എന്തെല്ലാം കാണണം; ലെഹങ്കയും ഹെൽമറ്റും ധരിച്ച് റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ഡാൻസ്

വീഡിയോയിൽ ചുവപ്പ് നിറത്തിലുള്ള ഒരു ലെഹങ്ക ധരിച്ചിട്ടാണ് രാഹുൽ സാഹ പ്രത്യക്ഷപ്പെടുന്നത്. തലയിൽ ഒരു ഹെൽമറ്റും വച്ചിട്ടുണ്ട്.

man wearing lehenga and helmet dancing at railway station

സോഷ്യൽ മീഡിയയിൽ‌ വൈറലാവാൻ വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന അനേകം പേരുണ്ടിന്ന്. സാഹസികതയും തമാശയും പ്രാങ്കും എന്നുവേണ്ട സകലതും അതിൽ പെടും. അതുപോലെയുള്ള ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

പൊതുസ്ഥലങ്ങളിൽ നിന്നും വീഡിയോ എടുക്കാൻ ഇന്ന് നമുക്ക് യാതൊരു മടിയും ഇല്ല. അതിപ്പോൾ എന്ത് വേഷത്തിലാണെങ്കിലും ശരി, എന്ത് രൂപത്തിലാണെങ്കിലും ശരി. ഈ വീഡിയോയും അത് തന്നെയാണ് പറയുന്നത്. ഒരു റെയിൽവേ സ്റ്റേഷനിൽ വച്ചാണ് വീഡിയോ പകർത്തിയിരിക്കുന്നത്. രാഹുൽ സാഹ എന്ന യുവാവാണ് വീഡിയോയിൽ ഉള്ളത്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ബേതുഅദാഹാരി സ്വദേശിയാണ് രാഹുൽ സാഹ. ബേതുദാഹാരി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് വീഡിയോ പകർത്തിയിരിക്കുന്നതും. 

ഇത്തരം തമാശ കലർന്ന വീഡിയോകൾ ഇതിന് മുമ്പും യുവാവ് ചെയ്തിട്ടുണ്ട്. ഈ വീഡിയോയിൽ ചുവപ്പ് നിറത്തിലുള്ള ഒരു ലെഹങ്ക ധരിച്ചിട്ടാണ് രാഹുൽ സാഹ പ്രത്യക്ഷപ്പെടുന്നത്. തലയിൽ ഒരു ഹെൽമറ്റും വച്ചിട്ടുണ്ട്. ഒരു പ്രായമായ സ്ത്രീയും ഒരു പെൺകുട്ടിയും നടന്നു വരുന്നത് വീഡിയോയിൽ കാണാം. എന്നാൽ, പെട്ടെന്ന് ലെഹങ്ക ധരിച്ച് നൃത്തം ചെയ്യുന്ന രാഹുൽ സാഹയെ കണ്ടതോടെ അവർ പെട്ടെന്ന് വഴി മാറുകയാണ്. രാഹുൽ അങ്ങോട്ട് ഓടുന്നതും പിന്നീട് മറ്റൊരു മനുഷ്യന്റെ അടുത്തെത്തി ഡാൻസ് ചെയ്യുന്നതും അയാളെ എടുത്ത് പൊക്കുന്നതും ഒക്കെ കാണാം.  

രാഹുലിന്റെ വേഷവും ഡാൻസും കണ്ട് പലർക്കും ചിരിയും വരുന്നുണ്ട്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഒരുപാട് പേർ വീഡിയോയ്ക്ക് ലൈക്കും കമന്റുമായി എത്തി. 

Latest Videos
Follow Us:
Download App:
  • android
  • ios