കണ്ടം ക്രിക്കറ്റല്ല, ഇത് അതുക്കും മേലെ; കാംഗ്രയിലെ പെണ്‍കുട്ടികളുടെ ക്രിക്കറ്റ് കളി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

1976 ല്‍ ഇറങ്ങിയ ചിറ്റ്ചോര്‍ എന്ന സിനിമയില്‍ യോശുദാസ് പാടി ഹിറ്റാക്കിയ 'ഗോരി തേരാ ഗാവ് ബഡാ പ്യാരാ' എന്ന ഗാനത്തിന്‍റെ അകമ്പടിയോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

Social media takes over girls cricket game in Kangra bkg

ക്രിക്കറ്റ് കളി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ വികാരമാണ്. കഴിഞ്ഞ നാല് ദിവസമായി ഇന്ത്യയില്‍ വുമണ്‍സ് പ്രിമിയര്‍ ലീഗ് ക്രിക്കറ്റ് കളി നടക്കുകയാണ്. ഡബ്യുപിഎല്ലില്‍ മലയാളി പെണ്‍കുട്ടികളും സജീവസാന്നിധ്യമറിക്കുന്നു. ഇതിനിടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗം തീര്‍ത്ത് ഒരു ക്രിക്കറ്റ് കളിയുടെ വീഡിയോ വൈറലായത്. എന്നാല്‍ ഈ കളിയുടെ പ്രത്യേകത കേരളത്തിലെ പോലെ കണ്ടത്തിലല്ല കളിയെന്നത് തന്നെ. വീഡിയോ പകര്‍ത്തിയിരിക്കുന്നത് ഹിമാചല്‍പ്രദേശിലെ കാംഗ്ര ഗ്രാമത്തില്‍ നിന്നാണ്. ഹിമാചല്‍പ്രദേശില്‍ ഭൂമിശാസ്ത്രപരമായി കേരളത്തില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഹിമാചല്‍പ്രദേശ്. ഹിമാലയത്തിന്‍റെ സാന്നിധ്യം സംസ്ഥാനത്ത് പരന്ന് വിശാലമായ ഗ്രൌണ്ടുകള്‍ അസാധ്യമാക്കുന്നു. ഈ പ്രകൃതിയെ പോലും മറികടന്നാണ് പെണ്‍കുട്ടികളുടെ കളി. അത് തന്നെയാണ് വീഡിയോയുടെ ഏറ്റവും വലിയ പ്രത്യേകതയും. 

1976 ല്‍ ഇറങ്ങിയ ചിറ്റ്ചോര്‍ എന്ന സിനിമയില്‍ യോശുദാസ് പാടി ഹിറ്റാക്കിയ 'ഗോരി തേരാ ഗാവ് ബഡാ പ്യാരാ' എന്ന ഗാനത്തിന്‍റെ അകമ്പടിയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഒരു കുന്നില്‍ ചരുവില്‍ ഒരുക്കിയ ചെറിയൊരു ക്രിക്കറ്റ് പിച്ചില്‍ ഒരു യുവതി ബാറ്റ് ചെയ്യാന്‍ നില്‍ക്കുന്നു. പിച്ചിന്‍റെ തൊട്ട് താഴെയുള്ള പറമ്പിലും മുകളിലെ പറമ്പുലുമായി യുവതികള്‍ ഫീല്‍ഡ് ചെയ്യുന്നതും കാണാം. പന്ത് തന്‍റെ അടുത്ത് എത്തുമ്പോള്‍ ബാറ്റ് ചെയ്യുന്ന യുവതി ആഞ്ഞടിക്കുന്നു. തുടര്‍ന്ന് ക്യാമറ പന്തിനെ പിന്തുടരുമ്പോഴാണ് നമ്മള്‍ ശരിക്കും ഞെട്ടുക. അഞ്ച് തട്ടുകള്‍ക്ക് താഴെ റോഡില്‍ ഫീല്‍ഡ് ചെയ്യുന്ന യുവതിയാണ് പന്തെടുക്കാനായി ഓടുന്നത്. അപ്പോള്‍ മാത്രമാണ് പെണ്‍കുട്ടികള്‍ ഉയരമുള്ള ഏതോ കുന്നിന്‍ മുകളിലാണ് ക്രിക്കറ്റ് കളിക്കുന്നതെന്ന് കഴ്ചക്കാരന് വ്യക്തമാകുകയുള്ളൂ. 

'എന്‍റെ കാമുകിയെ നോക്കൂ' എന്ന് അച്ഛാമാസ്; തുളസി ചേട്ടനും രത്നമ്മ ചേച്ചിയും പൊളിയല്ലേയെന്ന് സോഷ്യല്‍ മീഡിയ!

മലകയറുമ്പോള്‍ തവളച്ചാട്ടം, ഇറങ്ങുമ്പോള്‍ മുതല നടത്തം; 70 -ാം വയസിലും 20 -കാരന്‍റെ ഫിസ്റ്റ്നസ്, രഹസ്യം !

kangragram_ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും 'നമ്മുടെ കാംഗ്ര. സുന്ദരമായ മുഖം, ചുണ്ടിൽ പുഞ്ചിരി, അതാണ് കുന്നുകളുടെ ഐഡന്‍റിറ്റി.' എന്ന് കുറിപ്പോടെ പങ്കുവച്ച വിഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഒരു മാസത്തിനിടെ അഞ്ചര ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി. നിരവധി  പേര്‍ വീഡിയോയിലെ പെണ്‍കുട്ടികളെ അഭിനന്ദിക്കാനെത്തി. ചിലര്‍ ആ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ക്രിക്കറ്റ് സ്റ്റേഡിയം പണിയാന്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. മറ്റ് ചിലര്‍ മനോഹരമായ ഗ്രാം എന്ന് കുറിച്ചു. ഒരു കാഴ്ചക്കാരി എഴുതിയത്, 'നമ്മുടെ ജീവിതത്തില് അങ്ങനെയൊരു ദിവസം വേണം. കാരണം ബാക്കിയെല്ലാം മിഥ്യയാണ്... 'എന്നായിരുന്നു. 

എന്തോന്നിത് ? യുവതിയുടെ തലയില്‍ ഫിഷ് ടാങ്ക് പണിയുന്ന വീഡിയോ കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ !

Latest Videos
Follow Us:
Download App:
  • android
  • ios