പാവങ്ങളെങ്ങനെ ജീവിക്കും? ഈ കുടുസുമുറിക്കാണോ ഇത്ര വലിയ വാടക? വീഡിയോ കണ്ട് അമ്പരന്ന് നെറ്റിസൺസ്
തന്റെ രണ്ട് കൈകൾ കൊണ്ടും അയാൾ മുറിയുടെ ചുമരിന്റെ രണ്ടറ്റവും തൊടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്.
![man shows his 25000 rent flat viral video man shows his 25000 rent flat viral video](https://static-gi.asianetnews.com/images/01jkq9c7y7p5bpdmdkqd4gy2xs/new-project--12-_363x203xt.jpg)
ഇന്ത്യയിലെ പല നഗരങ്ങളിലും വാടക കുതിച്ചുയരുകയാണ്. സാധാരണക്കാരന് താങ്ങാനാവാത്ത വാടകകളാണ് പലയിടങ്ങളിലും. മുംബൈ, ബെംഗളൂരു പോലുള്ള നഗരങ്ങളിൽ ഒരു ചെറിയ മുറിക്ക് പോലും വലിയ വാടകയാണ് ഈടാക്കുന്നത്. അത് തെളിയിക്കുന്ന അനേകം പോസ്റ്റുകൾ മുമ്പും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ അതുപോലെ ഒരു പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഒരു യുവാവ് തന്റെ മുറിയിൽ നിന്നുള്ള രംഗങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്. അതിന്റെ വാടക മാസം 25000 രൂപയാണ് എന്ന് മനസിലാവുമ്പോഴാണ് ശരിക്കും നമ്മൾ അമ്പരന്ന് പോവുക. ബെംഗളൂരുവിലെ തന്റെ മുറിയിൽ നിന്നാണ് യുവാവ് വീഡിയോ പകർത്തിയിരിക്കുന്നത്.
വീഡിയോ തുടങ്ങുമ്പോൾ കാണുന്നത് യുവാവ് തന്റെ മുറിയുടെ നടുവിലായി നിൽക്കുന്നതാണ്. തന്റെ രണ്ട് കയ്യും അയാൾ വിടർത്തി പിടിച്ചിട്ടുണ്ട്. മുറിയുടെ വലിപ്പം എത്രത്തോളമേ ഉള്ളൂ എന്ന് കാണിക്കുന്നതിന് വേണ്ടിയാണ് യുവാവ് അത് ചെയ്തിരിക്കുന്നത്.
തന്റെ രണ്ട് കൈകൾ കൊണ്ടും അയാൾ മുറിയുടെ ചുമരിന്റെ രണ്ടറ്റവും തൊടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. ബാൽക്കണി അതിനേക്കാൾ വലിയ തമാശയാണ്. ഒരാൾക്ക് കഷ്ടിച്ച് നിൽക്കാൻ മാത്രം കഴിയുന്നതാണ് ബാൽക്കണി. ഇത്രയും ചെറിയ താമസസ്ഥലമായതിനാൽ എന്താണ് പ്രയോജനം എന്നും യുവാവ് തമാശയായി പറയുന്നുണ്ട്.
കൂടുതൽ സാധനങ്ങളൊന്നും വയ്ക്കാൻ സാധനമില്ലാത്തതിനാൽ കൂടുതൽ ഒന്നും വാങ്ങേണ്ടി വരില്ല. അതിലൂടെ പണം ലാഭിക്കാം എന്നാണ് യുവാവ് പറയുന്നത്.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. മുംബൈ നഗരത്തിലെ അവസ്ഥയും മറിച്ചല്ല എന്നായിരുന്നു ഒരാളുടെ കമന്റ്. എന്തായാലും, ഇത്രയും വലിയ വാടകയും കൊടുത്ത് ഒരാൾ എങ്ങനെയാണ് ഇത്രയും ചെറിയൊരു മുറിയിൽ കഴിയുന്നത് എന്നത് പലരിലും അമ്പരപ്പാണ് സൃഷ്ടിച്ചത്.