'അഭയാര്‍ത്ഥികൾ ഇവിടുണ്ട്'; ഇന്ത്യൻ വിദ്യാർത്ഥികളെ പരിഹസിച്ച് കനേഡിയൻ പൌരൻ; വിമർശനവുമായി സോഷ്യൽ മീഡിയ


നാല് കോടി നാല്പത് ലക്ഷം വരുന്ന ഇന്ത്യക്കാരാണ് കാനഡയുടെ സാമ്പത്തിക രംഗം ചലിപ്പിക്കുന്നത് എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് മറുപടി നല്‍കിയത്. 
 

Social media criticises Canadian citizen s viral video of mocking Indian students


യൂറോപ്പ്, യുഎസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റമാണ് അടുത്തകാലത്ത് നടന്നത്. കുടിയേറ്റം തങ്ങളുടെ സ്വസ്ഥത നശിപ്പിക്കുന്നെന്നുള്ള പരാതികളുമായി തദ്ദേശീയര്‍ പിന്നാലെ എത്തി. ഇത് പല സ്ഥലങ്ങളിലും സംഘര്‍ഷത്തിലേക്ക് നയിക്കുന്നു. കുടിയേറ്റ പ്രശ്നമാണ് ഈ രാജ്യങ്ങളിലെ വലതുപക്ഷ പര്‍ട്ടികളുടെ വളര്‍ച്ചയ്ക്ക് കാരണമെന്നാണ് ചില പഠനങ്ങള്‍ പോലും പറയുന്നത്. ഇതിനിടെ കാനഡയിലെത്തിയ ഒരു കൂട്ടം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അഭയാര്‍ത്ഥികളെന്ന് വംശീയാധിക്ഷേപം നടത്തിയ ഒരു കനേഡിയന്‍ പൌരന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയത്. 

ആര്‍ടിഎന്‍ കാനഡ എന്ന എക്സ് ഹാന്‍റില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. കാനഡയിലേക്ക് കുടിയേറിയ ഇന്ത്യക്കാരെ ചിത്രീകരിച്ച ഒരാള്‍ അവരെ അപമാനിക്കുന്നു. അയാളും സ്വയം ഒരു വിദേശിയാണ്. എന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചത്. കാനഡ, യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ തദ്ദേശീയരെ കൊന്നൊടുക്കി അധിനിവേശം നടത്തിയ യൂറോപ്യന്മാര്‍ സൃഷ്ടിച്ച രാജ്യങ്ങളാണ്. എന്നാല്‍ ആ രാജ്യങ്ങളിലേക്ക് ഇപ്പോള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് കുടിയേറ്റക്കാരെത്തുമ്പോള്‍ അത് പഴയ കുടിയേറ്റക്കാരെ അസ്വസ്ഥമാക്കുന്നു. വീഡിയോ ഇതിനകം ആറ് ലക്ഷത്തിലേറെ പേര്‍ കണ്ടു. നിരവധി പേര്‍ വീഡിയോ ചിത്രീകരിച്ചയാളെ ചോദ്യം ചെയ്ത് കൊണ്ട് കുറിപ്പുകളെഴുതി. 

ദാവൂദിന്‍റെ സ്വത്ത് സ്വന്തമാക്കി; പിന്നാലെ 23 വർഷത്തെ നിയമ പോരാട്ടം, പക്ഷേ, ഇപ്പോഴും കൈ അകലത്തിൽ തന്നെ

'ഇതല്ല എന്‍റെ സ്ഥലം': മദ്യപിച്ചെത്തിയ യുവതി ഡ്രൈവരെ പൊതിരെ തല്ലി, 'തല്ലരുതെന്ന്' ഡ്രൈവർ; വീഡിയോ വൈറൽ

ആർടിഎന്‍ മറ്റൊരു വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി, 'അതേ മനുഷ്യൻ... അവൻ ചെയ്യുന്നത് തുടരുകയാണെങ്കിൽ ഈ ദിവസങ്ങളിലൊന്ന് അവൻ കണ്ടെത്താൻ സാധ്യതയുണ്ട്' എന്ന് കുറിച്ചു. ആ വീഡിയോയില്‍ ഒരു യുവതിയും യുവാവും ഭക്ഷണം കഴിച്ച് കൊണ്ട് ഇരിക്കുമ്പോള്‍ അയാള്‍ അസഭ്യം പറയുന്നത് കേള്‍ക്കാം. ഒടുവില്‍ സ്ത്രീയും പുരുഷനും അവിടെ നിന്ന് പോകുമ്പോഴും അയാള്‍ അസഭ്യം തുടരുന്നു. അതേസമയം വീഡിയോയ്ക്ക് താഴെ കുടിയേറ്റക്കാര്‍ അതാത് രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയെ എങ്ങനെ ശക്തിപ്പെടുത്തെന്ന് ചിലര്‍ വശദീകരിച്ചു. മറ്റ് ചിലര്‍ കുടിയേറ്റക്കാരോട് ഇതാണ് നിങ്ങളുടെ പെരുമാറ്റമെങ്കില്‍ പലതും താമസിക്കാതെ സംഭവിക്കുമെന്ന് കുറിച്ചു. കാനഡയുടെ സാമ്പത്തിക രംഗത്തെ ചലിപ്പിക്കുന്നത് നാല് കോടി നാല്പത് ലക്ഷം ഇന്ത്യാക്കാരാണെന്ന് മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. മറ്റ് ചിലര്‍ കുടിയേറ്റക്കാരെയും വിദ്യാര്‍ത്ഥികളെയും രണ്ടായിട്ട് കാണമമെന്ന് ഓര്‍മ്മപ്പെടുത്തി. 

പൂസായാൽ പിന്നെന്ത് പോലീസ്? വാഹനത്തിന്‍റെ ഗ്ലാസ് തകർത്ത് അതിലൂടെ തലയിട്ട് അസഭ്യം വിളിച്ച് യുവാവ്; വീഡിയോ വൈറൽ

Latest Videos
Follow Us:
Download App:
  • android
  • ios