ചുഴലിക്കാറ്റ് പോലെ പറന്നുയരുന്ന കൊതുകുകൾ; 'കൃത്യമായി നികുതിയടച്ചതിന് നഗരസഭയുടെ സമ്മാനം' പരിഹസിച്ച് പൊതുജനം!


മലമ്പനി, ഡെംഗിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ ഫീവർ, മന്ത് എന്നീ രോഗങ്ങള്‍ പരത്തുന്നതും കൊതുകുകളാണ്.

Social media users say they are afraid of a Mosquito Tornado in Pune BKG


1498-ൽ ആദ്യമായി കടല്‍ മാര്‍ഗ്ഗം യൂറോപ്പില്‍ നിന്നും ഇന്ത്യയിലേക്കുള്ള വഴി കണ്ടെത്തിയ യൂറോപ്യന്‍ നാവികനായ വാസ്ഗോഡി ഗാമ, ഇന്ത്യന്‍ വന്‍കരയിലേക്കുള്ള തന്‍റെ മൂന്നാമത്തെ ദൌത്യത്തിനിടെ കൊച്ചിയില്‍ നിന്നും മലേറിയ ബാധിക്കുകയും ഗോവയില്‍ വച്ച് മരിക്കുയും ചെയ്തത് ചരിത്രം. പണ്ട് ചതുപ്പ് പനി എന്നറിയപ്പെട്ടിരുന്ന മലേറിയ, കൊതുക് പരത്തുന്ന ഒരു രോഗമാണ്. ഇന്നും മഴക്കാലങ്ങളില്‍ മലേറിയ ബാധിച്ച് ആയിരക്കണക്കിന് ആളുകളാണ് ഓരോ വര്‍ഷവും ചികിത്സ തേടുന്നത്. കൊതുക് പരത്തുന്ന ഏക രോഗമല്ല, മലേറിയ. നിരവധി രോഗാണുക്കളെ ശരീരത്തില്‍ വഹിക്കാനും അവയെ മനുഷ്യശരീരത്തിലേക്ക് കയറ്റി വിട്ട് ഒരു മഹാമാരിക്ക് തന്നെ തുടക്കം കുറിക്കാനും കഴിവുന്ന ജീവികളാണ് ഇന്നും കൊതുകള്‍. 

മലമ്പനി, ഡെംഗിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ ഫീവർ, മന്ത് എന്നീ രോഗങ്ങള്‍ പരത്തുന്നതും കൊതുകുകളാണ്. കൊതുകുകള്‍ രോഗകാരികളാണ് എന്നത് കൊണ്ടാണ് മഴക്കാലം ശക്തമാകും മുമ്പ് തന്നെ മഴക്കാലപൂര്‍വ്വ ശുചീരണ യജ്ഞത്തിന് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നത്. അതേസമയം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വീഡിയോ ഇന്ത്യയില്‍ വലിയൊരു മഹാമാരിക്ക് കോപ്പുകൂട്ടുകയാണോ എന്ന സംശയം പലരിലും ഉയര്‍ത്തി. 'ഇന്ത്യയിലെ പൂനെയിലെ മുത്ത നദിയിൽ കൊതുക് ചുഴലിക്കൊടുങ്കാറ്റ് കണ്ടെത്തി' എന്ന കുറിപ്പോടെ Rakesh Nayak എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച വീഡിയോ ഏറെ പേരുടെ ശ്രദ്ധനേടി. ' @PMCPune യ്ക്ക് നന്ദി,  പൂനെയിലെ കേശവ് നഗര്‍ നിവാസികള്‍ക്ക് അവരുടെ സമയബന്ധിതമായ മുനിസിപ്പാലിറ്റി നികുതി അടയ്ക്കുന്നതിന് പകരമായി കൊതുകുകളുടെ വാലന്‍റൈന്‍ സമ്മാനം നല്‍കിയതിന്.'  പിന്നാലെ  മുണ്ഡ്‌വ, കേശവ്‌നഗർ, ഖരാഡി പ്രദേശങ്ങളിൽ നിന്നുള്ള സമാനമായ നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. പലതും പൂനെ നഗരസഭയ്ക്കെതിരെയുള്ള രൂക്ഷമായ വിമര്‍ശനമായിരുന്നു. 

കൂട്ടപ്പൊരിച്ചിൽ... ; വിവാഹാഘോഷത്തിന്‍റെ ഭാഗമായ ഡിജെ പാർട്ടിക്കിടെ നടന്ന കൂട്ടത്തല്ലിന്‍റെ വീഡിയോ പുറത്ത് !

ശാസ്ത്രം പറയുന്നു മാത്യു റിക്കാർഡ്, ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ !

'അഭിനന്ദിക്കാന്‍ ഒരുത്തനും വേണ്ട'; വീണിടത്ത് നിന്നും എഴുന്നേറ്റ് സ്വയം അഭിനന്ദിക്കുന്ന കുട്ടിയുടെ വീഡിയോ വൈറൽ!

വീഡിയോയില്‍ ആകാശത്തോളം ഉയര്‍ന്നു പറക്കുന്ന ലക്ഷക്കണക്കിന് കൊതുകുകളുടെ നിരവധി വലിയ കൂട്ടങ്ങള്‍ കാണാം. വെട്ടുകിളികളെ പോലെ അവ ആകാശത്തിലേക്ക് പറന്നുയരുന്നു, പശ്ചാത്തലത്തില്‍ നിരവധി ബഹുനില ഫ്ലാറ്റ് സമുച്ചയങ്ങള്‍ കാണാം. ഈ ഫ്ലാറ്റുകളുടെയും ഉയരത്തിലാണ് കൊതുകുകളുടെ വലിയ കൂട്ടങ്ങള്‍ പറക്കുന്നത്. ആദ്യ കാഴ്ചയില്‍ അവ വെട്ടുക്കിളികളാണ് എന്ന തോന്നലുണ്ടാക്കുന്നു. എന്നാല്‍ കൊതുക് ശല്യം കാരണം പ്രദേശവാസികള്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫ്ലാറ്റുകളുടെ ബാല്‍ക്കെണികള്‍ പോലും തുറക്കാന്‍ പറ്റുന്നില്ലെന്നും പാര്‍ക്കുകളിലോ പൊതുസ്ഥലങ്ങളിലോ ഇരിക്കാന്‍ പോലും പറ്റുന്നില്ലെന്നും ജനങ്ങള്‍ പരാതിപ്പെടുന്നു. പലതവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ പരാതിപ്പെടുന്നു. ഖരാഡിയിലെ മുല-മുത നദിയിലെ ജലനിരപ്പ് വർധിച്ചതാണ് ഇത്രയേറെ കൊതുകുകള്‍ പെറ്റുപെരുകാന്‍ കാരണമെന്ന് സാമൂഹിക ഉപയോക്താക്കള്‍ പറയുന്നു. എന്നാല്‍ നദികളിലെ മാലിന്യം നീക്കം ചെയ്ത് ഒഴുക്ക് വര്‍ദ്ധിപ്പിക്കുന്നതിന് നഗരസഭ കാര്യമായെന്നും ചെയ്യുന്നില്ലെന്നും പരാതികളുയരുന്നു. മധ്യ അമേരിക്കയിലും റഷ്യയിലും നേരത്തെ ഇത്തരം കൊതുക് ചുഴലിക്കാറ്റുകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് ഇവയെ നിര്‍മാര്‍ജ്ജം ചെയ്തില്ലെങ്കില്‍ വലിയൊരു മഹാമാരിക്ക് നമ്മള്‍ വീണ്ടും സാക്ഷ്യം വഹിച്ചേക്കാം. 

'എന്തോ ജീവി ഇത്?'; യുഎസിലെ കുംബ്രിയയില്‍ നിന്നും കഴിഞ്ഞ ദിവസം കണ്ടെത്തിയത് വിചിത്ര ആമയെ !


 

Latest Videos
Follow Us:
Download App:
  • android
  • ios