'ഓ... ദൈവമേ...!'; മരണമുഖത്ത് നിന്നുള്ള തിരിച്ച് വരവ് കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ !
റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തി സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ വലിയ അഭിനന്ദനങ്ങളോടെയാണ് ഏറ്റെടുത്തത്.
മുംബൈ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥയുടെ അവസരോചിതമായ പ്രവര്‍ത്തിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇന്നും തരംഗമാണ്. കഴിഞ്ഞ ഏപ്രില്‍ 26 ന് ആര്‍പിഎഫ് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ച വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ ഇന്നും ഏറെപേരുടെ ശ്രദ്ധനേടുകയാണ്. സ്റ്റേഷനില്‍ നിന്നും പുറപ്പെടുകയായിരുന്ന ഒരു ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഒരു വൃദ്ധന്‍, പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിലേക്ക് വീഴാന്‍ തുടങ്ങുമ്പോള്‍ ഓടിവന്ന വനിതാ പോലീസ് കോണ്‍സ്ട്രബിള്‍ അയാളെ മരണത്തില്‍ നിന്നും കൈ പിടിച്ച് ഉയര്‍ത്തുന്ന ദൃശ്യങ്ങളായിരുന്നു അത്.
സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ പതുക്കെ ഓടിത്തുടങ്ങുമ്പോള്‍ ട്രെിനിന്‍റെ വാതിലില്‍ ഇരിക്കാനായി ഒരു യുവാവ് ശ്രമിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. തൊട്ട് പൂറകെ ഒരു വൃദ്ധനായ ഒരാള്‍ വണ്ടിയിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നു. ഇതിനിടെ തന്‍റെ കൈയിലിരുന്ന ബാഗ് വണ്ടിയ്ക്കുള്ളില്‍ വയ്ക്കാന്‍ അയാള്‍ ശ്രമിക്കുന്നു. എന്നാല്‍ തോളിലെ ബാഗിന്‍റെയും കൈയിലെ ബാഗിന്‍റെയും ഭാരം കാരണം അയാളുടെ ബാലന്‍സ് തെറ്റി താഴേയ്ക്ക് വീഴാന്‍ പോകുന്നു. ഇയാള്‍ വണ്ടിയിലേക്ക് കയറാന്‍ ശ്രമിക്കുന്നത് കണ്ട് കൊണ്ട് പുറകെ വന്ന ഒരു വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ സംഗതി പന്തിയല്ലെന്ന് കണ്ട് ഓടി വന്ന് അയാളെ പിടിച്ച് വലിക്കാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീഴുന്നു. ഇതിനിടെ വണ്ടിയുടെ വേഗം കൂടുകയും വൃദ്ധന്‍റെ കാലുകള്‍ വണ്ടിക്കടിയിലേക്ക് നീങ്ങുന്നു. ഇതിനിടെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ ഓടിവന്ന് ഇയാളെ പിടിച്ച് വലിച്ച് പ്ലാറ്റ്ഫോമിലേക്ക് കയറ്റുന്നു. അപ്പോഴേക്കും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും അവിടെയ്ക്ക് ഓടി വരുന്നു. വെറും പത്തൊമ്പത് സെക്കറ്റ്. അതിനിടെയില്‍ മരണ മുഖത്തോളമെത്തിയ ആ വൃദ്ധന്‍, ജീവിതത്തിലേക്ക് തിരിച്ച് കയറി.
റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തി സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ വലിയ അഭിനന്ദനങ്ങളോടെയാണ് ഏറ്റെടുത്തത്. ഏതാണ്ട് അറുപത്തിയയ്യായിരത്തിനടുത്ത് ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധി പേര്‍ തങ്ങളുടെ കാഴ്ചയെ വിശ്വസിക്കാനാകാതെ അത്ഭുതം പ്രകടിപ്പിച്ചു. മറ്റ് ചിലര്‍ രണ്ട് ഉദ്യോഗസ്ഥര്‍ ഒരു പോലെ ഇടപെട്ടെന്ന് അഭിപ്രായപ്പെട്ടു. ഇരുവരും അവാര്‍ഡിന് അര്‍ഹയാണെന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു. ചിലര്‍ വനിതാ കോള്‍സ്റ്റബിളിന്‍റെ 'ടൈമിംഗ്' ശരിയായിരുന്നെന്ന് അഭിനന്ദിച്ചു. ഇത്തരം ദുരന്ത സാഹചര്യങ്ങള്‍ ശ്വാശ്വതമായി ഇല്ലാതാക്കാന്‍ എന്താണ് മാര്‍ഗ്ഗമെന്ന് ചോദിച്ചവരുമുണ്ടായിരുന്നു.
അത്യന്തം അപകടകരമെങ്കിലും സഞ്ചാരികളെ മാടിവിളിക്കുന്ന അബ്രഹാം തടകത്തിലെ രഹസ്യമെന്ത് ?