'ആ അമ്മയും കുഞ്ഞും...' അമ്മ ആനയുടെ ജീവന്‍ രക്ഷിച്ച കഥ പറഞ്ഞ് ഐഎഎസ് ഓഫീസര്‍; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

വീണു കിടന്ന ഒരു ആനയ്ക്കരികിലായി അസ്വസ്ഥനായി ചുറ്റിത്തിരിഞ്ഞ 3 മാസം പ്രായമുള്ള ഒരു ആനക്കുട്ടിയെയാണ് വനം വകുപ്പ് സംഘം ആദ്യം കണ്ടെത്തിയത്. വീണു കിടന്നിരുന്നത് ആ ആനക്കുട്ടിയുടെ അമ്മയായിരുന്നു. 

Social media congratulates Supriya Sahu for telling the story of her journey to save a mother elephant's life by tamil nadu forest department


രോഗവസ്ഥയിലായ മൃഗങ്ങള്‍ക്ക് ചില സ്വയം ചികിത്സാ രീതികളുണ്ട്. ഏറ്റവും ഒടുവിലായി ആമസോണ്‍ കാടുകളില്‍ നിന്ന് ഒരു ഒറാഗുട്ടാന്‍ സ്വയം ചികിത്സിച്ച് മുറിവ് മാറ്റിയ വാര്‍ത്ത ലോകമെങ്ങും ആഘോഷിക്കപ്പെട്ടിരുന്നു. ലോകമെങ്ങുമുള്ള മൃഗങ്ങള്‍ക്ക് ഇത്തരം ചില കഴിവുകളുണ്ട്. സ്വന്തം ആവാസവ്യവസ്ഥയില്‍ നിന്നും അവ രോഗപ്രതിരോധനത്തിനുള്ള മരുന്ന് കണ്ടെത്തുന്നു. എന്നാല്‍ എല്ലാ രോഗത്തിനുമുള്ള ചികിത്സ മൃഗങ്ങള്‍ക്ക് ലഭ്യമല്ല. അത്തരമൊരു രോഗാവസ്ഥയില്‍ നിന്നും ഒരു അമ്മ ആനയെ ജീവിതത്തിലേക്ക് രക്ഷപ്പെടുത്തിയ അനുഭവം തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥ സുപ്രിയ സാഹു ഐഎഎസ് പങ്കുവച്ചപ്പോള്‍ നിരവധി പേരാണ് അഭിനന്ദനവുമായെത്തിയത്. 

വീണു കിടന്ന ഒരു ആനയ്ക്കരികിലായി അസ്വസ്ഥനായി ചുറ്റിത്തിരിഞ്ഞ 3 മാസം പ്രായമുള്ള ഒരു ആനക്കുട്ടിയെയാണ് വനം വകുപ്പ് സംഘം ആദ്യം കണ്ടെത്തിയത്. വീണു കിടന്നിരുന്നത് ആ ആനക്കുട്ടിയുടെ അമ്മയായിരുന്നു. സംഘത്തിലെ മറ്റ് ആനകളെ പ്രദേശത്ത് നിന്നും മാറ്റിയ ശേഷം ക്രെയിന്‍ ഉപയോഗിച്ച് അമ്മ ആനയെ ഉയര്‍ത്തി. പിന്നീട് വിദഗ്ദരായ മൃഗഡോക്ടര്‍മാരുടെ സഹായത്തോടെ മൂന്ന് ദിവസം ആ ക്രെയിനില്‍ കിടത്തി ചികിത്സിച്ചു. ഇതിനിടെ രാത്രി കാലങ്ങളില്‍ ആനക്കൂട്ടത്തോടൊപ്പം തന്‍റെ അമ്മയുടെ സുഖവിവരം തേടി കുട്ടിയാന എത്തിയിരുന്നെന്നും സുപ്രിയ എഴുതുന്നു. ഒടുവില്‍ കുറച്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആനയെ തിരികെ കാട്ടിലേക്ക് തന്നെ വിട്ടയച്ചു. സുപ്രിയ സാഹു വളരെ വൈകാരികമായി തന്നെ സംഭവം വിശദീകരിച്ചെഴുതി. ഒന്നും ആനയുടെ വിവിധ സമയങ്ങളിലെ വീഡിയോകളും അവര്‍ പങ്കുവച്ചു. 

പരിസ്ഥിതി ദിനം വെറുമൊരു ദിനമല്ല, ഓരോ നിമിഷവും നാം പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന ഓർമ്മപ്പെടുത്തൽ

'ഒറ്റക്കെട്ടാണെങ്കിലും...'; അതിശക്തമായ ജലപ്രവാഹത്തിൽ ഒലിച്ച് പോകും മുമ്പ് രക്ഷപ്പെടാനുള്ള അവസാന ശ്രമം

നിരവധി പേരാണ് സുപ്രിയയുടെ വിശദമായ കുറിപ്പിന് താഴെ തങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതാനെത്തിയത്. ഒരു അമ്മയാനയ്ക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്തതില്‍ ഏറെ സന്തോഷമെന്നായിരുന്നു പലരും എഴുതിയത്. ഇതിനകം ഒന്നര ലക്ഷത്തിലേറെ പേരാണ് സുപ്രിയയുടെ കുറിപ്പും വീഡിയോകളും കണ്ടത്. ചിലര്‍ അമ്മ ആനയുടെ ആരോഗ്യം ട്രാക്കു ചെയ്യുന്നതിന് ഒരു ട്രാക്കര്‍ ഘടിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. 'അതിശയകരം സുപ്രിയ... എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. സന്തോഷവും സങ്കടവുമായിരുന്നു... അവൾ സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു , ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.' ഒരു എക്സ് ഉപയോക്താവ് കുറിച്ചു. 

സോഷ്യല്‍ മീഡിയയെ അതിശയപ്പെടുത്തി പരുന്തുകളുടെ ആകാശ പോരാട്ടം; വീഡിയോ വൈറല്‍
 

Latest Videos
Follow Us:
Download App:
  • android
  • ios