ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപികയോട് വിവാഹാഭ്യർത്ഥന നടത്തി വിദ്യാർത്ഥി; തലമുറ വ്യത്യാസമെന്ന് സോഷ്യല്‍ മീഡിയ

"ലിംഗഭേദമില്ലാതെ ടീച്ചർ അത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകരുത്, ഈ ആൺകുട്ടികളും അവരുടെ മാതാപിതാക്കളും സ്വയം ലജ്ജിക്കണം. അവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു." ഒരു കാഴ്ചക്കാരന്‍ അല്പം രൂക്ഷമായി പ്രതികരിച്ചു.

Social media says there is a generation difference on a viral video on student proposes marriage to teacher during online class


രോ ദേശത്തും മുതിര്‍ന്നവരോടുള്ള ബഹുമാനത്തില്‍ ചില വ്യാത്യാസങ്ങള്‍ കാണുമെങ്കിലും പ്രകടമായ വ്യത്യാസങ്ങള്‍ കുറവായിരിക്കും. അതേസമയം ഇന്ത്യയിലും ചില ഏഷ്യന്‍ രാജ്യങ്ങളിലും അധ്യാപകരെ / ഗുരുക്കന്മാരെ മാതാപിതാക്കള്‍ക്ക് തുല്യമായി കണക്കാക്കുന്നു. അതേസമയം അടുത്തകാലത്തായി ഈ സംസ്കാരത്തെ തീവ്രവലതുപക്ഷം ഒരു നിര്‍ബന്ധിത ആചാരമാക്കി മാറ്റാനുള്ള ശ്രമങ്ങളും നടത്തുകയാണ്. ഇതിനിടെയാണ് ഒരു ഓണ്‍ലൈന്‍ ക്ലാസിനിടെ ഒരു വിദ്യാര്‍ത്ഥി തന്‍റെ അധ്യാപികയോട് തന്നെ വിവാഹം കഴിക്കാമോയെന്ന് ചോദിച്ചത്. ഇതിന്‍റെ വീഡിയോ വിദ്യാര്‍ത്ഥി തന്നെ ചിത്രീകരിക്കുകയും അത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. 

ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപിക മറ്റെന്തെങ്കിലും ചോദിക്കാനുണ്ടോയെന്ന് ചോദിക്കുന്നു. ഈ സമയം വിദ്യാര്‍ത്ഥി മാം വിവാഹിതയാണോ എന്ന് ചോദിക്കുന്നു. അധ്യാപിക അല്ല എന്ന് മറുപടി പറയുന്നു. ഈ സമയം "എങ്കിൽ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, മാഡം." എന്നായി വിദ്യാര്‍ത്ഥി. അധ്യാപിക വളരെ ശാന്തമായി "ആ ഉദ്ദേശ്യത്തിൽ, ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു." എന്ന് പറഞ്ഞ് മറ്റെന്തോ കൂട്ടിചേര്‍ക്കുന്നതിനിടെ വിദ്യാർത്ഥി ഇടയ്ക്ക് കയറി "നിങ്ങൾ എന്നെ വിവാഹം കഴിക്കുമോ?" എന്ന് ചോദിക്കുന്നു. "ഇല്ല." എന്ന് സംശയമില്ലാതെ അധ്യാപിക  മറുപടി പറയുമ്പോള്‍ 'പ്ലീസ് മാം പ്ലീസ് മാം' എന്ന് പറഞ്ഞ് വിദ്യാര്‍ത്ഥി കെഞ്ചുന്നു. ഇതിനിടെ മറ്റ് വിദ്യാര്‍ത്ഥികള്‍ ചിരിക്കുന്നതും കേള്‍ക്കാം. ഈ സമയം 'ഞാന്‍ നിങ്ങളെ മ്യൂട്ട് ചെയ്യാന്‍ പോവുകയാണെന്ന്' അധ്യാപിക പറയുന്നതിന് പിന്നാലെ വീഡിയോ അവസാനിക്കുന്നു. അധ്യാപിക സംസാരിക്കുന്നത് മുഴുവനും വിദ്യാര്‍ത്ഥി മറ്റൊരു മൊബൈലില്‍ ചിത്രീകരിക്കുകയും അത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുകയുമായിരുന്നു. 

ചങ്കിടിപ്പ് കൂട്ടുന്ന കാഴ്ച; അതിവേഗതയില്‍ പോകുന്നതിനിടെ കാറിന് മുന്നില്‍ അടിതെറ്റി വീണ് സ്കേറ്റ്ബോർഡർ

'അടിവസ്ത്രം ശരിയായി ധരിക്കുക'; ഫ്ലൈറ്റ് അറ്റൻഡന്‍റുമാർക്ക് ഡെൽറ്റ എയർലൈൻസിന്‍റെ പുതിയ മെമ്മോ, വ്യാപക പ്രതിഷേധം

ടിവി വണ്‍ ഇന്ത്യ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. നിരവധി കാഴ്ചക്കാര്‍ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. "ഇത് നിങ്ങൾക്ക് ഒട്ടും നാണക്കേടല്ല," ഒരു കാഴ്ചക്കാരന്‍ അധ്യാപികയെ പിന്തുണച്ച് കൊണ്ട് എത്തി. "അവർ ടീച്ചറുടെ മുഖമാണ് കാണിക്കുന്നത്, ഇത് ചെയ്യുന്ന ആളുകളല്ല!!" മറ്റൊരാള്‍ ചൂണ്ടിക്കാണിച്ചു. "ലിംഗഭേദമില്ലാതെ ടീച്ചർ അത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകരുത്, ഈ ആൺകുട്ടികളും അവരുടെ മാതാപിതാക്കളും സ്വയം ലജ്ജിക്കണം. അവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു." മറ്റൊരു കാഴ്ചക്കാരന്‍ അല്പം രൂക്ഷമായി പ്രതികരിച്ചു. വിദ്യാർത്ഥിയുടെ മുഖം കാണിക്കണമെന്ന് ഒരു വിഭാഗം കാഴ്ചക്കാര്‍ ആവശ്യപ്പെട്ടപ്പോൾ, ചിലർ സാഹചര്യത്തെ മാന്യമായി കൈകാര്യം ചെയ്തതിന് അധ്യാപകനെ അഭിനന്ദിച്ചു. 

മൂന്ന് വർഷത്തെ കാത്തിരിപ്പ്, ഗർഭധാരണം, പക്ഷേ അയൽവാസിയുടെ നായ ആക്രമിച്ചതോടെ അലസി; ഒടുവിൽ 10 ലക്ഷം നഷ്ടപരിഹാരം

Latest Videos
Follow Us:
Download App:
  • android
  • ios