ഒന്ന് തലകുത്തി നിന്നതാണ്, പിന്നെ ആളെ 'കാണാനില്ല'; ലണ്ടൻ തെരുവിൽ നിന്നുള്ള സ്റ്റണ്ട് വീഡിയോ വൈറൽ

ശരീരത്തില്‍ വരച്ച ചിത്രങ്ങള്‍ തെരുവിലെ കാഴ്ചയുമായി കൃത്യമായ അനുപാദത്തില്‍ നില്‍ക്കുമ്പോള്‍ അവിടെ അങ്ങനെയൊരാള്‍ നില്‍ക്കുന്നതായി പോലും കാണില്ല. ഒരു തരത്തില്‍ അപ്രത്യക്ഷമാകല്‍. 

Man Perform Headstand In Traffic and blend into the street viral video performs at London street goes


റീൽസ് സ്റ്റണ്ടുകൾ പുതിയ തലത്തിലേക്ക് കടക്കുകയാണ്, 'പൊതു ഇടത്തില്‍ അപ്രത്യക്ഷമാവുക'. അതും പശ്ചാത്തല കാഴ്ചയുമായി ഒരു വ്യത്യാസമില്ലാതെ തരത്തില്‍ ഒന്നായിത്തീരുക. അത്തരത്തിലൊരു സ്റ്റണ്ട് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തിരക്കേറിയ ഒരു പൊതുനിരത്തില്‍ ബസുകള്‍ക്ക് മുന്നില്‍ ഒരാൾ നിന്ന നില്‍പ്പില്‍ തലകുത്തി നിന്ന് അപ്രത്യക്ഷമായി. വീഡിയോ കണ്ടവരെല്ലാം ചോദിച്ചത് ഇതെങ്ങനെ സാധിച്ചെന്നായിരുന്നു. അത്രയ്ക്ക് കൃത്യമായിരുന്നു ആ ഒളിച്ച് വയ്ക്കല്‍. 

ഇഗിൾ നെബുല എന്ന എക്സ് ഹാന്‍റില്‍ നിന്നും വീഡിയോ പങ്കുവച്ച് കൊണ്ട് 'ലണ്ടന്‍ നഗരത്തിലെ ജിംനാസ്റ്റിക്ക് മറയ്ക്കൽ'. വീഡിയോ നിരവധി പേരാണ് പങ്കുവച്ചത്. വീഡിയോയില്‍ അത്യാവശ്യം തിരക്കുള്ള ലണ്ടനിലെ ഒരു തെരുവില്‍ ചുവന്ന ബോർഡർ ലൈനുകളുള്ള ഒരു ഡബിൾ ഡക്കർ ബസിന് മുന്നില്‍ ഒരാള്‍ ശരീരത്തില്‍ എന്തൊക്കെയോ ബോർഡുകൾ കെട്ടിവച്ച നിലയില്‍ നില്‍ക്കുന്നത് കാണാം. പിന്നാലെ ഇയാള്‍ ബസിന് മുന്നില്‍ തലകുത്തി നില്‍ക്കുന്നു. ഈ സമയം കാമറാമാന്‍ ഇയാളുടെ പിന്‍ വശത്തേക്ക് നടന്ന് ബസിന് അഭിമുഖമായി നില്‍ക്കുമ്പോഴാണ് കാഴ്ചക്കാരന്‍ അതിശയപ്പെടുക. അവിടെ അങ്ങനെയൊരാള്‍ തല കുത്തി നില്‍ക്കുന്നില്ല. 

യൗവനം തിരിച്ച് പിടിക്കാന്‍ 47 -കാരിയായ അമ്മ, 23 -കാരനായ മകന്‍റെ രക്തം സ്വീകരിക്കാനൊരുങ്ങുന്നു

ആയുസിന്‍റെ ബലം...; തെറിച്ചുപോയ സ്കൂട്ടര്‍ നേരെ കാറിന് അടിയിലേക്ക്, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതികൾ, വീഡിയോ

അതെ, അത്ര കൃത്യമായി വരച്ച് ചേര്‍ത്തിരിക്കുന്ന ബോർഡുകളാണ് അയാളുടെ ശരീരത്തില്‍ കെട്ടിവച്ചതായി വീഡിയോയില്‍ ആദ്യം കണ്ടത്. ബസിന് മുന്നില്‍ തലകുത്തി നിശ്ചിത അകലത്തില്‍ നില്‍ക്കുന്നതോടെ, അയാളുടെ ശരീരത്തില്‍ കെട്ടിവച്ച ബോര്‍ഡുകളില്‍ വരച്ച നഗര ചിത്രങ്ങള്‍ ശരിയായ പ്രപ്പോഷനില്‍ വരുന്നു. ഇതോടെയാണ് കാഴ്ചക്കാരന് അവിടെ അങ്ങനെയൊരാള്‍ നില്‍ക്കുന്നില്ലെന്ന തോന്നല്‍ ഉണ്ടാകുന്നത്. 

വീഡിയോയ്ക്ക് താഴെയുള്ള കുറിപ്പുകളിലും കാഴ്ചക്കാർ പ്രധാന സംശയമായി ഉന്നയിക്കുന്നത്, ഇത്ര കൃത്യമായി എങ്ങനെയാണ് വരച്ച് ചേര്‍ത്തത് എന്നായിരുന്നു. ചിലര്‍ ബസ് നിര്‍ത്തിയത് ഒരു ഇഞ്ച് മാറിയാല്‍ പോലും ചിത്രം മാറുമെന്നും സുക്ഷ്മമായ നിരീക്ഷണമാണ് നടന്നിരുന്നതെന്നും കുറിച്ചു. മറ്റ് ചിലര്‍ അപകട സാധ്യതയെ കുറിച്ച് സൂചിപ്പിച്ചു. തിരക്കേറിയ തെരുവിലോ റോഡിലോ ചെയ്യാന്‍ പറ്റുന്ന ഒന്നല്ലെന്നായിരുന്നു ഒരു കുറിപ്പ്. ആളുണ്ടെന്ന് അറിയാതെ ആരെങ്കിലും വന്ന് തട്ടുന്നത് വരെയുള്ളൂവെന്നും മറ്റൊരു ബസ് വന്ന് നില്‍ക്കും വരെ എന്നും ചിലര്‍ കുറിച്ചു. പശ്ചാത്തല ദൃശ്യവുമായി കൃത്യമായി ഒത്ത് പോകുന്ന തരത്തില്‍ ചിത്രം വരയ്ക്കുകയും അത് കൃത്യമായ സ്ഥലത്ത് തന്നെ പ്രദർശിപ്പിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് ഇത്തരത്തില്‍ ഒരു 'അപ്രത്യക്ഷമാകല്‍' സാധ്യമാകുന്നത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios