ആഹാ, സം​ഗതി കൊള്ളാമല്ലോ, നീന്തി ജോലിക്ക് പോകുന്ന ആളുകൾ, ട്രാഫിക് ബ്ലോക്കിനിയൊരു പ്രശ്നമേയല്ല, വൈറൽ പോസ്റ്റ്

വലിയ വാട്ടർപ്രൂഫ് ബാ​​ഗുമായി ആളുകൾ നീന്തിപ്പോകുന്നതും വെള്ളത്തിൽ നിൽക്കുന്നതും എല്ലാം കാണാം. നീന്തൽവസ്ത്രങ്ങളോ അല്ലെങ്കിൽ നീന്തൽ എളുപ്പമാക്കുന്ന വസ്ത്രങ്ങളോ ആണ് ആളുകൾ ഈ അവസരത്തിൽ ധരിക്കുന്നത്.

people swim to work in Switzerland viral post

രാവിലെ ജോലിക്ക് പോകുമ്പോൾ പ്രധാനമായും പലരും അഭിമുഖീകരിക്കുന്ന പ്രശ്നം ട്രാഫിക്കാണ്. ബ്ലോക്കിൽ കുടുങ്ങി എത്ര നേരം പാഴാകുമെന്നോ, എപ്പോഴാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത് എന്നോ ഒരു സൂചനയും കിട്ടില്ല. എന്നാൽ, വേറെ ഒരു വഴിയും ഇല്ലല്ലോ അല്ലേ? എന്നാൽ, ഈ നാട്ടുകാർ അല്പം വെറൈറ്റിയാണ്. റോഡിലെ ട്രാഫിക് ബ്ലോക്കിലൂടെ പോകുന്നതിലും എളുപ്പം എന്ന് കരുതി ഇവർ ചെയ്യുന്നത് നീന്തി ജോലിക്ക് പോവുക എന്നതാണ്. 

സ്വിറ്റ്‌സർലൻഡിൻ്റെ തലസ്ഥാനമായ ബേണിലാണത്രെ ആളുകൾ ഇങ്ങനെ ചെയ്യുന്നത്. പ്രത്യേകിച്ച് വേനൽക്കാലമായാൽ ഇവിടെ പ്രദേശവാസികളും വിനോദസഞ്ചാരികളും എല്ലാം നീന്താൻ ഇഷ്ടപ്പെടുന്നു എന്നാണ് പറയുന്നത്. എന്നാലും, ജോലിക്ക് പോകുമ്പോൾ നീന്തിയാൽ വസ്ത്രങ്ങളും, ജോലിക്ക് പോകുമ്പോൾ കൊണ്ടുപോകേണ്ടുന്ന സാധനങ്ങളുമെല്ലാം നനയില്ലേ എന്നാണോ ചിന്തിക്കുന്നത്? അതെല്ലാം ഒരു വാട്ടർപ്രൂഫ് ബാ​ഗിലാക്കി കൊണ്ടുപോവുമത്രെ. 

Pubity എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്നും അടുത്തിടെ ഇതിന്റെ ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. വളരെ പെട്ടെന്നാണ് ഇത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. അതിൽ വലിയ വാട്ടർപ്രൂഫ് ബാ​​ഗുമായി ആളുകൾ നീന്തിപ്പോകുന്നതും വെള്ളത്തിൽ നിൽക്കുന്നതും എല്ലാം കാണാം. 

നീന്തൽവസ്ത്രങ്ങളോ അല്ലെങ്കിൽ നീന്തൽ എളുപ്പമാക്കുന്ന വസ്ത്രങ്ങളോ ആണ് ആളുകൾ ഈ അവസരത്തിൽ ധരിക്കുന്നത്. 20 -ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്നെ സ്വിറ്റ്സർലാൻഡ് ഇവിടുത്തെ തടാകങ്ങളും പുഴകളും എല്ലാം വൃത്തിയാക്കാനുള്ള തീരുമാനം എടുത്തിരുന്നു. അതുകൊണ്ട് തന്നെ ഇവിടുത്തുകാർക്ക് നീന്തൽ എളുപ്പമുള്ള സം​ഗതിയാണ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pubity (@pubity)

നിരവധിപ്പേരാണ് ഈ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. പോസ്റ്റിന്റെ കാപ്ഷനിൽ പറഞ്ഞിരിക്കുന്നത് ഇത് ആരേ നദിയാണ് എന്നാണ്. എന്നാൽ, ഇത് ആരേ നദിയല്ല എന്നും ആ നദിയിൽ ആളുകൾ നീന്തി ജോലിക്ക് പോകാറില്ല എന്നും സ്വിറ്റ്സർലാൻഡിൽ നിന്നും ആളുകൾ കമന്റ് നൽകിയിട്ടുണ്ട്. അതേസമയം ഇത് റൈൻ നദിയാണ് എന്നും പലരും സൂചിപ്പിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios