കൊച്ച് കുട്ടിയുടെ 'സിംഹ ഗര്‍ജ്ജ'നം; ഇതെന്താ സിംഹ കുട്ടിയോയെന്ന് സോഷ്യല്‍ മീഡിയ

നിരവധി പേര്‍ ഒരു കൊച്ച് കുട്ടിക്ക് എങ്ങനെയാണ് ഇത്രയും കൃത്യമായി ശബ്ദം അനുകരിക്കാന്‍ കഴിയുക എന്ന് അതിശയപ്പെട്ടു.

Social media asks if this is a lion cub after hearing the girls lion roar

പ്രില്‍ 25 -ാം തിയതി മുതല്‍ ഒരു കൊച്ച് കുഞ്ഞിന്‍റെ സിംഹ ഗര്‍ജ്ജനത്തിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ. അന്നാണ് റൈലി കേ സ്കോട്ടിന്‍റെ ഒരു വീഡിയോ അവളുടെ അമ്മ ആമി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്. പിന്നാലെ റൈലിയുടെ ശബ്ദം കേട്ട സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ആദ്യമൊന്ന് അമ്പരന്നു. പലരും കുട്ടിക്ക് അത്തരത്തിലൊരു ശബ്ദം സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് വരെ പറഞ്ഞു. സാമൂഹിക മാധ്യമ ഉപയോക്താകള്‍ ആ ശബ്ദത്തെ ചൊല്ലി രണ്ട് തട്ടിലായപ്പോള്‍ എല്ലാം എന്‍റെ വികൃതികള്‍ തന്നെ എന്ന് തുറന്ന് സമ്മതിക്കുന്ന റൈലിയുടെ മറ്റൊരു വീഡിയോയും അവളുടെ അമ്മ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു. ഇതോടെ 'സിംഹ കുട്ടി' എന്ന വളിപ്പേരും അവളെ തേടിയെത്തി. 

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി

'ഉള്‍ട്ടാ പാനി': ഈ ഇന്ത്യന്‍ ഗ്രാമത്തില്‍ വെള്ളമൊഴുകുന്നത് ഗ്രാവിറ്റിക്ക് എതിരാണെന്ന്...; വീഡിയോ വൈറല്‍

റൈലിയുടെ സിംഹ ഗര്‍ജ്ജം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ക്ക് ഇത്തരം കഴിവുകള്‍ എളുപ്പത്തില്‍ സ്വായത്തമാക്കാന്‍ കഴിയുമെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. നിരവധി പേര്‍ ഒരു കൊച്ച് കുട്ടിക്ക് എങ്ങനെയാണ് ഇത്രയും കൃത്യമായി ശബ്ദം അനുകരിക്കാന്‍ കഴിയുക എന്ന് അതിശയപ്പെട്ടു. ഏങ്ങനെയാണ് ഇത്തരത്തില്‍ സിംഹ ഗര്‍ജ്ജനം അനുകരിക്കുന്നതെന്ന് അമ്മയുടെ ചോദ്യത്തിന് നിഷ്ക്കളങ്കമായി മറുപടി പറയുന്ന റൈലിയുടെ വീഡിയോ paten എന്ന എക്സ് സാമൂഹിക മാധ്യമ ഉപയോക്താവ് പങ്കുവച്ചപ്പോള്‍ ഇതിനകം കണ്ടത് 21 ലക്ഷം പേരാണ്. 'കുട്ടികൾ വളരെ വേഗത്തിൽ പഠിക്കുന്നു. അവർ ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ കഴിയും.  അതുകൊണ്ട് ഈ ലോകത്ത് അവർക്ക് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ലെന്ന് ഒരു രക്ഷിതാവ് എന്ന നിലയിൽ നിങ്ങളുടെ കുട്ടിയെ നിങ്ങൾ എപ്പോഴും പഠിപ്പിക്കണം. അതിനാൽ കാര്യങ്ങൾ അവരുടെ പരിധിയിലാണെന്ന ബോധ്യത്തോടെ അവര്‍ക്ക് വളരാന്‍ കഴിയുന്നു.' ഒരു കാഴ്ചക്കാരനെഴുതി.  

വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

Latest Videos
Follow Us:
Download App:
  • android
  • ios