. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഉത്തര കടലാണ് (തെറ്റ്), കല്യാണ കാര്‍ഡ് (ശരി) എന്ന് എഴുതിയ ഒരു വീഡിയോയായിരുന്നു അത്. പരീക്ഷാ ഹാളിലിരുന്ന് ഒരു എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഉത്തരകടലാസില്‍ വരച്ച കാലഗ്രാഫിയായിരുന്നു വീഡിയോയില്‍ ചിത്രീകരിച്ചിരുന്നത്. 

ഓരോ ചോദ്യ നമ്പറും എടുത്തെഴുതി. അതിന് താഴെ കാലിഗ്രാഫിയില്‍ വലുതാക്കി പ്രധാനപ്പെട്ട കീവേഡ് എഴുതിയ ശേഷം മൂന്നോ നാലോ വരികളിലായി ഉത്തരമെഴുതുകയാണ് വിദ്യാര്‍ത്ഥി ചെയ്തത്. ഉത്തരപേപ്പര്‍ വളരെ മനോഹരമായി തന്നെ കാണപ്പെട്ടു. പഠിച്ചെടുക്കാന്‍ അല്പം ബുദ്ധിമുള്ള ഒന്നാണ് കാലിഗ്രാഫി. ഏറെ ക്ഷമയും അധ്വാനവും വേണ്ട രചനാരീതി. പരീക്ഷാ ഹാളിലെ പരിമിതമായ സമയത്തിനുള്ളില്‍ ഇത്രയും കാലിഗ്രാഫി വരച്ച കുട്ടി കേമന്‍ തന്നെ എന്ന് ചിലരെഴുതി. അതേസമയം മറ്റ് ചിലര്‍ അതൊരു ഉത്തര കടലാസ് എന്ന് പറയാന്‍ പറ്റില്ലെന്നും മറിച്ച് അതൊരു കല്യാണ കാര്‍ഡ് ആണെന്നുമായിരുന്നു കുറിച്ചത്. 

ചങ്ക് പിളർക്കുന്ന മിന്നൽ, പിന്നാലെ മുംബൈയെ നടുക്കി അതിശക്തമായ മുഴക്കം, ഭയപ്പെടുത്തുന്ന വീഡിയോ വൈറൽ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Zoi (@zoigram_)

ടീച്ചറുടെ കാലില്‍ കയറി നിന്ന് മസാജ് ചെയ്യുന്ന കുട്ടിയുടെ വീഡിയോ; ഇതെന്തെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ

പന്ത്രണ്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കുറിപ്പുകളെഴുതാനെത്തി. ഏഴരലക്ഷം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്.  പാകിസ്ഥാനിലെ പരചിനാർ ജില്ലയിലെ കുർറാം സ്കൂൾ ആൻഡ് കോളേജിലെ വിദ്യാർത്ഥിയാണ് കുട്ടി. സമൂഹ മാധ്യമത്തില്‍ നിരവധി പേര്‍ കുട്ടിയുടെ കഴിവിനെ അഭിനന്ദിച്ചു. നല്ല കൈയക്ഷരത്തിന് വിദ്യാർത്ഥിക്ക് 10 മാർക്ക് അധികമായി നൽകണമെന്ന് ചിലര്‍ ഒരാൾ ആവശ്യപ്പെട്ടു. അവന്‍റെ മുഖം പോലെ തന്നെ എഴുത്തും സുന്ദരം എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 

5,900 അടി ഉയരത്തിൽ വച്ച് പൈലറ്റായ ഭർത്താവിന് ഹൃദയാഘാതം; പറത്താൻ അറിയില്ലെങ്കിലും 69 -കാരി വിമാനമിറക്കി പക്ഷേ,

Latest Videos
Follow Us:
Download App:
  • android
  • ios