'ചേട്ടൻ ചില്ലറക്കാരനല്ല കേട്ടോ...'; ഓട്ടോറിക്ഷ ഡ്രൈവറുടെ ഇംഗ്ലീഷ് കേട്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ
സംഭാഷണത്തിൽ ഇംഗ്ലീഷിൽ സംസാരിക്കുക മാത്രമല്ല ഇദ്ദേഹം ചെയ്തത്. ഇംഗ്ലീഷ് ഭാഷ പഠിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഈ മനുഷ്യൻ വ്യക്തമാക്കുന്നുണ്ട്.
ഒരു ഭാഷയും ആരുടെയും കുത്തകയല്ലെന്ന് തെളിയിക്കുകയാണ് മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ഓട്ടോറിക്ഷാ ഡ്രൈവർ. ഇംഗ്ലീഷ് വിദ്യാസമ്പന്നർക്കും പ്രൊഫഷണലുകൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്ന വ്യക്തമായ സ്റ്റീരിയോടൈപ്പിനെ വെല്ലുവിളിച്ച ഈ ഓട്ടോറിക്ഷ ഡ്രൈവർ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ ഒരു താരമായി മാറിയിരിക്കുകയാണ്. ഒരു യാത്രക്കാരനുമായി ഇദ്ദേഹം നടത്തുന്ന സംഭാഷണമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറൽ ആയിരിക്കുന്നത്. ആ സംഭാഷണത്തിൽ ഇംഗ്ലീഷിൽ സംസാരിക്കുക മാത്രമല്ല ഇദ്ദേഹം ചെയ്തത്. ഇംഗ്ലീഷ് ഭാഷ പഠിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഈ മനുഷ്യൻ വ്യക്തമാക്കുന്നുണ്ട്.
ഭൂഷൺ എന്ന ഇൻസ്റ്റാഗ്രാം ഉപയോഗം പങ്കുവെച്ച് ഈ വീഡിയോ മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ നിന്നുള്ളതാണ്. ഇംഗ്ലീഷ് അറിയുന്നത് ലണ്ടൻ, പാരീസ്, യുഎസ്എ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് പോകാൻ ആളുകളെ സഹായിക്കുമെന്നാണ് ഓട്ടോ ഡ്രൈവർ യാത്രക്കാരനുമായി നടത്തിയ ഹ്രസ്വഭാഷണത്തിൽ പറയുന്നത്. വിദേശ രാജ്യങ്ങളിൽ എത്തിയാല്‍ എങ്ങനെ സംസാരിക്കണമെന്നും ഇദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. ഇംഗ്ലീഷ് ഒരു അന്താരാഷ്ട്ര ഭാഷയാണെന്നും അതുകൊണ്ടുതന്നെ എല്ലാവരും ഇംഗ്ലീഷ് പഠിക്കുകയും ഇംഗ്ലീഷിൽ സംസാരിക്കുകയും ചെയ്യണമെന്നും ഓർമ്മിപ്പിച്ചു കൊണ്ടാണ് ഇദ്ദേഹം തന്‍റെ സംഭാഷണം അവസാനിപ്പിക്കുന്നത്.
'പെട്ടെന്ന് വാ..'; വാഴത്തോപ്പിൽ കിടന്ന പുലിക്കൊപ്പം സെൽഫി എടുക്കുന്ന നാട്ടുകാരുടെ വീഡിയോ വൈറൽ
തുടർന്ന് തന്റെ യാത്രക്കാരന് തിരക്കുണ്ടെന്നും അതുകൊണ്ട് താൻ പോവുകയാണെന്നും സൂചിപ്പിക്കുന്ന ഇദ്ദേഹം വീഡിയോയിൽ ഭൂഷനെക്കുറിച്ചും അദ്ദേഹത്തിന്‍റെ താമസ സ്ഥലത്തെക്കുറിച്ച് ചോദിക്കുന്നുണ്ട്. എല്ലാം ഇംഗ്ലീഷിൽ തന്നെ. വീഡിയോ വൈറൽ ആയതോടെ ഇദ്ദേഹത്തെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് കുറിപ്പുകള്‍ ഇട്ടത്. 16 വർഷം തുടർച്ചയായി വിദ്യാഭ്യാസം നേടിയ തന്നെക്കാൾ എത്രയോ മനോഹരമായാണ് ഇദ്ദേഹം ഇംഗ്ലീഷ് സംസാരിക്കുന്നത് എന്നായിരുന്നു ഒരു ഉപയോക്താവ് കുറിച്ചത്.