'ആളാകാന്‍ നോക്കാതെ എണീച്ച് പോടേയ്...'; റോഡിലെ വെള്ളക്കെട്ടിൽ സർഫിംഗ് നടത്തി യുവാവിനോട് സോഷ്യൽ മീഡിയ
അത്രയേറെ ആസ്വദിച്ചാണ് കാഴ്ചയില്‍ ചെറിയ കനം കുറഞ്ഞ കിടക്ക പോലുള്ള ആ സര്‍ഫിംഗ് ബോര്‍ഡില്‍ വാഹനങ്ങള്‍ക്കിടയിലൂടെ അയാള്‍ ഒഴുകി നടക്കുന്നത്.
വിചിത്രമായ പ്രവർത്തികളിലൂടെ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന നിരവധി വ്യക്തികൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ പൂനെ സ്വദേശിയായ ഒരു യുവാവിന്‍റെ വേറിട്ട പ്രവൃത്തി കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മഴ പെയ്ത് വെള്ളം നിറഞ്ഞ ഒരു റോഡിൽ വാഹനങ്ങൾക്കിടയിലൂടെ സർഫിങ് ബോർഡിൽ സഞ്ചരിക്കുന്ന ഒരു യുവാവിന്‍റെ വീഡിയോയായിരുന്നു അത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറൽ ആയതോടെ യുവാവിനെതിരെ സമ്മിശ്ര പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. അധികാരികളുടെ അനാസ്ഥയെ ഇതിലും നന്നായി പരിഹസിക്കാൻ സാധിക്കില്ലെന്ന് ഒരു വിഭാഗം വാദിച്ചപ്പോൾ മറ്റൊരു കൂട്ടർ അഭിപ്രായപ്പെട്ടത് ആളാകാനുള്ള ശ്രമം എന്നായിരുന്നു.
വെള്ളക്കെട്ട് മൂലം വാഹനങ്ങൾക്ക് കടന്ന് പോകാൻ ബുദ്ധിമുട്ടുന്ന പൂനയിലെ ഒരു റോഡിൽ നിന്നും പകർത്തിയതാണ് ഈ ദൃശ്യങ്ങൾ. വീഡിയോയുടെ തുടക്കത്തിൽ അതിശക്തമായ വെള്ളത്തിലൂടെ ഏറെ പ്രയാസപ്പെട്ട് നീങ്ങുന്ന വാഹനങ്ങളെ കാണാം. ഈ വാഹനങ്ങൾക്കിടയിലൂടെ ഒരാൾ വളരെ അനായാസമായി തന്‍റെ സര്‍ഫിംഗ് ബോര്‍ഡില്‍ മലര്‍ന്ന് കിടന്ന് ഒഴുകി വരുന്ന കാഴ്ച പെട്ടെന്ന് നമ്മെ അത്ഭുതപ്പെടുത്തും. കാരണം, അത്രയേറെ ആസ്വദിച്ചാണ് കാഴ്ചയില്‍ ചെറിയ കനം കുറഞ്ഞ കിടക്ക പോലുള്ള ആ സര്‍ഫിംഗ് ബോര്‍ഡില്‍ വാഹനങ്ങള്‍ക്കിടയിലൂടെ അയാള്‍ ഒഴുകി നടക്കുന്നത്. തനിക്കെതിരെ വരുന്ന വാഹനങ്ങളോട് സൈഡ് തരാൻ ഇയാൾ കൈ കൊണ്ട് ആംഗ്യം കാണിക്കുന്നതും. മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാർ ആശ്ചര്യത്തോടെ ഇയാളെ നോക്കുന്നതും വീഡിയോയിൽ കാണാം. ഇടയ്ക്ക് സര്‍ഫിംഗ് ബോര്‍ഡിന്‍റെ ഗതി നിയന്ത്രിക്കാന്‍ ഇയാള്‍ കൈ ഉപയോഗിച്ച് വെള്ളത്തില്‍ തുഴയുന്നുണ്ട്.
'ഇരുമെയ് ആണെങ്കിലും കാമുകനൊന്ന്'; ഒരാളെ തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച് ഓസ്ട്രേലിയന്‍ ഇരട്ടകള്‍
സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വളരെ വേഗം തന്നെ വൈറലായി. പക്ഷേ, അത്ര നല്ല പ്രതികരണമല്ല ലഭിച്ചത്. ചിലർ യുവാവിന്‍റെ ആശയത്തെ അഭിനന്ദിക്കുകയും റോഡ് ടാക്സ് നന്നായി വിനയോഗിച്ചെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. 'വൈറല്‍ പ്രകടനം' എന്നായിരുന്നു ചിലർ അഭിപ്രായപ്പെട്ടത്. ആ റോഡിലൂടെ ഒരു ലോറിയോ ബസോ വന്നിരുന്നെങ്കിൽ ഒന്നുകൂടി നന്നായി സർഫിങ് നടത്താമായിരുന്നു എന്ന് അഭിപ്രായപ്പെട്ടവരും കുറവല്ല. വെള്ളം കയറിയ റോഡിലൂടെ ബുദ്ധിമുട്ടി വാഹനം ഓടിക്കുന്നവരെ യുവാവ് വീണ്ടും ബുദ്ധിമുട്ടി ചെന്ന് ചിലർ അഭിപ്രായപ്പെട്ടു. ഊമി എന്ന എക്സ് ഹാന്‍റിലില്‍ നിന്നും പങ്കുവച്ച വീഡിയോ ഇതിനകം നാലര ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. അതിശക്തമായ ഉഷ്ണതരംഗത്തിന് പിന്നാലെ എത്തിയ ശക്തമായ മഴ ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും ചൂടിന്‍റെ കാഠിന്യം കുറച്ചു.
'ചങ്കിലെ ചൈന'യില്‍ വെള്ളച്ചാട്ടം പോലും കൃത്രിമം; വെളിപ്പെടുത്തലുമായി സോഷ്യല്‍ മീഡിയ