'എന്‍റെ പാട്ടില്‍ ദയവായി ഫിസിക്സ് തെരയരുതെ'ന്ന് പാക് ഗായകന്‍; വിദ്യാര്‍ത്ഥിയുടെ ഉത്തരപേപ്പര്‍ വൈറല്‍ !
ഭൗതികശാസ്ത്രം എല്ലായിടത്തും ഉണ്ടെങ്കിലും എന്‍റെ ഗാനങ്ങളിൽ ഭൗതികശാസ്ത്രം തെരയരുതെന്ന് ഞാൻ എന്‍റെ വിദ്യാർത്ഥികളോട് അഭ്യർത്ഥിക്കുന്നുവെന്ന് പാക് ഗായകന്‍ വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതി.
അധ്യയന വര്‍ഷാവസാനമാണ് ഒപ്പം പരീക്ഷാകാലവും. അതെ. അധ്യാപകര്‍ പരീക്ഷാ പേപ്പറുകള്‍ നോക്കി തുടങ്ങുന്ന സമയം കൂടിയാണ് കടന്ന് പോകുന്നത്. രസകരമായ നിരവധി ഉത്തരപേപ്പറുകള്‍ ഇതിനകം സാമൂഹിക മാധ്യമങ്ങളിലൂടെ അധ്യാപകര്‍ പങ്കുവച്ച് കഴിഞ്ഞു. ജബല്‍പ്പുരില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിനി തന്‍റെ ഉത്തരപേപ്പറില്‍ എഴുതിയത്, 'തോറ്റാല്‍ കല്യാണം കഴിപ്പിച്ച് വിടാനാണ് വീട്ടില്‍ തീരുമാനം. അതിനാല്‍ തന്നെ ഏത് വിധേനയും ജയിപ്പിച്ച് വിടണം' എന്നായിരുന്നു. സമാനമായ മറ്റൊരു ഉത്തരപേപ്പര്‍ സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി. ഇത്തവണത്തെ ഉത്തരപേപ്പര്‍ പാകിസ്ഥാനില്‍ നിന്നായിരുന്നു.
ഫിസികിസ് പരീക്ഷയുടെ ഉത്തരപേപ്പറിലായിരുന്നു വിദ്യാര്‍ത്ഥിയുടെ വിചിത്രമായ ഉത്തരങ്ങള്‍ ഉണ്ടായിരുന്നത്. 2022 ലെ വീഡിയോയായിരുന്നു അത്. പരീക്ഷാ കാലത്ത് വീണ്ടും പങ്കുവയ്ക്കപ്പെട്ടതോടെ വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ വീണ്ടും കവരുകയായിരുന്നു. ചോദ്യ നമ്പറിട്ട ശേഷം വിദ്യാര്‍ത്ഥി തനിക്കറിയാവുന്ന ഒരു ജനപ്രിയ പ്രണയഗാനത്തിലെ വരികള്‍ ഉത്തരപേപ്പറില്‍ എഴുതി. വിദ്യാര്‍ത്ഥിയുടെ ഉത്തരപേപ്പര്‍ അധ്യാപകന്‍ വായിക്കുന്ന വീഡിയോ സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവച്ച് കൊണ്ട് പാട്ടുകാരനായ അലി സഫര്‍ ഇങ്ങനെ എഴുതി. 'ഈ വൈറൽ വീഡിയോ വാട്ട്സ്ആപ്പില്‍ പങ്കുവയ്ക്കപ്പെട്ടതാണ്. ഈ ഗാനത്തിന്‍റെ വരികൾ ഉൾപ്പെടെ ഭൗതികശാസ്ത്രം എല്ലായിടത്തും ഉണ്ടെങ്കിലും എന്‍റെ ഗാനങ്ങളിൽ ഭൗതികശാസ്ത്രം തെരയരുതെന്ന് ഞാൻ എന്‍റെ വിദ്യാർത്ഥികളോട് അഭ്യർത്ഥിക്കുന്നു. എന്നാൽ പഠിക്കുമ്പോൾ അധ്യാപനത്തെയും അധ്യാപകരെയും ബഹുമാനിക്കുക.'
'റോബോ ഒരു ഗ്ലാസ് ഐസ് ഗോല...'; റോബോട്ടിക്ക് കഫേയില്‍ വെയ്റ്റര്‍ ജോലിക്ക് റോബാര്‍ട്ട്, പേര് ഐഷ!
തത്സമയ ക്ലാസിനിടെ ടീച്ചറോട്. തന്നെ വിവാഹം കഴിക്കാമോയെന്ന് അധ്യാപകന്‍റെ ചോദ്യം; വീഡിയോ വൈറല്‍
മൈനേ തുജെ ദേഖാ ഹസ്തേ ഹ്യൂ ഗാലോ എന്ന പാട്ട് അലി സഫറിന്‍റെ ഏറ്റവും ജനപ്രിയമായ സിനിമാ ഗാനങ്ങളിലൊന്നാണ്. പരീക്ഷാ പേപ്പര്‍ നോക്കുന്ന അധ്യാപകന്‍ ആ വരികള്‍ വായിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. വരികള്‍ മാത്രമല്ല, പാട്ടിനിടയിലെ സംഗീതം കൂടി വിദ്യാര്‍ത്ഥി എഴുതിവച്ചു, 'ടൂണ... ടൂണ... ടണ്‍... ടണ്‍.....' ഒപ്പം ക്ലാസെടുക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഉറങ്ങാറുണ്ടെന്നും ഫിസിക്സ് കുട്ടികള്‍ അത്രയ്ക്ക് ഭയക്കേണ്ട ഒരു വിഷയമല്ലെന്നും അധ്യാപകന്‍ ഓര്‍മ്മപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം ബീഹാറില്‍ നിന്നും പുറത്ത് വന്ന ഒരു വാര്‍ത്തയില്‍, കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷയിൽ ഒരു വിദ്യാർത്ഥി ഭോജ്പുരി ഗാനത്തിന്‍റെ വരികൾ എഴുതിയെന്നായിരുന്നു ഉണ്ടായിരുന്നത്.
ഡച്ച് സാങ്കേതിക വിദ്യയല്ല ഇത്, ചൈനീസ്; പ്രളയത്തെ പ്രതിരോധിക്കാന്‍ സ്പോഞ്ച് നഗരങ്ങള്‍!