പെരുമ്പാമ്പ് വിഴുങ്ങിയ നീൽഗായ് മാന്‍കുട്ടിയെ, രക്ഷപ്പെടുത്താന്‍ നാട്ടുകാർ; വിമർശനവുമായി സോഷ്യല്‍ മീഡിയ

മനുഷ്യന്‍ പല കാര്യങ്ങളെയും നോക്കിക്കാണുന്നത് സ്വന്തം ചുറ്റുപാടിനനുസരിച്ചാണ്. അവിടെ മറ്റ് മൃഗങ്ങള്‍ക്കോ എന്തിന് ഭൂമിക്ക് തന്നെ യാതൊരു പ്രാധാന്യവും കല്‍പ്പിക്കപ്പെടുന്നില്ല എന്നതിന് ഉദാരണമാണ് ഈ വീഡിയോ. 

Social media criticises locals attempt to save Nilgai calf swallowed by python

മൃഗങ്ങള്‍ മനുഷ്യനെ പോലെ കണ്ണില്‍ കാണുന്നതെല്ലാം കഴിക്കില്ല. മറിച്ച് അവയുടെ ഭക്ഷ്യശൃംഖലയിലെ ഇരകളെയാണ് ഭക്ഷിക്കുക. എന്നാല്‍, മൃഗസ്നേഹത്തിന്‍റെ പേരില്‍ മനുഷ്യന് ഒരു മൃഗത്തിന്‍റെ ഭക്ഷണം നിഷേധിക്കാനുള്ള അവകാശമുണ്ടോയെന്നാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. ഇതിന് കരണമായതാകട്ടെ പ്രവീണ്‍ കസ്വാന്‍ ഐഎഫ്എസ് പങ്കുവച്ച ഒരു വീഡിയോയും. ഇരവിഴുങ്ങിയ പെരുമ്പാമ്പിനെ കൊണ്ട് അതിന്‍റെ ഭക്ഷണം തിരിച്ച് ഇറക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ഹിമാചല്‍പ്രദേശിലെ യുനാ ജില്ലയില്‍ നിന്നുള്ള വീഡിയോയായിരുന്നു അത്. 

പ്രവീണ്‍ വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി, 'പെരുമ്പാമ്പ് വിഴുങ്ങിയ നീൽഗായ് കുട്ടിയെ  രക്ഷിക്കാന്‍ പ്രദേശവാസികൾ ശ്രമിക്കുന്ന വീഡിയോ അടുത്തിടെ വൈറലായി. നിങ്ങള്‍ക്ക് എന്ത് തോന്നുന്നു; പ്രകൃതിയുടെ ലോകത്ത് ഇങ്ങനെ ഇടപെടുന്നത് ശരിയാണോ? അല്ലെങ്കിൽ അവർ ചെയ്തത് ശരിയായ കാര്യമാണോ?' എന്ന ചോദ്യത്തോടെയായിരുന്നു അദ്ദേഹം വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ ഒരു വയലിന് നടുക്ക് നിരവധി പേര്‍ കൂടി നില്‍ക്കുന്നത് കാണാം. ഇതില്‍ ഒന്ന് രണ്ട് പേര്‍ ചേര്‍ന്ന് ഇരവിഴുങ്ങിയ ഒരു പെരുമ്പാമ്പിനെ തലകീഴായി തൂക്കിപ്പിടിച്ചിരിക്കുന്നു. തുടര്‍ന്ന് ഇവർ പാമ്പിനെ ശക്തമായി ഇളക്കുമ്പോള്‍ പാമ്പ് അല്പാല്പമായി താന്‍ വിഴുങ്ങിയ ഇരയെ പുറന്തള്ളുന്നു. ഒടുവില്‍ പാമ്പിന്‍റെ വായിലൂടെ അതിനകം മരിച്ച ഒരു മാന്‍ കുട്ടി പുറത്ത് വരുന്നതോടെ വീഡിയോ അവസാനിക്കുന്നു. 

തീപിടിച്ച്, അഗ്നി ഗോളം പോലെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഉരുണ്ടുവന്നത് ഡ്രൈവറില്ലാ കാര്‍; വീഡിയോ വൈറൽ

രാത്രിയില്‍ തെരുവിലൂടെ ബൈക്കില്‍ പേകവെ തൊട്ട് മുന്നില്‍ സിംഹം; ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വൈറല്‍

വീഡിയോ ഇതിനകം പത്ത് ലക്ഷത്തോളം പേരാണ് കണ്ടത്. വീഡിയോ കണ്ടവരെല്ലാം മനുഷ്യന് മാത്രമേ ഇത്രയും ക്രൂരമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയൂവെന്ന് കുറിച്ചു. അതിനകം മരിച്ച് കഴിഞ്ഞ ആ മാന്‍ കുട്ടിയെ എന്തിനാണ് അവര്‍ പുറത്തെടുത്തതെന്ന് നിരവധി പേരാണ് ചോദിച്ചത്. അടുത്ത മൂന്നോ നാലോ മാസത്തേക്ക് ആ പാമ്പിന്‍റെ ആഹാരമാകേണ്ടിയിരുന്ന മാനാണ് അത്. മാനിനെ പുറത്തെടുത്തതിലൂടെ അവര്‍ മാനിനെയും പാമ്പിനെയും ഒരു പോലെ കൊലപ്പെട്ടുത്തി. മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. പ്രകൃതിയുടെ ഭക്ഷ്യശൃംഖലയെ തകര്‍ക്കാന്‍ മനുഷ്യന് ആരാണ് അധികാരം നല്‍കിയതെന്ന് ചിലര്‍ ചോദിച്ചു. നീല കാള എന്നും അറിയപ്പെടുന്ന നീൽഗായ് ഏഷ്യയിലെ ഏറ്റവും വലിയ മാനിനങ്ങളിലൊന്നാണ്. ഇവയെ മനുഷ്യന്‍ വേട്ടയാടുന്നത് നിയമ വിരുദ്ധമാണ്. '

ലെസ്ബിയൻ ലൈംഗികതയുടെ അതിപ്രസരം; ഛർദ്ദിച്ച്, തലകറങ്ങി നാടകം കണ്ടിറങ്ങിയവർ, ചികിത്സ തേടിയത് 18 പേർ
 

Latest Videos
Follow Us:
Download App:
  • android
  • ios