കൂട്ടുകാർ നടുറോഡിൽ തമ്മിൽ തല്ലുന്നതിനിടെ പെൺകുട്ടിയുടെ റീൽസ് ഷൂട്ട്; രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ
വീഡിയോയില്‍ ആണ്‍കുട്ടികള്‍ പരസ്പരം ഷര്‍ട്ട് പിടിച്ച് വലിച്ചും മുടി പിടിച്ച് വലിച്ചും അടികൂടുന്നത് കാണാം. ഇതിനിടെയാണ് ഒരു പെണ്‍കുട്ടി ചിരിച്ച് ഉല്ലസിച്ച് കൊണ്ട് റീല്‍സ് വീഡിയോയ്ക്കായി പോസ് ചെയ്യുന്നത്.
'ചുറ്റും എന്ത് സംഭവിച്ചാലും, റീല്‍ ഷൂട്ട് ചെയ്യും' എന്നതിലാണ് ഇപ്പോഴത്തെ സമൂഹ മാധ്യമ കണ്ടന്‍റ് ക്രീയേറ്റർമാരുടെ ശ്രദ്ധ. മെട്രോയിലും ട്രെയിനിലും ബസ് സ്റ്റാന്‍റും റെയില്‍വേ സ്റ്റേഷനും വിമാനത്താവളങ്ങളും ഇന്ന് റീല്‍സ് ഷൂട്ട് ചെയ്യാനുള്ള കേന്ദ്രങ്ങളാണെന്നാണ് പല സമൂഹ മാധ്യമ ഇന്‍ഫ്ലുവന്‍സർമാരുടെയും വിചാരമെന്ന് തോന്നും ചില റീലുകള്‍ കണ്ടാല്‍. സമാനമായൊരു റീല്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. ഒരു കൂട്ടം ആണ്‍കുട്ടികള്‍ തെരുവില്‍ കിടന്ന് തമ്മില്‍ തല്ലുമ്പോള്‍ ഒരു പെണ്‍കുട്ടി അതിനിടെയില്‍ നിന്ന് അടിയുടെ റീല്‍സ് ഷൂട്ട് ചെയ്യുന്നു. നിരവധി പേര്‍ ഈ തമ്മില്‍തല്ല് നോക്കി നില്‍ക്കുകയും ചിലര്‍ അടികൂടുന്ന കുട്ടികളെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
നിഖില്‍ സൈനി എന്ന എക്സ് ഹാന്‍റിലില്‍ നിന്നും വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി,'കഴിഞ്ഞ 2-3 വർഷങ്ങളായി ഷിംലയിലെ റിഡ്ജ് ഭീകരപ്രവർത്തനങ്ങളുടെ ഹോട്ട്സ്പോട്ടായി മാറിയിരിക്കുകയാണ്. റീൽ നിർമ്മാതാക്കൾ ഈ സ്ഥലം പിടിച്ചെടുത്തു, അത്തരം അസംബന്ധ വീഡിയോകൾ ദിവസവും നിർമ്മിക്കുന്നു. ഇന്‍റർനെറ്റിൽ വൈറലായ വീഡിയോയിൽ ഒരു പെൺകുട്ടി അടിക്കിടെയില്‍ റീൽ ഉണ്ടാക്കുന്നത് കാണാം! അത് തടയുന്നതിന് പകരം അവരത് കണ്ടന്‍റ് ഉണ്ടാക്കാനായി ഉപയോഗിക്കുന്നു. ഇത്തരക്കാർക്കെതിരെ കർശന നിയമങ്ങൾ കൊണ്ടുവരാനും നമ്മുടെ പൊതുസ്ഥലങ്ങൾ സംരക്ഷിക്കാനും പ്രാദേശിക ഭരണകൂടത്തോട് അഭ്യർത്ഥിക്കുന്നു.' എന്നെഴുതി. വീഡിയോയില്‍ മൂന്നാല് ആണ്‍കുട്ടികള്‍ ഷര്‍ട്ട് പിടിച്ച് വലിച്ചും മുടി പിടിച്ച് വലിച്ചും പരസ്പരം അടികൂടുന്നത് കാണാം. ഇതിനിടെ ഒരു പെണ്‍കുട്ടി, തല്ലുകൂടുന്നവരെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നു. നിരവധി പേര്‍ ഈ തമ്മില്‍ തല്ല് ആസ്വദിച്ച് നില്‍ക്കുന്നതും കാണാം. ഇതിനിടെയിലൂടെയാണ് ഒരു പെണ്‍കുട്ടി ചിരിച്ച് ഉല്ലസിച്ച് കൊണ്ട് റീല്‍സ് വീഡിയോയ്ക്കായി പോസ് ചെയ്യുന്നതും.
നടുറോഡിൽ ഭർത്താവിന്‍റെ കോളറിന് കുത്തിപ്പിടിച്ച് ഭാര്യയുടെ ചെകിട്ടത്തടി; വീഡിയോ എടുക്കാൻ നിർദ്ദേശവും
പെണ്‍കുട്ടിയുടെ പ്രവര്‍ത്തി സമൂഹ മാധ്യമ ഉപയോക്താക്കളില്‍ വലിയ രോഷത്തിന് കാരണമാക്കി. ഒരു കൂട്ടം ആളുകള്‍ തമ്മില്‍ തല്ലുമ്പോള്‍ അതിനിടെയിലൂടെ ചിരിച്ച് കൊണ്ട് റീല്‍സ് ഷൂട്ട് ചെയ്ത പെണ്‍കുട്ടിയുടെ മാനസികാവസ്ഥയെ ഓര്‍ത്ത് ചിലർ പരിതപിച്ചു. മറ്റ് ചില കാഴ്ചക്കാര്‍ പെണ്‍കുട്ടിയെ ട്രോളി. വിവേകശൂന്യവും മനുഷ്യത്വരഹിതവുമായ നടപടിയെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചു. 'അവർക്ക് ഒരിക്കലും പൗരബോധം ഉണ്ടാകില്ല' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'ഇത് വളരെ നിർവികാരവും മനുഷ്യത്വരഹിതവുമാണ്. ദയനീയം. നിർഭാഗ്യവശാൽ, നിയമത്തിൽ ഇത്തരക്കാരെ ഒന്നും ചെയ്യാൻ കഴിയില്ല.' നിയമ വ്യവസ്ഥയുടെ പോരായ്മ മറ്റൊരാള്‍ ചൂണ്ടിക്കാണിച്ചു. 'ഹിമാചൽ പോലീസും ഡിസി ഷിംലയും. ഞങ്ങളുടെ പൊതു ഇടങ്ങൾ സംരക്ഷിക്കാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഷിംലയിലെ ഒരു പൗരനെന്ന നിലയിൽ, ഞാൻ ഇതിനെക്കുറിച്ച് വളരെയധികം ആശങ്കാകുലനാണ്... ദയവായി ശ്രദ്ധിക്കുക,' മറ്റൊരു കാഴ്ചക്കാരന്‍ അസ്വസ്ഥനായി.
ബൈഡന്‍റെ പുറത്താകല്‍ പ്രവചിച്ച ജ്യോതിഷി, അടുത്ത യുഎസ് പ്രസിഡന്‍റിന്‍റെ പേരും വെളിപ്പെടുത്തി