നടുറോഡിൽ പട്ടാപ്പകൽ കിഡ്നാപ്പിം​ഗ് നാടകം, സകലരേയും വിഡ്ഢികളാക്കി യുവാക്കൾ, ഒടുവിൽ അറസ്റ്റ്

യുവാക്കൾ, ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിന്റെ തല ഒരു തുണികൊണ്ട് മൂടാൻ ശ്രമിക്കുന്നതും അയാളെ മയക്കി ബൈക്കിൽ കിടത്തി കൊണ്ടുപോവുകയുമാണ്. ഈ സംഭവം കണ്ടതോടെ ഒരാൾ ബൈക്ക് തടഞ്ഞു.

men kidnapping man fake kidnapping for social media four men arrested in up

സോഷ്യൽ മീഡിയയിൽ ലൈക്കിനും ഷെയറിനും വേണ്ടി പലതരത്തിലുള്ള വീഡിയോകൾ ഷൂട്ട് ചെയ്യുകയും പങ്കുവയ്ക്കുകയും ചെയ്യുന്നവരുണ്ട്. അതുപോലെ ഒരു വീഡിയോ ഷൂട്ട് ചെയ്ത യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കയാണ് ഇപ്പോൾ. 

സംഭവം നടന്നത് യുപിയിലെ മുസാഫർ ന​ഗറിലാണ്. ഇൻസ്റ്റ​ഗ്രാം കണ്ടന്റിന് വേണ്ടി പട്ടാപ്പകൽ ഒരാളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനാണ് യുവാക്കൾ അറസ്റ്റിലായത്. ഈ കിഡ്നാപ്പിം​ഗ് മൊത്തത്തിൽ നേരത്തെ യുവാക്കൾ ആസൂത്രണം ചെയ്തതാണ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ കാണുന്നത് രണ്ട് യുവാക്കൾ പട്ടാപ്പകൽ ആൾക്കൂട്ടത്തിന് നടുവിൽ നിന്നും ഒരാളെ തട്ടിക്കൊണ്ടു പോകുന്നതാണ്.

ഖത്തൗലിയിലെ ഒരു സ്ട്രീറ്റ് ഫുഡ് കച്ചവടക്കാരൻ്റെ അടുത്തുനിന്നും ഭക്ഷണം ആസ്വദിച്ച് 
കഴിച്ചു കൊണ്ടിരുന്ന ഒരാളെയാണ് മോട്ടോർ സൈക്കിളിൽ എത്തിയ രണ്ടുപേർ ചേർന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നത്. ഇവരുടെ ഒരു സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തിയത്. 

യുവാക്കൾ, ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിന്റെ തല ഒരു തുണികൊണ്ട് മൂടാൻ ശ്രമിക്കുന്നതും അയാളെ മയക്കി ബൈക്കിൽ കിടത്തി കൊണ്ടുപോവുകയുമാണ്. ഈ സംഭവം കണ്ടതോടെ ഒരാൾ ബൈക്ക് തടഞ്ഞു. അപ്പോഴേക്കും മറ്റ് കുറച്ചാളുകൾ കൂടി അങ്ങോട്ടെത്തുകയും ചെയ്തു. അവരെല്ലാം കൂടി യുവാക്കളെ തടയുന്നതും ചോദ്യം ചെയ്യുന്നതും കാണാം. 

എന്നാൽ, യുവാക്കൾ ഇത് വീഡിയോയ്ക്ക് വേണ്ടി സ്ക്രിപ്റ്റ് ചെയ്തതാണ് എന്ന് സമ്മതിക്കുകയായിരുന്നു. ഇവർ നാലുപേരും സുഹൃത്തുക്കളാണ് എന്നും യുവാക്കൾ സമ്മതിച്ചു. 

വീഡിയോ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. അതോടെ കനത്ത വിമർശനമാണ് യുവാക്കൾക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. മാത്രമല്ല, ഇവർക്കെതിരെ നടപടിയെടുക്കണമെന്നും, വീഡിയോയുടെ പേരും പറഞ്ഞ് സമൂഹത്തിൽ ഇത്തരത്തിലുള്ള കാട്ടിക്കൂട്ടലുകൾ നടത്തുന്നതിനെ ഒരിക്കലും അം​ഗീകരിക്കാനാവില്ലെന്നും ആളുകൾ അഭിപ്രായപ്പെട്ടു. എന്തായാലും, യുവാക്കളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. 

വർഷം 25 ലക്ഷം രൂപ വരുമാനം, എന്നിട്ടും ഒന്നിനും തികയുന്നില്ല, പോസ്റ്റുമായി യുവാവ്, പിന്നാലെ വിമർശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios