ലൈവ് ഷോയിൽ ഹണിമൂണിനെ കുറിച്ച് ചോദ്യം; അവതാരകന്‍റെ കരണം അടിച്ച് പുകച്ച് പാക് ഗായിക, വീഡിയോ വൈറൽ

സ്ത്രീകളോട് ഇങ്ങനെയാണോ സംസാരിക്കുന്നത്? എന്ന് ചോദിച്ചു കൊണ്ടായിരുന്നു നൻഹയെ ഷാസിയ മർദ്ദിച്ചത്. 

Pakistani singer Shazia Mansoor Slaps Co-host Asking About Her Honeymoon on live video goes viral bkg

ലൈവ് ഷോയിൽ തന്‍റെ ഹണിമൂണിനെ കുറിച്ച് ചോ‍‍ദിച്ച സഹ അവതാരകന്‍റെ കരണം അടിച്ച് പുകച്ച് പാക് ഗായിക ഷാസിയ മൻസൂർ. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഷാസിയ മൻസൂർ ഒരു സ്വകാര്യ ചാനലിന്‍റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് സഹ അവതാരകനും ഹാസ്യനടനുമായ ഷെറി നൻഹയുടെ ചോദ്യമുണ്ടായത്. ഈ ചോദ്യം ഷാസിയ മന്‍സൂറിനെ പ്രകോപിച്ചു. ഉടൻ തന്നെ ഷാസിയ മൻസൂർ തന്‍റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് ഷെറി നൻഹയുടെ കരണത്ത് അടിക്കുകയായിരുന്നു.

“ഷാസിയ, വിവാഹശേഷം ഹണിമൂണിന് ഞാൻ നിന്നെ മോണ്ടി കാർലോയിലേക്ക് കൊണ്ടുപോകും. ഏത് ക്ലാസിലേക്കാണ് നിങ്ങൾ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് എന്നോട് പറയാമോ? ” ഇതായിരുന്നു നൻഹ പരിഹാസത്തോടെ ഷാസിയ മൻസൂറിനോ‌ട് ചോദിച്ചത്. എന്നാൽ, ഇതുകേട്ട ഷാസിയ രോഷാകുലയാകുകയും അപ്രതീക്ഷിതമായ വഴക്കിലേക്ക് കാര്യങ്ങൾ മാറുകയുമായിരുന്നു. സ്ത്രീകളോട് ഇങ്ങനെയാണോ സംസാരിക്കുന്നത്? എന്ന് ചോദിച്ചു കൊണ്ടായിരുന്നു നൻഹയെ ഷാസിയ മർദ്ദിച്ചത്. ഷെറി നൻഹയെ പലതവണ മര്‍ദ്ദിച്ച അവര്‍ അയാളെ വേദിയില്‍ തള്ളിയിടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഒപ്പമുണ്ടായിരുന്നവർ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഷോയിൽ തുടരാൻ വിമുഖത അറിയിച്ച് ഷാസിയ മന‍സൂർ സ്റ്റുഡിയോയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോയി.

'ലയണ്‍ മെസി'; സിംഹം, കുട്ടികളുടെ ഫുട്ബോള്‍ കളി ആസ്വദിക്കുന്ന വീഡിയോ വൈറല്‍!

'ഇത് എന്‍റെ ലൈഫ് ഗാര്‍ഡ്'; മധുരപ്രതികാരത്തിന്‍റെ വീഡിയോ പങ്കുവച്ച് ധനശ്രീ, പ്രതികരിച്ച് ബോളിവുഡ് നടന്മാരും !

വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ സമ്മിശ്ര പ്രതികരണമാണ് നെറ്റിസൺസിന്‍റെ ഭാ​ഗത്ത് നിന്നും ഉണ്ടായത്. എന്നാല്‍, സംഭവം മൂൻകൂട്ടി തയാറാക്കിയ തിരക്കഥയാണെന്നായിരുന്നു ഒരു വിഭാ​ഗത്തിന്‍റെ അഭിപ്രായം. അതേസമയം ഷാസിയ മൻസൂറിനെ പിന്തുണച്ചും നിരവധി പേർ അഭിപ്രായപ്രകടനങ്ങൾ നടത്തി. ഷാസിയ മൻസൂർ പ്രശസ്തയായ പാകിസ്ഥാൻ സംഗീതജ്ഞയാണ്.  ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ പിന്നണി ഗായിക എന്ന നിലയിൽ ഐതിഹാസിക പദവി ഇവർ നേടിയിട്ടുണ്ട്. "ബട്ടിയാൻ ബുജായ് രഖ് ദി", "ചാൻ മേരെ മഖ്ന," "ബല്ലെ ബല്ലെ" തുടങ്ങിയ ഹിറ്റ് സോളോ ട്രാക്കുകൾ ഷാസിയ മൻസൂറിന്‍റെതായുണ്ട്. 

നെറ്റിയിൽ ക്യൂആർ കോഡ് ടാറ്റൂ; ഗൂഗിൾ പേ ആണോയെന്ന് സോഷ്യല്‍ മീഡിയ, പക്ഷേ... !

Latest Videos
Follow Us:
Download App:
  • android
  • ios