പിറന്നാള്‍ ദിനത്തിലെ ഏകാന്തതയ്ക്ക് റസ്റ്റോറന്റ് ജീവനക്കാരുടെ സര്‍പ്രൈസ്; സോഷ്യല്‍ എക്‌സ്‌പെരിമെന്റ് വീഡിയോ!
വീഡിയോ പങ്കുവച്ച ആന്‍ഡ്രൂ വേവിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇത്തരം നിരവധി വീഡിയോകള്‍ കാണാം.
നെഗറ്റീവ് വീഡിയോകള്‍ വ്യാപകമായി പ്രചരിക്കാറുണ്ടെങ്കിലും ഹൃദയസ്പര്‍ശിയായ വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്.
ചിലര്‍ ഒരു സോഷ്യല്‍ എക്‌സ്‌പെരിമെന്റ് എന്ന തരത്തില്‍ പൊതുഇടത്തില്‍ ബോധപൂര്‍വ്വം ഇത്തരം വീഡിയോകള്‍ ചിത്രീകരിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളാണ് ഇത്തരം വീഡിയോകളുടെയും ഇടം. അത്തരത്തില്‍ ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രത്യേക ശ്രദ്ധനേടി. പ്രാങ്ക് വീഡിയോകളിലൂടെ ശ്രദ്ധേയനായ ആന്‍ഡ്രൂ വേവാണ് ഈ വീഡിയോയ്ക്ക് പിന്നില്‍.
ഒരു റസ്റ്റോറന്റില്‍ ഒറ്റയ്ക്ക് ഇരുന്ന്, ചെറിയൊരു കേക്കിന് മുകളില്‍ ഒരു മെഴുകുതിരി കത്തിച്ച് ഫോണില്‍ സുഹൃത്തുക്കളെ വീഡിയോ കോള്‍ ചെയ്ത് ബര്‍ത്ത്‌ഡേ ആഘോഷിക്കുന്ന ആന്‍ഡ്രൂവാണ് ഈ വീഡിയോയില്‍. പിറന്നാള്‍ ദിവസം ഒറ്റയ്ക്കായിപ്പോവുന്ന ഒരാളുടെ സങ്കടമാണ് അതിലുള്ളത്. യുവാവിന്റെ വേദന മനസ്സിലാക്കി റസ്റ്റോറന്റ ജീവനക്കാര്‍ നല്‍കുന്ന അപ്രതീക്ഷിത സമ്മാനമാണ് വീഡിയോയുടെ ഉള്ളടക്കം.
സോഷ്യല്‍ എക്‌സ്‌പെരിമെന്റ് ആണെങ്കിലും ഈ വീഡിയോ ഇതിനകം കോടിക്കണക്കിന് പേര്‍ കണ്ടു. ഒന്നരകോടിയിലേറെ പേര്‍ വീഡിയോ ലൈക്ക് ചെയ്തു.
മൂന്ന് വനിതാ ജീവനക്കാര്‍ ചേര്‍ന്ന് ഒരു വലിയ കേക്കും അതിന് മുകളില്‍ ഒരു ചെറിയ തിരിയും കത്തിച്ച് യുവാവിന് സമ്മാനിക്കുകയാണ്. അപ്രതീക്ഷിത സമ്മാനത്തില്‍ യുവാവ് മൂന്ന് പേരെയും ആലിംഗനം ചെയ്ത് സന്തോഷം അറിയിക്കുന്നു. സന്തോഷങ്ങള്‍ പങ്കുവയ്ക്കാന്‍ ആരുമില്ലാതെ വിഷമിക്കുമ്പോള്‍ അപ്രതീക്ഷിതമായി നിങ്ങളില്‍ സന്തോഷം ഇരട്ടിയാക്കാന്‍ ആരെങ്കിലുമൊക്കെ എത്തും എന്ന സന്ദേശമാണ് വീഡിയോ സമ്മാനിക്കുന്നതെന്ന് ചിലര്‍ കുറിച്ചു.
വീഡിയോ പങ്കുവച്ച ആന്‍ഡ്രൂ വേവിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇത്തരം നിരവധി വീഡിയോകള്‍ കാണാം. വിവിധ റസ്റ്റോറന്റുകളില്‍ വ്യത്യസ്തരായ മനുഷ്യര്‍ക്കിടയില്‍ ഇരുന്ന് ഒറ്റയ്ക്ക് ജന്മദിന കേക്ക് മുറിക്കുമ്പോള്‍ അപ്രതീക്ഷിത സമ്മാനവുമായെത്തുന്ന ചില അപരിചിതര്‍. ഇത്തരം മിക്ക വീഡിയോകളും കോടിക്കണക്കിന് പേരാണ് ഇതിനകം കണ്ടിരിക്കുന്നത്.
ആന്‍ഡ്രൂവിന്റെ ചില വീഡിയോകള്‍ സോഷ്യല്‍ എക്‌സ്‌പെരിമെന്റുകളാണ്. പാര്‍ക്കില്‍ വച്ചും മറ്റുമുള്ള ചില വീഡിയോകള്‍ തനി പ്രാങ്കുകളുമാണ്. 32 ലക്ഷം ഫോളോവേഴ്‌സുള്ള ജനപ്രിയ സമൂഹ മാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍മാരിലൊരാളാണ് ആന്‍ഡ്രൂ.
"ബർത്ത്ഡേ പ്ലസ് വൺ" അവധി നയം പ്രഖ്യാപിച്ച് ഇന്ത്യന്‍ കമ്പനി; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ