'ഇത് പോലും നിയന്ത്രിക്കാൻ ആരുമില്ലേ'; ദില്ലി മെട്രോയിൽ നിന്നുള്ള യുവതിയുടെ റീൽ വീഡിയോയ്ക്കെതിരെ സോഷ്യൽ മീഡിയ
യുവതിയുടെ നൃത്തം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായപ്പോള്‍ നിരവധി പേര്‍ എഴുതിയത് 'അശ്ലീലം' എന്നായിരുന്നു.
ഇന്ത്യയിലെ ഏതാണ്ടെല്ലാ മെട്രോകളും യുവതികളുടെ, പ്രത്യേകിച്ചും റീല്‍സിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ ഫോളോവേഴ്സിനെ സൃഷ്ടിക്കുന്നതില്‍ മത്സര രംഗത്തുള്ള യുവതികളുടെ നൃത്ത വേദികളാണെന്ന് തോന്നും ചില വീഡിയോകള്‍ കണ്ടാല്‍. ഇത്തരം സാമൂഹിക മാധ്യമ ഇന്‍ഫ്ലുവന്‍സാർമാരെ നിരോധിക്കണമെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ നിരന്തരം ആവശ്യപ്പെടാറുമുണ്ട്. പതിവ് പോലെ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ വീണ്ടും മറ്റൊരു വീഡിയോയ്ക്കെതിരെ രംഗത്തെത്തി. ഇത്തവണ മനീഷാ ഡാന്‍സർ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവിന്‍റെ വീഡിയോയ്ക്കെതിരെയായിരുന്നു വ്യാപകമായി പരാതി ഉയര്‍ന്നത്.
അടുത്ത സ്റ്റേഷനില്‍ ഇറങ്ങാനായി മെട്രോയുടെ ഡോറിനടുത്ത് നില്‍ക്കുകയായിരുന്ന ഒരു സ്ത്രീയുടെ മുന്നിലാണ് മനീഷ നൃത്തം ചെയ്തത്. യുവതിയുടെ നൃത്തം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായപ്പോള്‍ നിരവധി പേര്‍ എഴുതിയത് 'അശ്ലീലം' എന്നായിരുന്നു. ഇത്തരം വില കുറഞ്ഞ ഇനങ്ങള്‍ പൊതു സ്ഥലങ്ങളില്‍ അനുവദിക്കരുതെന്ന് എഴുതിയവരും കുറവല്ല. നിരവധി പേര്‍ യുവതിയില്‍ നിന്നും പിഴ ഈടാക്കമെന്ന് ആവശ്യപ്പെട്ടു. നെഗറ്റീവ് പബ്ലിസിറ്റിയും ഒരു പബ്ലിസിറ്റിയാണ് എന്നായിരുന്നു മറ്റ് ചിലരുടെ നിരീക്ഷണം. '@OfficialDMRC -യുടെ നിർദ്ദേശങ്ങൾ പ്രാവര്‍ത്തികമാണെന്ന് ഞാന്‍ കരുതുന്നില്ല. വീഡിയോയിലുള്ള വ്യക്തിക്ക് ഇത്തരമൊരു സംഭവത്തിന് 10,000 രൂപ വച്ച് പിഴ ചുമത്താമോ? എങ്കില്‍ ഇത്തരം അസംബന്ധം അവസാനിക്കും.' ഒരു കാഴ്ചക്കാരന്‍ എഴുതി.
സ്ഫോടനത്തില്‍ ചിതറിയത്, വൈദ്യശാസ്ത്ര പഠനത്തിനായി ദാനം ചെയ്ത ഭർത്താവിന്‍റെ മൃതദേഹമെന്ന് യുവതി
'വെറുപ്പുളവാക്കുന്നു. കർശനമായ നിയമങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. ഒപ്പം കര്‍ശനമായ പിഴകളും ചുമത്തണം. ഇത്തരം ആളുകളെ നിയന്ത്രിക്കാന്‍ അതല്ലാതെ മറ്റ് മാർഗ്ഗമില്ല.' മറ്റൊരു കാഴ്ചക്കാരനെഴുതി. 'റീലുകൾ നിർമ്മിക്കുന്നത് സംബന്ധിച്ച് mtero.premises-ൽ കർശനമായ മാർഗ്ഗ നിർദ്ദേശങ്ങളുണ്ട്. @OfficialDMRC നടപടികള്‍ കർശനമാക്കണം. ആളുകൾ കുടുംബത്തോടും കുട്ടികളോടും ഒപ്പം മെട്രോയിൽ യാത്ര ചെയ്യുന്നു. അത്തരം മോശം നൃത്തത്തിനുള്ള സ്ഥലമല്ല മെട്രോ," മറ്റൊരു കാഴ്ചക്കാരന്‍ രൂക്ഷമായി പ്രതികരിച്ചു. ഇത്തരം ഓരോ വിവാദ റീലുകള്‍ക്കും ദില്ലി മെട്രോ പിഴ ചുമത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്. അതേസമയം, മനീഷയുടെ ഇന്‍സ്റ്റാഗ്രാമില്‍ തന്നെ ദില്ലി മെട്രോയില്‍ നിന്നും പകര്‍ത്തിയ നിരവധി വീഡിയോകള്‍ കാണാം.