'പ്രണയവും ജീവിതവും'; ജപ്പാന്‍കാരിയായ അമ്മയുടെയും പുരി സ്വദേശിയായ അച്ഛന്‍റെയും പ്രണയ ജീവിതം പങ്കുവച്ച് റാപ്പർ
'ഇത് എന്‍റെ അമ്മയുടെയും അച്ഛന്‍റെയും പ്രണയകഥയുടെ സാക്ഷ്യമാണ്. ചില പ്രണയകഥകൾ ജീവിതകാലം മുഴുവൻ നിലനിൽക്കുന്നുവെന്നു. ' അദ്ദേഹം വീഡിയോയില്‍ പറഞ്ഞു
രാജ്യാര്‍ത്തികള്‍ ഭേദിച്ച് പ്രണയിനികളെ തേടി പോകുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ അടുത്തകാലത്തായി ഏറെ വാര്‍ത്താ പ്രാധാന്യം നേടുന്നു. പാകിസ്ഥാന്‍ യുവാവിനെ പ്രണയിച്ച ഇന്ത്യാക്കാരിയെയും ഇന്ത്യന്‍ യുവാവിനെ പ്രണയിച്ച പാകിസ്ഥാനി സ്ത്രീയുടെയും വാര്‍ത്തകള്‍ ഏതാനും മാസം മുമ്പാണ് വാര്‍ത്താ പ്രാധാന്യം നേടിയത്. എന്നാല്‍, രാജ്യാര്‍ത്തികള്‍ ഭേദിച്ച ഇത്തരം പ്രണയങ്ങള്‍ പണ്ടും ഉണ്ടായിരുന്നു. ഓഡീസക്കാരനും റാപ്പർ ബിഗ് ഡീൽ എന്ന സ്റ്റേജ് പേരില്‍ അറിയപ്പെടുന്ന റാപ്പറുമായ സമീർ റിഷു മൊഹന്തി തന്‍റെ അച്ഛന്‍റെയും അമ്മയുടെയും പ്രണയ കഥ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചപ്പോള്‍ അത് ഏറെ പേരുടെ ശ്രദ്ധ നേടി.
'ഇത് എന്‍റെ അമ്മയുടെയും അച്ഛന്‍റെയും കഥയാണ്,' എന്ന് പറഞ്ഞു കൊണ്ടാണ് സമീർ റിഷു തന്‍റെ ഇന്‍സ്റ്റാഗ്രാം വീഡിയോ ആരംഭിക്കുന്നത്. അമ്മ ജപ്പാന്‍കാരി, അച്ഛന്‍ ഒഡീഷയിലെ പുരി സ്വദേശി. ഇരുവരുടെയും പ്രണയത്തെ കുറിച്ചായിരുന്നു സമീർ പങ്കുവച്ചത്. കോളേജ് വിദ്യാർത്ഥിയായിരിക്കെ ലോകം ചുറ്റുന്നതിനിടെയാണ് അമ്മ ആദ്യമായി പുരി സന്ദർശിച്ചത്. പിന്നീട് ബിരുദാനന്തരം പുസ്തകരചന തുടരാനും പുരിയില്‍ സ്ഥിരതാമസമാക്കാനും അമ്മ തീരുമാനിച്ചു. എന്നാല്‍, അതിന് ഒരു വരുമാനമാര്‍ഗം ആവശ്യമാണ്. അങ്ങനെ ജാപ്പനീസ് ടൂറിസ്റ്റുകള്‍ക്കായി ഒരു ഹോട്ടല്‍ തുടങ്ങാന്‍ ശ്രമം നടത്തി. എന്നാല്‍ വിദേശിയായതിനാല്‍ അമ്മയ്ക്ക് ഇന്ത്യയില്‍ സ്ഥലം വാങ്ങാന്‍ കഴിയില്ല. ഇതിനിടെയാണ് അമ്മ അച്ഛനെ കണ്ടെത്തുന്നതും ഇരുവരും പ്രണയത്തിലാകുന്നതും. അങ്ങനെ ഇരുവരും വിവാഹിതരായി. ഒടുവില്‍ അവരുടെ പ്രണയത്തിന്‍റെ പ്രതീകമായി 'ലവ് ആൻഡ് ലൈഫ്' എന്ന പേരില്‍ പുരയില്‍ ഒരു ഹോട്ടല്‍ തുടങ്ങി. ആ ഹോട്ടൽ ഇന്നും ഒരു പ്രണയ സ്മാരകം പോലെ പ്രവര്‍ത്തിക്കുന്നെന്നും സമീര്‍ പറയുന്നു.
ഇടിച്ച് തെറിപ്പിച്ച സ്ത്രീയുടെ കാലിലൂടെ കയറി പോകുന്ന ഇ- ഓട്ടോ; നടപടി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ
ഭൂമിക്ക് നേരെ പാഞ്ഞടുത്ത് അപോഫിസ് ഛിന്നഗ്രഹം; പഠനം ലക്ഷ്യമിട്ട് ഐഎസ്ആർഒയും
'ഇത് എന്‍റെ അമ്മയുടെയും അച്ഛന്‍റെയും പ്രണയകഥയുടെ സാക്ഷ്യമാണ്. ചില പ്രണയകഥകൾ ജീവിതകാലം മുഴുവൻ നിലനിൽക്കുന്നുവെന്നു. ' അദ്ദേഹം വീഡിയോയില്‍ പറഞ്ഞു. 'മമ്മി ബാപ്പാ. ഞാൻ ഇത് നിരവധി ആളുകളുമായി പങ്കുവച്ചു. ഇപ്പോൾ ഇത് ലോകത്തിന്‍റെതാണ്.' എന്ന അടിക്കുറിപ്പോടെയാണ് സമീര്‍ തന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ വീഡിയോ പങ്കുവച്ചത്. ഏതാണ്ട് ഏഴ് ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ ഇതിനകം കണ്ടത്. 'ആഗ്രയിൽ താജ്മഹൽ ഉണ്ട്, പുരിയിൽ പ്രണയവും ജീവിതവുമുണ്ട്. അമ്മ അതിമോഹവും നിശ്ചയദാർഢ്യവുമുള്ള ആളാണെന്ന് തോന്നുന്നു. നിന്നെ ഓർത്ത് അമ്മ അഭിമാനിക്കുന്നു!' ഒരു കാഴ്ചക്കാരനെഴുതി. 'അതൊരു മനോഹരമായ കഥയാണ്! നിങ്ങളുടെ മാതാപിതാക്കൾ എങ്ങനെ കണ്ടുമുട്ടിയെന്ന് പങ്കുവെച്ചതിന് നന്ദി,' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 'അതൊരു മനോഹരമായ പ്രണയകഥയാണ് സമീർ.. പ്രണയത്തിന് അതിരുകളില്ല എന്ന് കേൾക്കാനും മനസ്സിലാക്കാനും വിശ്വസിക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്... ഞങ്ങൾ കണക്റ്റ് ചെയ്‌തതിൽ ശരിക്കും സന്തോഷമുണ്ട്.. ലോകത്തെ പ്രചോദിപ്പിക്കുന്നത് തുടരുക' മൂന്നാമത്തെയാള്‍ എഴുതി.