എടാ മോനേ ഞാനൊരു മൂർഖനാടാ അതിന്റെ റെസ്‍പെക്ട് താടാ; പത്തിവിടർത്തിയ മൂർഖന് മുന്നിൽ യുവാവ് 

കരയിലെ ഏറ്റവും അപകടകാരിയായ പാമ്പാണ് മൂർഖൻ. എന്നാൽ, ഇതുപോലെയുള്ള പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നവരും അപകടത്തിൽ പെടുന്നവരും രക്ഷപ്പെടുന്നവരും ഒക്കെ അനേകമുണ്ട്.

man touching cobra viral video rlp

പാമ്പിനെ പേടിയില്ലാത്തവരാണോ നിങ്ങൾ? അതോ പാമ്പിന്റെ വാല് കാണുമ്പോഴേ പേടിച്ചോടുന്നവരാണോ? അങ്ങനെയാണെങ്കിൽ നിങ്ങൾ ഈ വീഡിയോ കാണാതിരിക്കുന്നതാവും നല്ലത്. പാമ്പിനെ പേടിയില്ലാത്തവരുടെ അനേകം സാഹസികതകൾക്ക് നാം സോഷ്യൽ മീഡിയകളിലൂടെ സാക്ഷ്യം വഹിക്കാറുണ്ട്. പാമ്പ് അങ്ങേയറ്റം അപകടകാരിയായ ഒരു ജീവിയാണ് സുരക്ഷാമുൻകരുതലുകൾ ഇല്ലാതെ ഇത്തരം കാര്യങ്ങൾ ചെയ്യരുത് എന്ന് എത്ര പറഞ്ഞാലും അതൊന്നും ഉൾക്കൊള്ളാത്ത അനേകരുമുണ്ട്. 

അതുപോലെ അപകടകാരിയായ ഒരു വീഡിയോയാണ് ഇതും. മൂർഖനോടാണ് യുവാവിന്റെ കുസൃതി. വീഡിയോ കാണുന്ന ആരും ഒന്ന് ഭയന്ന് പോകും എന്ന കാര്യത്തിൽ സംശയമില്ല. വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് mr__kashif_snake__786 എന്ന യൂസറാണ്. വീഡിയോയിൽ പത്തിവിടർത്തി നിൽക്കുന്നൊരു മൂർഖനെ കാണാം. അതിന് മുന്നിൽ യാതൊരു ഭയമോ സങ്കോചമോ കൂടാതെ നിൽക്കുകയാണ് യുവാവ്. അതുകൊണ്ടും തീർന്നില്ല, ധൈര്യമുണ്ടെങ്കിൽ കൊത്തെടാ എന്ന മട്ടിൽ പലതരം പ്രകടനങ്ങളും യുവാവ് കാഴ്ച വയ്ക്കുന്നുണ്ട്. പാമ്പിനെ പിടിക്കുകയും അതിന്റെ പത്തിയിൽ തൊടുകയും എല്ലാം അതിൽ പെടുന്നു. 

കരയിലെ ഏറ്റവും അപകടകാരിയായ പാമ്പാണ് മൂർഖൻ. എന്നാൽ, ഇതുപോലെയുള്ള പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നവരും അപകടത്തിൽ പെടുന്നവരും രക്ഷപ്പെടുന്നവരും ഒക്കെ അനേകമുണ്ട്. എത്ര കണ്ടാലും കൊണ്ടാലും പഠിക്കാതെ അതിന് പിന്നാലെ തന്നെ പോകുന്ന മനുഷ്യരുമുണ്ട്. ഈ യുവാവും അതിൽ ഒരാളാണ് എന്ന് പറയേണ്ടി വരും. പാമ്പിനെ പിടിക്കാനെത്തിയതാണ് യുവാവ് എന്നാണ് കരുതുന്നത്. അതേസമയം യുവാവിന്റെ ചുറ്റിലുമായി ഒരു പെൺകുട്ടിയടക്കം കുറച്ചുപേർ നിൽക്കുന്നതും കാണാം. ആരുടേയും മുഖത്ത് അത്ര പേടിയൊന്നും കാണാനില്ല. 

സോഷ്യൽ മീഡിയയിൽ ഈ വീഡിയോ ശ്രദ്ധിക്കപ്പെട്ടു എന്ന കാര്യത്തിൽ സംശയമില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios