വിവാഹ മോചനത്തിന് പിന്നാലെ വന്‍ പാര്‍ട്ടി നടത്തി ആഘോഷ നൃത്തം ചവിട്ടി യുവതി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
പർപ്പിൾ നിറത്തിലുള്ള ലെഹംഗ ധരിച്ച് ബോളിവുഡിലെ ജനപ്രിയ ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്ന യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. യുവതി നൃത്തം ചെയ്യുമ്പോള്‍ സുഹൃത്തുക്കള്‍ അവര്‍ക്ക് നേരെ പണം എറിയുന്നതും വീഡിയോയില്‍ കാണാം.
വിവാഹ മോചനങ്ങള്‍ക്ക് ഇന്നും സമൂഹത്തില്‍ വലിയ സ്വീകാര്യത ഇല്ല. വിവാഹങ്ങള്‍ അത്യാഢംബരപൂര്‍വ്വം ആഘോഷിക്കപ്പെടുമ്പോള്‍ വിവാഹ മോചനങ്ങള്‍ നീണ്ട കോടതി വ്യാവഹാരങ്ങളിലാണ് അവസാനിക്കുന്നത്. എന്നാല്‍ ഈ പരമ്പരാഗത സങ്കല്‍പങ്ങളെ അടിമുടി വെല്ലുവിളിച്ച് ഒരു പാകിസ്ഥാനി യുവതി നടത്തിയ 'ഡൈവേഴ്സ് പാര്‍ട്ടി' ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
പർപ്പിൾ നിറത്തിലുള്ള ലെഹംഗ ധരിച്ച് ബോളിവുഡിലെ ജനപ്രിയ ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്ന യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. യുവതി നൃത്തം ചെയ്യുമ്പോള്‍ സുഹൃത്തുക്കള്‍ അവര്‍ക്ക് നേരെ പണം എറിയുന്നതും വീഡിയോയില്‍ കാണാം. യുവതിയുടെ പുറകിലായി ചുമരില്‍ വലിയ അക്ഷരങ്ങളില്‍ 'വിവാഹമോചനത്തിന് അഭിനന്ദനങ്ങൾ' എന്ന് എഴുതിയിരുന്നു. വേദിയില്‍ ഉപയോഗിച്ച ബലൂണുകളില്‍ 'ഡിവോഴ്സ് മുബാറക്' എന്നും എഴുതിയിരിക്കുന്നത് കാണാം. ഹാരിസ് റാസ എന്ന എക്സ് ഹാന്‍റിലില്‍ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഭര്‍ത്താവ് സ്ഥലത്തില്ലാത്തപ്പോള്‍ ഭാര്യയും ഭര്‍തൃസഹോദരനും ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി
വീഡിയോ അമേരിക്കയിലാണ് ചിത്രീകരിച്ചതെന്ന് പാകിസ്ഥാൻ ആസ്ഥാനമായുള്ള മിനിട്ട് മിറർ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസിൽ ഒരു സ്റ്റോർ ഉടമയായ യുവതി വിവാഹ ബന്ധം വേര്‍പെടുത്താനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ കാഴ്ചക്കാരെ സൃഷ്ടിച്ചു. നിരവധി സമൂഹ മാധ്യമങ്ങളിലാണ് ഇതിനകം വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ രണ്ട് പക്ഷം പിടിച്ചു. ചിലര്‍ വിവാഹ മോചനത്തിന് തീരുമാനമെടുത്തതിന് യുവതിയെ അഭിനന്ദിച്ചപ്പോള്‍ മറ്റ് ചിലര്‍ വിമർശനവുമായി രംഗത്തെത്തി. 'ഇന്ന് എനിക്ക് പനി ഉണ്ടായിരുന്നു, ട്വിറ്റർ തുറക്കാൻ തോന്നിയില്ല, പക്ഷേ, ഞാൻ ട്വിറ്റർ തുറന്നപ്പോൾ, ഇവിടെ ഒരു വിവാഹമോചന പാർട്ടി നടക്കുന്നതായി കണ്ടു. ഇത് കാണുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. മുതലാളിത്തത്തിനും മതത്തിനും ശേഷമുള്ള ഏറ്റവും വലിയ തിന്മയാണ് വിവാഹം.' ഒരു കാഴ്ചക്കാരന്‍ ആത്മഗതമെഴുതി.
'ബന്ധങ്ങൾ കെട്ടിപ്പടുക്കുക എന്നത് ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്, വർഷങ്ങളെടുക്കും. ബന്ധങ്ങൾ തകർക്കുക എന്നത് ഏറ്റവും എളുപ്പമുള്ള കാര്യമാണ്, കുറച്ച് നിമിഷങ്ങൾ മാത്രം മതി.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. ഒരു ഉപയോക്താവ് '#FeminismIsCancer' എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് വിവാഹ മോചന പാര്‍ട്ടിയെ രൂക്ഷമായി വിമർശിച്ചു. 'വിവാഹമോചനങ്ങള്‍ ഇന്ന് ആഘോഷിക്കപ്പെടുകയും ഫാഷന്‍റെ ഭാഗ'മാവുകയും ചെയ്യുകയാണെന്നായിരുന്നു വിമർശനം. ഇനി ഇത്തരം 'ഡിവോഴ്സ് മുബാറക്ക്' വീഡിയോകളുടെ കാലമായിരിക്കുമെന്ന് കുറിച്ചവരുമുണ്ടായിരുന്നു.
പൊതുസ്ഥലത്ത് ശൗച്യം ചെയ്യാനിരുന്നു, പിന്നാലെ കഴുത്തിന് ചുറ്റിപിടിച്ചത് പെരുമ്പാമ്പ്; വീഡിയോ വൈറല്‍