ഇത് ഇന്ത്യയുടെ 'ഓട്ടോ റിക്ഷാ റേസ്'; ഫോര്‍മുല വണ്‍ തോറ്റ് പോകുന്ന മത്സരമെന്ന് സോഷ്യല്‍ മീഡിയ
സ്റ്റാര്‍ട്ടിംഗ് പോയന്‍റില്‍ റേയ്സിന് തയ്യാറായി നില്‍ക്കുന്ന ഓട്ടോറിക്ഷയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഫ്ലാഗ് ഓഫ് ചെയ്ത അടുത്ത നിമിഷം മൂന്ന് ഓട്ടോ റിക്ഷകള്‍ കുതിച്ച് പായുന്നു.
മനുഷ്യന് വലിക്കുന്ന റിക്ഷാ വണ്ടികളില്‍ നിന്ന് സൈക്കിള്‍ റിക്ഷയിലേക്കും പിന്നീട് ഓട്ടോ റിക്ഷയിലേക്കുമുള്ള വളര്‍ച്ച വളരെ വേഗമായിരുന്നു. 1930 കളില്‍ ജപ്പാനിലാണ് ആദ്യമായി ഓട്ടോ റിക്ഷ നിരത്തിലിറക്കിയതെങ്കിലും ഇന്ന് ലോകത്തെ മൂന്നാം ലോകരാജ്യങ്ങളിലെ സാധാരണക്കാരുടെ വാഹനമാണ് ഓട്ടോ റിക്ഷ. ഇന്ത്യക്കാരില്‍ പലരും ഓട്ടോ റിക്ഷ, ഇന്ത്യയുടെ സ്വന്തം വാഹനമാണെന്ന് വിശ്വസിക്കുന്നു. സാധാരണക്കാരോട് അത്രയും ഇഴുകി ചേര്‍ന്ന മറ്റൊരു യാത്രാവാഹനമില്ലെന്നത് തന്നെ കാരണം. കഴിഞ്ഞ ദിവസം റെഡ്ഡിറ്റില്‍ വ്യാപകമായി പ്രചരിക്കപ്പെട്ട ഒരു വീഡിയോയില്‍ ഒരു വിശാലമായ ഗ്രൗണ്ടിലൂടെ മൂന്ന് ഓട്ടോ റിക്ഷകളുടെ മത്സര ഓട്ടമായിരുന്നു ഉണ്ടായിരുന്നത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമത്തില്‍ വൈറലായി.
വ്യാജ ബന്ധുക്കളെ വച്ച് ഒരേ സമയം മൂന്ന് പുരുഷന്മാരെ വിവാഹം കഴിച്ചു; 35 കാരി തട്ടിയത് 80 ലക്ഷം രൂപ !
Auto GP 🛺🛺
byu/anshuwuman inindiasocial
2024 ല്‍ ലോക നേതാവിന് നേരെ വധശ്രമമെന്ന ബാബ വംഗയുടെ പ്രവചനം ചര്‍ച്ചയാകുന്നു !
സ്റ്റാര്‍ട്ടിംഗ് പോയന്‍റില്‍ റേയ്സിന് തയ്യാറായി നില്‍ക്കുന്ന ഓട്ടോറിക്ഷയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഫ്ലാഗ് ഓഫ് ചെയ്ത അടുത്ത നിമിഷം മൂന്ന് ഓട്ടോ റിക്ഷകള്‍ കുതിച്ച് പായുന്നു. 'Auto GP' എന്ന കുറിപ്പോടൊയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. അതേ പേരിലുള്ള യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു കുറിപ്പ്. ഇന്‍സ്റ്റാഗ്രാമില്‍ love_4_sarcasm എന്ന ഉപയോക്താവ് ഇത് നാഗാലാന്‍റില്‍ നിന്നുള്ള വീഡിയോയാണെന്ന് പറയുന്നു. മത്സരകവാടത്തില്‍ ഡിജിറ്റല്‍ ഒപ്റ്റിക്കല്‍സ് കോഹിമ എന്ന് എഴുതിയിരിക്കുന്നതും കാണാം.
63 കാരനുമായി ഡേറ്റിംഗ് ആരംഭിച്ചതിന്‍റെ കാരണം വെളിപ്പെടുത്തി 30 കാരി; കണ്ണ് തള്ളി കേള്‍വിക്കാര്‍ !
ഏറ്റവും സുരക്ഷിതമായ ഒരു 'വിമാന അപകട'ത്തിന്‍റെ വീഡിയോ; ചിരിച്ച് മറിഞ്ഞ് സോഷ്യല്‍ മീഡിയ !
എന്നാല്‍ മത്സര ഫലമെന്തെന്ന് വീഡിയോയില്‍ പറയുന്നില്ല. മത്സരം ഒരു യഥാര്‍ത്ഥ മത്സരമാണെന്ന് നിരവധി പേര്‍ അവകാശപ്പെട്ടു. "2023 F1 സീസണിനേക്കാൾ രസകരമാണ്." എന്നായിരുന്നു ചിലരുടെ കുറിപ്പ്. "ഇത് എല്ലാ ദിവസവും അവരാണ് ചെയ്യുന്നത്. അവർ ഇവിടെ റോഡിൽ ചെയ്യുന്ന അതേ സ്റ്റണ്ടുകൾ കണ്ടാല്‍ തന്നെ ഇതിലും രസകരമായിരിക്കും" എന്നായിരുന്നു ഒരു വിരുതന്‍ എഴുതിയത്. സംഗമേശ്വർ യാത്രയുടെ ഭാഗമായി ഹരിപൂർ ഗ്രാമത്തില്‍ റിവേഴ്‌സ് ഓട്ടോ റിക്ഷ ഡ്രൈവിംഗ് മത്സരം സംഘടിപ്പിച്ചിരുന്നതായി ഇതിനിടെ എഎൻഐ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ജനുവരി 24 നായിരുന്നു ഇതിന്‍റെ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
അവന്‍റെ ഏകാന്തത അവസാനിപ്പിക്കണം; ബ്രിട്ടനില്‍ വിചിത്ര ആവശ്യവുമായി മൃഗസ്നേഹികള്‍ രംഗത്ത് !