കാറിന് വേണ്ടി ബെറ്റ് വച്ചു, ലാലാജി കി കച്ചോരിയിൽ നിന്ന് ഭക്ഷണം കഴിച്ച മെക്സിക്കക്കാരൻ ആശുപത്രിയിൽ, വീഡിയോ വൈറൽ
അല്പനേരത്തിന് ശേഷം ഇന്ത്യന്‍ ഭക്ഷണത്തിലെ 'ഏരിവ്' താങ്ങാനാകാതെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് കാണാം.
ഓരോ സമൂഹത്തിനും അതിന്‍റെതായ ഭക്ഷണ സംസ്കാരവുമുണ്ട്. നൂറ്റാണ്ടുകളായി ഒരു പ്രത്യേക പ്രദേശത്ത് ജീവിച്ചിരുന്ന ജനത തങ്ങള്‍ക്ക് ലഭ്യമായ വസ്തുക്കള്‍ വച്ച് ഭക്ഷണം തയ്യാറാക്കുന്നതിലൂടെയാണ് ഇത്തരമൊരു ഭക്ഷണ സംസ്കാരത്തിനും വഴി തെളിക്കുന്നത്. ഇന്ന് ദേശാതിര്‍ത്ഥികള്‍ ചുരുങ്ങിയ കാലത്ത്, എപ്പോള്‍ വേണമെങ്കിലും ഏതേ ദേശത്തെ ഭക്ഷണവും രുചിക്കാനും സാധിക്കുന്നു. ഇത്തരത്തില്‍ ഒരു ഭക്ഷണ വെല്ലുവിളി ഏറ്റെടുത്ത ഒരു മെക്സിക്കന്‍ ഭക്ഷണ വില്പനക്കാരന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
റോബർട്ടോ ഗോണ്‍സാലസ് എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി, 'ഒരു കാറിന് വേണ്ടി, തെരുവ് ഭക്ഷണം പരീക്ഷിക്കാനാണ് അവനെ അയയ്ക്കുന്നത്.' വീഡിയോയില്‍ റോബർട്ടോ എന്ന ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സര്‍, മെക്സിക്കോയിലെ ഒരു തെരുവ് ഭക്ഷണ കടയില്‍ കയറി ഇന്ത്യന്‍ ഭക്ഷണത്തെ കുറിച്ചും അതിന്‍റെ ഭീകരമായ രുചിയെ കുറിച്ചും കടക്കാരനോട് പറയുകയും അദ്ദേഹത്തെ ഇന്ത്യന്‍ തെരുവ് ഭക്ഷണം കഴിക്കാനായി ക്ഷണിക്കുയും ചെയ്യുന്നു. തുടര്‍ന്ന് ഭക്ഷണ വിതരണക്കാരന്‍ കൊല്‍ക്കത്തിയിലെ പ്രശസ്തമായ 'ലാലാജി കി കച്ചോരി'യിൽ നിന്നും ഭക്ഷണം വാങ്ങിക്കഴിക്കുന്നു.
'എന്നെ വിവാഹം കഴിക്കൂ, ഐശ്വര്യാ'; വൈറലായി യുപിയിലെ ബില്‍ബോർഡ് പ്രണയാഭ്യര്‍ത്ഥന
'വരൂ താമസിക്കൂ, 27 ലക്ഷം നേടൂ'; ടസ്കാൻ പർവത നിരകൾക്ക് സമീപം താമസിക്കാൻ പണം വാഗ്ദാനം ചെയ്ത് സർക്കാർ
ആദ്യത്തെ കടിയില്‍ തന്നെ ഭക്ഷണത്തിലെ ഏരിവിനെ കുറിച്ച് അദ്ദേഹം സൂചിപ്പിക്കുന്നു. അല്പനേരത്തിന് ശേഷം ഇന്ത്യന്‍ ഭക്ഷണത്തിലെ 'ഏരിവ്' താങ്ങാനാകാതെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് കാണാം. അതിഭീകരമായ എരിവ് അദ്ദേഹത്തിന്‍റെ വയറിന് ചെറുതല്ലാത്ത പണിയാണ് സമ്മനിച്ചത്. തിരിച്ച് മെക്സിക്കോയിലെത്തിയ ഇയാള്‍ക്ക് റോബർട്ടോ ഗോണ്‍സാലസ് വാഗ്ദാനം ചെയ്ത കാർ സമ്മാനിക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു. വീഡിയോ മെക്സിക്കോയിലും ഇന്ത്യയിലെയും സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ വൈറലായി. നിരവധി പേര്‍ ഇന്ത്യന്‍ ഭക്ഷണത്തിന്‍റെ അതിഭീകരമായ ഏരിവിനെ കുറിച്ച് കുറിപ്പുകളെഴുതി. വിദേശികള്‍ക്ക് ഇവിടുത്തെ ഏരിവ് താങ്ങാനാകില്ലെന്ന് മറ്റ് ചിലര്‍ കുറിച്ചു. ചിലർ 'ലാലാജി കി കച്ചോരി'യിലെ വൃത്തിഹീനതയെ കുറിച്ച് എഴുതി. ഇന്ത്യയില്‍ ഏറെ പ്രശസ്തമായ ലാലാജി കി കച്ചോരിയിലെ വൃത്തിഹീനത നേരത്തെയും ചര്‍ച്ചയായിരുന്നു.
ആറക്ക ശമ്പളമുള്ള ബാങ്ക് ജോലി ഉപേക്ഷിച്ച് യൂട്യൂബറായി, ഇന്ന് വരുമാനം ഏട്ട് കോടി