ഓടിത്തുടങ്ങിയ രാജധാനി എക്സ്പ്രസിലേക്ക് തന്‍റെ ഗോൾഡന്‍ റിട്രീവറി വലിച്ചഴച്ച് കയറ്റാനുള്ള ഉടമയുടെ ശ്രമം പരാജയപ്പെടുന്നു. ബെല്‍ട്ട് അഴിഞ്ഞ് നായ ട്രെയിനും പ്ലാറ്റ്ഫോമിനും ഇടയിലെ വിടവിലൂടെ ഓടുന്ന വണ്ടിക്ക് അടിയിലേക്ക് വീഴുന്നു.    


സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ നീങ്ങിത്തുടങ്ങിയാല്‍ പിന്നെ കയറാന്‍ ശ്രമിക്കാതിരിക്കുന്നതാണ് ഏറ്റവും ഉചിതം. പഴയ കല്‍ക്കരി വണ്ടിയോ, ഡീസൽ എഞ്ചിനോ അല്ല ഇന്ന് ഇന്ത്യന്‍ റെയില്‍വെ ഉപയോഗിക്കുന്നത് പകരം ഇല്ട്രിസിറ്റിയാണ്. കല്‍ക്കരി വണ്ടിയും ഡീസല്‍ എഞ്ചിനും സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട് കഴിഞ്ഞാല്‍ സ്പീഡ് എടുക്കാന്‍ അല്പ സമയമെടുക്കും. ഇത് വൈകിയെത്തുന്നവര്‍ക്ക് ഓടിക്കയറാനുള്ള സൌകര്യമൊരുക്കുന്നു. എന്നാല്‍, ഇന്ന് റെയില്‍വേ ട്രാക്കുകൾ ഇലക്ട്രിസിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനുകൾ കീഴടക്കിയതോടെ സ്റ്റേഷനില്‍ നിന്നും വണ്ടി എടുക്കുന്നതോടെ സ്പീഡ് കൂടുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വണ്ടിയിലേക്ക് ഓടിക്കയറുന്നത് വലിയ അപകടമാണ് വരുത്തിവയ്ക്കുക. 

എന്നാല്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍, സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട് തുടങ്ങിയ രാജധാനി എക്സ്പ്രസിലേക്ക് തന്‍റെ ഗോൾഡന്‍ റിട്രീവര്‍ നായയെ കയറ്റാന്‍ ശ്രമിക്കുന്ന ഒരാളെ ചിത്രീകരിച്ചു. വണ്ടി സ്റ്റേഷനില്‍ നിന്നും പുറപ്പെട്ടതിന് പിന്നാലെയാണ് ഇയാൾ പട്ടിയെ ട്രെയിലേക്ക് കയറ്റാന്‍ ശ്രമിച്ചത്. എന്നാല്‍ ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാന്‍ നായ മടിച്ചു. ഇതോടെ ഉടമ ബലം പ്രയോഗിച്ചു. ഉടമ ബലം പ്രയോഗിച്ചതോടെ നായയും പ്രതിരോധത്തിലായി. ഇതിനിടെ നായയുടെ ബെല്‍റ്റ് അഴിയുകയും നായ പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിലെ വിടവിലൂടെ ഓടുന്ന ട്രെയിന് അടിയിലേക്ക് വീണു. 

Watch Video:കാനഡയില്‍ വച്ച് ഇന്ത്യക്കാരന് 6,000 രൂപ ടിപ്പ് നല്‍കി പാകിസ്ഥാന്‍കാരന്‍; വീഡിയോ വൈറല്‍

Scroll to load tweet…

Read More:  പാചകക്കാരന് ഒരു കോടി, സെക്രട്ടറിക്ക് 10 ലക്ഷം; വിൽപത്രത്തിൽ രത്തൻ ടാറ്റ നീക്കിവെച്ചത്

ഝാന്‍സി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നതെന്നും ദില്ലിയിലേക്കുള്ള സിഎസ്എംടി-നിസാമുദ്ദീന് രാജധാനി എക്സ്പ്രസിലാണ് സംഭവം നടന്നതെന്നും ഝാന്‍സി റെയില്‍വേ സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു. ഒപ്പം നായ അത്ഭുതകരമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെന്നും സ്റ്റേഷനിൽ നിന്നുമറിയിച്ചു. എന്നാല്‍, വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. നിരവധി പേര്‍ വീഡിയോ പങ്കുവയ്ക്കുകയും ഉടമയ്ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, നായയുടെ ഉടമയ്ക്കെതിരെ നടപടി സ്വീകരിച്ചതായി റെയില്‍വേയുടെ അറിയിപ്പുകളൊന്നും പുറത്ത് വന്നിട്ടില്ല. 

Watch Video:  'അവർക്ക് വേണ്ടി ബോളിവുഡ് റെഡിയാണ്'; കനേഡിയൻ ടീച്ചറുടെ പഞ്ചാബി നൃത്തം കണ്ട് സോഷ്യൽ മീഡിയ