'ആൺകുട്ടിയെ കുറിച്ച് പറഞ്ഞതിന് അന്ന് പൂട്ടിയിട്ടു, ഇപ്പോൾ പറയുന്നു പ്രേമിക്കാൻ'; വൈറലായി കൊമേഡിയന്റെ വീഡിയോ

തങ്ങളിപ്പോൾ മിച്ചം വന്ന ചായയാണ് എന്നും തങ്ങളെ കൊണ്ട് ഒരു കാര്യവുമില്ല എന്നും പറഞ്ഞുകൊണ്ടാണ് അവൾ വീഡിയോ അവസാനിപ്പിക്കുന്നത്. 

parents forcing for marriage comedians video went viral

ഇന്ത്യയിലെ മാതാപിതാക്കൾ മക്കളെ വിവാഹത്തിന് നിർബന്ധിച്ചു കൊണ്ടേയിരിക്കുന്നവരാണ്. പ്രത്യേകിച്ചും പെൺമക്കളെ. അവരുടെ പഠനത്തേക്കാളും അവർ ഒരു ജോലി സ്വന്തമാക്കുന്നതിനേക്കാളും ഒക്കെ അവർ ആ​ഗ്രഹിക്കുന്നത് പെൺമക്കൾ വിവാഹിതരാവാൻ വേണ്ടിയാണ്. അതുപോലെ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് സ്റ്റാൻഡപ്പ് കൊമേഡിയനും കണ്ടന്റ് ക്രിയേറ്ററുമായ ആഞ്ചൽ അഗർവാൾ. 

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആഞ്ചലിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. ഒരു പുരുഷനെ ആകർഷിക്കാനും പ്രണയബന്ധത്തിലേർപ്പെടാനും മാതാപിതാക്കൾ തന്നെ പ്രേരിപ്പിക്കുകയാണ് എന്നാണ് ആഞ്ചൽ പറയുന്നത്. തൻ്റെ കുട്ടിക്കാലത്ത് ഒരു ആൺകുട്ടിയുടെ പേര് പറഞ്ഞതിന് വീട്ടുകാർ തന്നോട് എങ്ങനെയാണ് പെരുമാറിയത് എന്നും അവൾ ഓർക്കുന്നുണ്ട്. 

മാതാപിതാക്കൾ തന്റെ ഫോൺ തട്ടിയെടുക്കുകയും കേബിൾ കണക്ഷനുകൾ കട്ട് ചെയ്യുകയും ചെയ്തു എന്നാണ് അവൾ പറയുന്നത്. അവർ തന്നെ ഒരു മുറിയിൽ പൂട്ടിയിട്ടുവെന്നും അവൾ പറയുന്നു. ഇത്രയും കാലം താൻ മാതാപിതാക്കൾ പറഞ്ഞതനുസരിച്ച് പഠിക്കാനും ഇൻഡിപെൻഡന്റാകാനുമുള്ള ശ്രമത്തിലായിരുന്നു. പിന്നെങ്ങനെയാണ് താൻ പുരുഷന്മാരുമായി സൗഹൃദം സ്ഥാപിക്കാനും ബന്ധമുണ്ടാക്കും പഠിക്കുക എന്നാണ് അവളുടെ ചോദ്യം. 

ഒപ്പം പുരുഷന്മാരെല്ലാം ഇപ്പോൾ ഒരു ബന്ധത്തിലായി എന്നും അവരുടെ ഭാര്യമാരെയും കൊണ്ട് ​ഗൈനക്കോളജിസ്റ്റിനെ കാണാൻ പോകുന്ന തിരക്കിലാണെന്നുമാണ് ആഞ്ചൽ പറയുന്നത്. തങ്ങളിപ്പോൾ മിച്ചം വന്ന ചായയാണ് എന്നും തങ്ങളെ കൊണ്ട് ഒരു കാര്യവുമില്ല എന്നും പറഞ്ഞുകൊണ്ടാണ് അവൾ വീഡിയോ അവസാനിപ്പിക്കുന്നത്. 

വളരെ പെട്ടെന്നാണ് ആഞ്ചൽ പങ്കുവച്ചിരിക്കുന്ന വീഡിയോ വൈറലായിരിക്കുന്നത്. നിരവധിപ്പേരാണ് രസകരമായ കമന്റുകൾ വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്. ഒരു ഇന്ത്യൻ മിഡിൽ ക്ലാസ് കുടുംബത്തിൽ പെട്ട പെൺകുട്ടിയുടെ വേദന എന്നാണ് ഒരാൾ വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. ചിലർ ആഞ്ചൽ കാണാൻ വളരെ സുന്ദരിയാണ് എന്നും കമന്റ് നൽകി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios