രാത്രി 12 മണിക്ക് യുവതി വന്നത് ബിഎംഡബ്യുവിൽ, കൊണ്ട് പോയത് ഒരു പൂച്ചട്ടി; സിസിടിവി കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

റോഡില്‍ ആളുകള്‍ നോക്കി നില്‍ക്കെ ബിഎംഡബ്യുവില്‍ വന്നിറങ്ങിയ ഒരു യുവതി വളരെ സ്വാഭാവികമായ ഒരു കടയുടെ മുന്നില്‍ വച്ചിരുന്ന ഒരു പൂച്ചട്ടിയുമായി പോയി. ഇത് കണ്ട് അന്തംവിട്ട് സമൂഹ മാധ്യമ ഉപയോക്താക്കള്‍. 

Social media shocked to see CCTV visuals on woman came in a BMW at 12 pm and took away a flower pot


ഷ്ടിക്ക് വകയില്ലാത്തവരാണ് മോഷ്ടാക്കളെന്നാണ് സമൂഹത്തിന്‍റെ ഒരു പൊതുധാരണ. അതുകൊണ്ട് തന്നെ ബിഎംഡബ്യുവില്‍ വന്നിറങ്ങി മോഷണം നടത്തി പോയാല്‍ സാധാരണക്കാരന്‍ മൂക്കത്ത് വിരല്‍ വയ്ക്കും. അത് തന്നെയാണ് സംഭവിച്ചതും. ഗ്രേറ്റര്‍ നോയിഡയിലെ ഒരു കടയ്ക്ക് പുറത്ത് അലങ്കാരത്തിനായി വച്ച പൂച്ചട്ടികളിലൊന്ന്, അര്‍ദ്ധ രാത്രിയില്‍ കാറില്‍ വന്നിറങ്ങിയ ഒരു യുവതി എടുത്ത് കൊണ്ട് പോകുന്നത് കണ്ട സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഞെട്ടി. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. യുവതി വന്നിറങ്ങിയത് ഒരു ബിഎംഡബ്യുവിലും. 

ഒക്ടോബർ 25-ന് അർദ്ധ രാത്രിയിലാണ് സംഭവം. യുവതി ബിഎംഡബ്യുവിൽ വന്നിറങ്ങി പൂച്ചട്ടിയും മോഷ്ടിച്ച് കൊണ്ട് പോകുന്ന വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തിൽ ഞെട്ടിച്ചെന്ന് കുറിപ്പുകളില്‍ നിന്നും വ്യക്തം. സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.  സമൂഹ മാധ്യമങ്ങളില്‍ വൈറലായ സിസിടിവി ദൃശ്യങ്ങളില്‍ രാത്രി 12 മണിക്ക് ബിഎംഡബ്ല്യു കാറിലെത്തിയ യുവതി, സൊസൈറ്റിയുടെ പ്രധാന ഗേറ്റിന് സമീപം പാർക്ക് ചെയ്യുന്നു. പിന്നാലെ കാറില്‍ നിന്നും ഇറങ്ങി, വളരെ സ്വാഭാവികമായ രീതിയില്‍ ഒരു കടയുടെ മുന്നില്‍ വച്ചിരുന്ന ഒരു പൂച്ചട്ടിയെടുത്ത് കാറില്‍ കയറ്റുന്നു. പിന്നാലെ കാറുമായി പാഞ്ഞ് പോകുന്നു. ഈ സമയം റോഡിലൂടെ അത്യാവശ്യം ആളുകള്‍ നടക്കുന്നതും കാണാം. മറ്റുള്ളവര്‍ തന്‍റെ മോഷണം കാണുന്നുവെന്നത് യുവതിയെ ഒരുക്കല്‍ പോലും അസ്വസ്ഥമാക്കിയില്ല. 

'നീലച്ചിത്രത്തിൽ അഭിനയിക്കാൻ 4 ലക്ഷം രൂപ': മകന് വന്ന ഓഫറിൽ അമ്മയുടെ പ്രതികരണം; കൈയടിച്ച് സോഷ്യല്‍ മീഡിയ

'സൗരഭ്, അവനെ എവിടെ കണ്ടാലും ഓടിക്കണം'; സോഷ്യൽ മീഡിയയില്‍ വൈറലായി ഒരു വിവാഹ ക്ഷണക്കത്ത്

സച്ചിന്‍ ഗുപ്ത എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. ഇന്നലെ ഉച്ചയോടെ പങ്കുവച്ച വീഡിയോ ഇതിനകം അരലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് യുവതിയെ വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയത്. "വൗ, ഇത് എന്തുതരം സമ്പത്താണ്? ലക്ഷങ്ങളോ കോടികളോ വിലമതിക്കുന്ന ഒരു കാർ വാങ്ങാൻ അവൾക്ക് കഴിയും, പക്ഷേ വെറും നൂറു രൂപയുള്ള ഒരു പൂച്ചട്ടി വാങ്ങാൻ കഴിയില്ല."  ഒരു കാഴ്ചക്കാരന്‍ കുറിച്ചു. "ബിഎംഡബ്ല്യു ഓടിക്കുന്ന ആളുകൾ പോലും ഇത്തരം പ്രവൃത്തികൾ ചെയ്യുന്നു, അവർ സ്വയം ലജ്ജിക്കണം,"  മറ്റൊരു കാഴ്ചക്കാരന്‍ തന്‍റെ ദേഷ്യം പ്രകടിപ്പിച്ചു. 'ഇപ്പോൾ, കള്ളന്മാർ പോലും ബിഎംഡബ്ല്യുവിൽ വരുന്നു' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ മുന്നറിയിപ്പ്. 'ഇത് മുമ്പ് നിരവധി തവണ സംഭവിച്ചിട്ടുണ്ട്. 'ക്ലെപ്റ്റോമാനിയ' ഒരു സ്വാഭാവിക ആഗ്രഹമാണ്. ഒരു പരിഹാരവുമില്ല.' മറ്റൊരാള്‍ അതൊരു രോഗാവസ്ഥയാണെന്ന് കുറിച്ചു. 

വിമാന യാത്രയ്ക്കിടെ തന്‍റെ നായ ചത്തെന്ന് പരാതിയുമായി യുവാവ്; പിന്നാലെ എയര്‍ലൈനെതിരെ കേസ്

Latest Videos
Follow Us:
Download App:
  • android
  • ios